Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പകരക്കാരനില്ലാത്ത പ്രതിഭ

കൊല്ലം കിഴക്കേ കല്ലടയില്‍ ഒരു ജ്യോത്സ്യ കുടുംബാംഗമായിരുന്നതിനാല്‍ പ്രവചനങ്ങള്‍ അദ്ദേഹത്തിന് അനായാസമായിരുന്നു. കലാനിലയം കൃഷ്ണന്‍നായരുമായി ആത്മബന്ധമുണ്ടായിരുന്ന ഷണ്‍മുഖന്‍ 'തനിനിറം' പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. തനിനിറത്തിന്റെ ശൈലി അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു എന്നു തന്നെ പറയാം

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 30, 2021, 05:48 am IST
inArticle

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കല്ലട ഷണ്‍മുഖന്‍ അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്ന് വിശ്വസിക്കാനായില്ല. കാല്‍നൂറ്റാണ്ടോളം ജന്മഭൂമിയില്‍ സഹപ്രവര്‍ത്തകനായിരുന്നു ഷണ്‍മുഖന്‍. ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. വാര്‍ത്താശേഖരണത്തോടൊപ്പം ഭൂതം, ഭാവി, വര്‍ത്തമാനവും പ്രവചിക്കുന്ന സഹജീവികള്‍ക്കിടയിലെ വിസമയമായിരുന്നു. മലയാള മാധ്യരംഗത്ത് ഇന്ന് പകരക്കാരനില്ലാത്ത പ്രതിഭയായിരുന്നു ഷണ്‍മുഖനെന്ന് നിസ്സംശയം പറയാം.

കൊല്ലം കിഴക്കേ കല്ലടയില്‍ ഒരു ജ്യോത്സ്യ കുടുംബാംഗമായിരുന്നതിനാല്‍ പ്രവചനങ്ങള്‍ അദ്ദേഹത്തിന് അനായാസമായിരുന്നു. കലാനിലയം കൃഷ്ണന്‍നായരുമായി ആത്മബന്ധമുണ്ടായിരുന്ന ഷണ്‍മുഖന്‍ ‘തനിനിറം’ പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. തനിനിറത്തിന്റെ ശൈലി അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു എന്നു തന്നെ പറയാം. ജന്മഭൂമിയുടെ ശൈലി തനിനിറത്തിന് നേരെ വിപരീതമാണെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. എങ്കിലും ചൊട്ടയിലെ ശീലം ചുടലവരെ എന്ന പോലെ കല്ലടയുടെ ലേഖനങ്ങളില്‍ ചിലപ്പോള്‍ പഴയ സ്വാധീനം നിഴലിക്കുമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടും മൂന്നും തവണ പരിശോധിച്ചേ പ്രസിദ്ധീകരിക്കപ്പെടാറുള്ളൂ. അതില്‍ അദ്ദേഹത്തിന് ഒരിക്കലും പരിഭവം ഉണ്ടായിരുന്നുമില്ല.

കേരളത്തിന്റെ രാഷ്‌ട്രീയം പൊതുവായും കൊല്ലം രാഷ്‌ട്രീയം നന്നായും മനസ്സിലാക്കിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സിപിഐക്കും ആര്‍എസ്പിക്കും സ്വാധീനമുണ്ടായിരുന്ന മേഖലയിലെ രാഷ്‌ട്രീയ വിശകലനം ചെയ്യാന്‍ അദ്ദേഹം ജ്യോത്സ്യത്തിന്റെ വിജ്ഞാനം പ്രയോഗിക്കാറുണ്ടോ എന്ന് സംശയിച്ചുപോകും. അത്രമാത്രം കൃത്യമായിരുന്നു നിരീക്ഷണങ്ങളെല്ലാം.

കൊല്ലം പ്രാദേശിക പേജില്‍ ദേശിംഗനാട് വൃത്താന്തം എന്ന പേരില്‍ എഴുതുമായിരുന്ന വാരാന്താവലോകനം ഏറെ വിജ്ഞാനപ്രദമായിരുന്നു. മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ ദേശിംഗനാട് വൃത്താന്തത്തെ അനുകരിച്ചിട്ടുണ്ട്. ഗ്രന്ഥകാരനും കവിയുമായിരുന്നു ഷണ്‍മുഖന്‍. ‘മുഖമുദ്ര’ എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയശേഷം ”അഗ്രോപഹാരം” എന്ന പേരില്‍ കവിതാസമാഹാരവും പുറത്തിറക്കി.

ആരോടും പരിഭവമില്ലാതെ എല്ലാവരേയും സ്നേഹപൂര്‍വ്വം സമീപിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ  സഹപ്രവര്‍ത്തകര്‍ക്കിടയിലും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കാകമാനവും സ്വീകാര്യനായിരുന്നു അദ്ദേഹം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വസ്ഥാനം ലഭിച്ച കല്ലട ഷണ്‍മുഖന്‍ കൊല്ലം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും ജ്യോതിഷ വിചാരസംഘം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീചക്രം എന്ന ജ്യോതിഷ മാസിക തുടങ്ങുകയും ജന്മഭൂമിയില്‍ നിന്നും വിരമിച്ച ശേഷം അതിന്റെ മേല്‍നോട്ടക്കാരനുമായി. സുഹൃത്തുക്കളുടെയും അവരുടെ ബന്ധുമിത്രാദികളുടെയും ഭൂതവും ഭാവിയും പ്രവചിക്കുന്നതില്‍ ഏറെ താല്‍പര്യപ്പെട്ടിരുന്ന ഷണ്‍മുഖന്‍ എല്ലാവരുടെയും നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നു. കോവിഡ് ബാധിച്ചില്ലായിരുന്നുവെങ്കില്‍ ഇനിയും ഏറെക്കാലം അദ്ദേഹത്തിന്റെ സാന്നിധ്യം സമൂഹത്തിലുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

പുതിയ വാര്‍ത്തകള്‍

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.