Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരിച്ചു വരവിനൊരുങ്ങി കോടിയേരി; തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെകുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നു

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും അത് ഇടതുപക്ഷത്തെ ബാധിക്കാതിരിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും കോടിയേരിയുടെ അവധിക്ക് പിന്നിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞാലുടന്‍ കോടിയേരി സെക്രട്ടറിയായി മടങ്ങിയെത്തിയേക്കും.

സി.രാജbyസി.രാജ
May 5, 2021, 03:11 pm IST
inKerala

തിരുവനന്തപുരം: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പദവയിലെത്താന്‍ സാധ്യത. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ സാഹചര്യത്തിലാണ് കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

കോടിയേരിയുടെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും അത് ഇടതുപക്ഷത്തെ ബാധിക്കാതിരിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും കോടിയേരിയുടെ അവധിക്ക് പിന്നിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞാലുടന്‍ കോടിയേരി സെക്രട്ടറിയായി മടങ്ങിയെത്തിയേക്കും.

പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍തല സമ്മേളനങ്ങള്‍ ആരംഭിക്കേണ്ടത് ജൂലൈയിലാണ്. ഡിസംബറില്‍ സംസ്ഥാന സമ്മേളനവും അടുത്ത വര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മെയ് മധ്യവാരം കൂടുന്ന പിബിയും കേന്ദ്ര കമ്മിറ്റിയും സമ്മേളനങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തേക്കും. ബ്രാഞ്ച്, ലോക്കല്‍ തല സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്‌ക്ക് ഏരിയ, ജില്ലാ സമ്മേളനങ്ങളും നടത്താനാകും തീരുമാനം. പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും ഒഴിവാക്കിയേക്കും. പിബിയും കേന്ദ്ര കമ്മിറ്റിയും പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനെടുക്കുന്ന തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാന സമിതിയിലാവും കോടിയേരിയുടെ മടങ്ങിവരവ് ഉണ്ടാവുക.

ഡിസംബറില്‍ പുതിയ പാര്‍ട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുവരെ കോടിയേരിയുടെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി മുന്നോട്ടുപോകട്ടെ എന്നതാണ് സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായം. അസുഖത്തിന്റെ പേരില്‍ അവധിയെടുത്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് കോടിയേരി സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയുടെ സംഘടനാ ചുമതലയും കോടിയേരിക്കായിരുന്നു.

തലസ്ഥാന ജില്ലയിലുണ്ടായ വിജയം പാര്‍ട്ടിക്കുള്ളില്‍ നിന്ന് കോടിയേരിക്കെതിരായ വിമര്‍ശനങ്ങളുടെ വായടപ്പിക്കുന്നതായി. അതുകൊണ്ടുതന്നെ കോടിയേരിയുടെ മടങ്ങിവരവ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇത്തവണ വിമര്‍ശനങ്ങളുണ്ടാവുകയുമില്ല. ഡിസംബറില്‍ സംസ്ഥാന സമ്മേളനം നടത്തിയ ശേഷം 2022ലെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തണമെന്നും സിപിഎം നേതൃത്വത്തിന് താല്‍പര്യമുണ്ട്.

Tags: cpmപാര്‍ട്ടികോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.