Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രായത്തിനെ കാടുകടത്തി കാട്ടറിവുകളുടെ മുത്തച്ഛന്‍;. കാട്ടില്‍ ആദ്യമായി റേഡിയോ വാങ്ങിയ മല്ലന്‍

അഞ്ച് ചൂരല്‍ വള്ളികള്‍ കൂട്ടിപ്പിനച്ച് വളയമുണ്ടാക്കി, അതില്‍ കുരുക്കിട്ട്, പിരിയുടെ എണ്ണവും കുരുക്കുകളും സന്ദേശമാക്കുന്ന ഗോത്രവര്‍ഗ സമ്പ്രദായം കൈകാര്യം ചെയ്തിട്ടുള്ള ഊരുമൂപ്പനായിരുന്നു മല്ലന്‍ കാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:35 pm IST
inSamskriti
മല്ലന്‍ കാണി പണ്ടുകാലത്ത് സന്ദേശങ്ങള്‍ കൈമാറിയിട്ടുള്ള അഞ്ചുമനക്കെട്ട് പരിശോധിക്കുന്നു

മല്ലന്‍ കാണി പണ്ടുകാലത്ത് സന്ദേശങ്ങള്‍ കൈമാറിയിട്ടുള്ള അഞ്ചുമനക്കെട്ട് പരിശോധിക്കുന്നു

കാട്ടാക്കട: പ്രായം നൂറ്റിപ്പത്തെന്ന് മല്ലന്‍ കാണി. അതുക്കും മേലെന്ന് നൂറുകടന്ന ഭാര്യ നീലമ്മ. കോട്ടൂര്‍ എറുമ്പിയാട് വനവാസി ഊരിലുള്ളവര്‍ക്കും കൃത്യമായി അറിയില്ല മല്ലന്‍ കാണി എന്ന കാട്ടറിവുകളുടെ മുത്തച്ഛന്റെ പ്രായം. പക്ഷേ, എല്ലാവര്‍ക്കും ഒന്നറിയാം… കുളത്തൂപ്പുഴയ്‌ക്ക് ഇപ്പുറം മുതല്‍ അമ്പൂരിവരെയുള്ള തെക്കന്‍ മലയോരത്ത് ഏറ്റവും പ്രായം കൂടിയ വനമുത്തച്ഛന്‍ മല്ലന്‍ കാണി തന്നെ.

പ്രായത്തോട് മത്സരിക്കുന്ന ഈ മുത്തച്ഛന്റെ ആരോഗ്യത്തിനും കാട്ടറിവുകള്‍ പങ്കുവയ്‌ക്കാനുള്ള ഓര്‍മയ്‌ക്കും ഇപ്പോഴും പിഴവൊന്നുമില്ല. ആകാശത്തുനോക്കി മഴ മേഘങ്ങളെ കാണും. എവിടെ എപ്പോള്‍ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കും. കാറ്റിന്റെ ദൂരമളക്കും വേഗവും. പ്രകൃതിയുടെ ചെറിയ ചലനങ്ങള്‍ പോലും തിരിച്ചറിയും. മലമ്പാട്ടും ചാറ്റുപാട്ടും ചില്ലറ വൈദ്യവും വശമുണ്ട്. പ്രാചീനകാലത്ത് വനവാസികള്‍ ദൂരെദേശങ്ങളില്‍ സന്ദേശം എത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന, ജീവിച്ചിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മല്ലന്‍ കാണി.

അഞ്ച് ചൂരല്‍ വള്ളികള്‍ കൂട്ടിപ്പിനച്ച് വളയമുണ്ടാക്കി, അതില്‍ കുരുക്കിട്ട്, പിരിയുടെ എണ്ണവും കുരുക്കുകളും സന്ദേശമാക്കുന്ന ഗോത്രവര്‍ഗ സമ്പ്രദായം കൈകാര്യം ചെയ്തിട്ടുള്ള ഊരുമൂപ്പനായിരുന്നു മല്ലന്‍ കാണി. പണ്ട് തിരുവിതാംകൂര്‍ മഹാരാജാവിന് പലപ്രാവശ്യം ദൂതര്‍ വഴി താന്‍ അഞ്ചുമനക്കെട്ടില്‍ കാട്ടിലെ പ്രശ്‌നങ്ങള്‍ സന്ദേശമായി കൈമാറിയിട്ടുള്ളത് ഈ മുത്തച്ഛന്റെ ഓര്‍മയിലുണ്ട്. കാട്ടില്‍ ആദ്യമായി റേഡിയോ വാങ്ങിയതും മല്ലന്‍ കാണിയാണ്. എപ്പോഴും റേഡിയോ തൂക്കിയുള്ള നടപ്പുകണ്ട് ഊരിലുള്ളവര്‍ ‘റേഡിയോ മല്ലന്‍’ എന്ന വിളിപ്പേരും നല്‍കിയിട്ടുണ്ട്.

കായ്‌കനികളാണ് മല്ലന്റെയും നീലമ്മയുടെയും പ്രധാന ഭക്ഷണം. ഇരുവര്‍ക്കും ഇതേവരെ അസുഖങ്ങളൊന്നും വന്നിട്ടില്ല. ആശുപത്രിയിലും പോയിട്ടില്ല. എറുമ്പിയാട് ഉള്‍വനത്തില്‍ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലാണ് ഇരുവരുടെയും വാസം. വൈദ്യുതിയില്ല. വിറകുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് തണുപ്പിനെയും ഇരുട്ടിനെയും അകറ്റുന്നത്.

പുറംനാട്ടിലെ പരിഷ്‌കൃത ജീവിതത്തോട് പരമാവധി അകലം പാലിക്കുന്നവരാണ് മല്ലനും നീലമ്മയും. കാടിനെ നോവിക്കാതെ, കാട്ടുരീതികള്‍ പാലിച്ച്, ഈ പ്രായത്തിലും തമ്മില്‍ പ്രണയിച്ച് ഒരു ജീവിതം. അതാണിവരെ വ്യത്യസ്തരാക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.