Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഇതിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ പരിഹസിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഈ പോസ്റ്റിനെതിരായ പ്രതിഷേധവും വ്യാപകമാവുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഈ പോസ്റ്റ് വെയ്ബോയില്‍ പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 06:02 pm IST
in World

ബെയ്ജിംഗ് : ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ  പരിഹസിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഈ പോസ്റ്റിനെതിരായ പ്രതിഷേധവും വ്യാപകമാവുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഈ പോസ്റ്റ് വെയ്ബോയില്‍ പ്രത്യക്ഷപ്പെട്ടത്.  

ചൈനയിലെ പ്രമുഖ സമൂഹമാധ്യമ സൈറ്റായ വെയ്ബോയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ ഈ പരിഹാസം.  ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റിന്റെ ചിത്രവും ഇന്ത്യയിൽ കോവിഡ് രോഗം മൂലം മരിച്ചവരുടെ ശവം ദഹിപ്പിക്കുന്ന ചിത്രവുമാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘ചൈനയില്‍ തീ കൊളുത്തുന്നു….ഇന്ത്യയിലും തീ കൊളുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ചൈനീസ് ഭാഷയിലാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.  ചൈനയില്‍ തീ കൊളുത്തുന്നത് റോക്കറ്റുകള്‍ ബഹിരാകാശത്തിലേക്കയക്കാനാണെങ്കില്‍ ഇന്ത്യയില്‍ തീ കൊളുത്തുന്നത് ശവങ്ങള്‍ കത്തിക്കാനാണ് എന്ന ക്രൂരമായ ഫലിതമായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പങ്കുവെയ്‌ക്കാന്‍ ശ്രമിച്ചത്.  

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ പൊളിറ്റിക്കൽ ആന്‍റ് ലീഗൽ അഫയേഴ്‌സ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷമായത്. 1.5 കോടി പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. എന്നാല്‍ ഈ പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാഷ്‌ട്രങ്ങളില്‍ നിന്നും ഉയര്‍ന്നതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി. വിമർശനങ്ങൾ ഉയർന്നപ്പോള്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചതായിരിക്കാമെന്ന് പറയപ്പെടുന്നു.  

ഈ വിഷയത്തില്‍ മാപ്പപേക്ഷയുമായി ചൈനയിലെ ഗവേഷകനായ ഡോംഗ് മെൻഗ്യു  രംഗത്തെത്തിയിട്ടുണ്ട്.  ഇന്ത്യക്കാരോട് താൻ മാപ്പപേക്ഷിക്കുന്നതായി എന്ന് ഡോംഗ് പറഞ്ഞു.വെയ്ബോ അക്കൗണ്ടിലൂടെ പുറത്ത് വന്ന പോസ്റ്റ് തന്നെ പ്രതിനിധീകരിക്കുന്നില്ല. നാം ഒരേ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നും നിങ്ങളുടെ വിഷമം തങ്ങൾക്ക് മനസിലാകുമെന്നും ഡോംഗ് ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് കോവിഡ്  രണ്ടാം തരംഗം രൂക്ഷമായതിനിടയിലായിരുന്നു  ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ചൈനയുടെ വിവാദ പോസ്റ്റ്.  

ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ പല രാഷ്‌ട്രങ്ങളും ഇന്ത്യയ്‌ക്ക് സഹായമെത്തിച്ചെങ്കിലും ചൈനയില്‍ നിന്നുള്ള സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ ബലിദാനികളായ അതിര്‍ത്തിത്തര്‍ക്കത്തിന് ശേഷം കരുതലോടെയാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ നീങ്ങുന്നത്. ഇതിനിടെ രണ്ടാം തരംഗമുണ്ടായപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ത്തി ഇന്ത്യയെയും അമേരിക്കയെയും അകറ്റാനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിന്‍ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ പ്രഖ്യാപിച്ചതോടെ  ചൈന പ്രതിരോധത്തിലായി. ഇതോടെ ചൈനയുടെ ഇരട്ടത്താപ്പ് പൊളിഞ്ഞു.  

ഇതിനിടെ ചൈനയില്‍ നിന്നും ഓക്സിജന്‍ കോണ്‍സെട്രേറ്റുകള്‍ കൊണ്ടുവരാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കെ ചൈനയില്‍ നിന്നുള്ള ചരക്ക് വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിനെതിരെ കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ സോനു സൂദ് പ്രതികരിച്ചത് ഇന്ത്യയിലെ ചൈനക്കാരുടെ സ്ഥാനപതി കാര്യാലയത്തില്‍ വലിയ അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതിനെല്ലാമിടയ്‌ക്കാണ് വീണ്ടും ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പട്ടാളക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതായി വാര്‍ത്ത വന്നത്. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്ന ചൈന അതേ സമയം ഇന്ത്യയ്‌ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുകയാണ്. എന്തായാലും ചൈനയുടെ ഈ ഇരട്ടത്താപ്പ് ഇന്ത്യ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനിടയ്‌ക്കാണ് എല്ലാം വെളിവാക്കുന്ന ഈ ക്രൂരഫലിതം.   

Tags: covidചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിcoronavirusകോവിഡ് അതിവ്യാപനംകോവിഡ് രണ്ടാംതരംഗംനടന്‍ സോനു സൂദ്സോനു സൂദ്വെയ്ബോchinacrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.