Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് മുക്ത ബംഗാള്‍; കേരളത്തില്‍ സമ്പൂര്‍ണ്ണപരാജയം; പുതുച്ചേരിയിലും കൂടുതല്‍ ക്ഷീണിച്ച് കോണ്‍ഗ്രസ്

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്ത്ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇക്കുറി ബംഗാളാണ് കോണ്‍ഗ്രസ് മുക്ത സംസ്ഥാനമായി മാറിയത്. കേരളത്തിലാകട്ടെ, രാഹുലും പ്രിയങ്കയും പലകുറി വന്ന് പ്രചരണം കൊഴുപ്പിച്ചിട്ടും 2016ല്‍ 22 സീറ്റുപിടിച്ച കോണ്‍ഗ്രസ് ഇക്കുറി 92 സീറ്റില്‍ മത്സരിച്ചിട്ടും ആകെ നേടിയത് 21 സീറ്റുകള്‍ മാത്രം. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടെന്ന് മാത്രമല്ല, വെറും രണ്ട് സീറ്റുകളില്‍ അവരുടെ സാന്നിധ്യം ഒതുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 04:14 pm IST
inIndia

ന്യൂദല്‍ഹി: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്ത്ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇക്കുറി ബംഗാളാണ് കോണ്‍ഗ്രസ് മുക്ത സംസ്ഥാനമായി മാറിയത്.

കേരളത്തിലാകട്ടെ, രാഹുലും പ്രിയങ്കയും പലകുറി വന്ന് പ്രചരണം കൊഴുപ്പിച്ചിട്ടും 2016ല്‍ 22 സീറ്റുപിടിച്ച കോണ്‍ഗ്രസ് ഇക്കുറി 92 സീറ്റില്‍ മത്സരിച്ചിട്ടും ആകെ നേടിയത് 21 സീറ്റുകള്‍ മാത്രം. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടെന്ന് മാത്രമല്ല, വെറും രണ്ട് സീറ്റുകളില്‍ അവരുടെ സാന്നിധ്യം ഒതുങ്ങി. അസമിലാകട്ടെ 2011ല്‍ 78 സീറ്റുകള‍് എന്ന നിലയില്‍ നിന്നും 2016ല്‍ 26 സീറ്റുകളായി. ഇപ്പോള്‍ 2021ല്‍ എത്തിയപ്പോള്‍ നേരിയ ഉയര്‍ച്ചയുണ്ടായി- 29 സീറ്റുകള്‍. തമിഴ്‌നാട്ടിലും ഡിഎംകെയുടെ പിന്തുണയോടെ 2016ലെ ഏട്ട് സീറ്റ് എന്ന നിലയില്‍ നിന്നും 18 സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പക്ഷെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വെറും 4.29 ശതമാനം മാത്രമാണ്.മാത്രമല്ല, അവര്‍ ഈ വിജയത്തിന് നന്ദി പറയേണ്ടത് ഡിഎംകെയോടാണ്.  

ബംഗാളിലാണ് ഏറ്റവുലം വലിയ നാണക്കേട് കോണ്‍ഗ്രസിനുണ്ടായത്. സിപിഎം, സിപി ഐ, ഐഎസ്എഫ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കി 292 സീറ്റുകളിലും മത്സരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സിപി എമ്മുമായി കോണ്‍ഗ്രസ് മത്സരത്തിലായതിനാല്‍ രാഹുല്‍ഗാന്ധി ഒളിച്ചാണ് ബംഗാളില്‍ പലപ്പോഴും പ്രചാരണത്തിനെത്തിയത്. എങ്ങാനും ചെങ്കോടിക്ക് കീഴില്‍ നിന്ന് രാഹുല്‍ഗാന്ധി പ്രസംഗിക്കുന്നത് ആരെങ്കിലും വീഡിയോ പിടിച്ച് കേരളത്തില്‍ പ്രചരിപ്പിക്കുമോ എന്നതായിരുന്നു ഭയം. എന്തായാലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയും വീമ്പിളക്കിയിട്ടും കിട്ടയത് വട്ടപൂജ്യം. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് ബംഗാളില്‍ മത്സരിച്ചത്. എല്ലാ സീറ്റുകളിലും പരാജയം ഏറ്റുവാങ്ങി. 2016ല്‍ ഇവിടെ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ ഉണ്ടായിരുന്നതാണ്. ബിജെപിയാകട്ടെ 2016ല്‍ വെറും മൂന്ന് സീറ്റുകള്‍ എന്ന സ്ഥിതിയില്‍ നിന്നും മാറി 76 സീറ്റുകളിലേക്ക് അത് ഉയര്‍ത്തി പ്രധാനപ്രതിപക്ഷമായി മാറി.

കേരളത്തില്‍ 1980മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫും സിപിഎം ഉള്‍പ്പെട്ട എല്‍ഡിഎഫും മാറി മാറി ഭരിച്ച പാരമ്പര്യമാണ് ഉണ്ടായത്. എന്നാല്‍ ഇക്കുറി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ ദൗര്‍ബല്യങ്ങളും പുറത്തായി. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇതിന്റെ പേരിലുള്ള യുദ്ധം എവിടെ എത്തിനില്‍ക്കും എന്നറിയില്ല.

പുതുച്ചേരി എന്ന കേന്ദ്ര ഭരണപ്രദേശം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇക്കുറി വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയത് ഇവിടെ ബിജെപി കൂടി ഉള്‍പ്പെട്ട മുന്നണി ഭരണത്തിലേറി എന്ന് മാത്രമല്ല, ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ നേരിയ മുന്നേറ്റത്തിന് കോണ്‍ഗ്രസ് നന്ദി പറയേണ്ടത് ഡിഎംകെയോടാണ്. അസമില്‍ തരുണ്‍ ഗൊഗോയ് എന്ന നേതാവിന്റെ കീഴില്‍ 2001 മുതല്‍ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ വെറും നോക്കുകുത്തിയാകുന്നത്.

Tags: congressബംഗാള്‍പുതുച്ചേരിtamil nadu election 2021അസം നിയമസഭാ തെരഞ്ഞെടുപ്പ് 2021കോണ്‍ഗ്രസ് മുക്ത ഭാരതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.