Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിദ്ദിഖ് കാപ്പനുവേണ്ടി കണ്ണീര്‍വാര്‍ക്കുന്നവരോട്

കാപ്പന്റെ താടിയെല്ല് തകര്‍ന്നിരിക്കുകയാണെന്നും, ചങ്ങലക്കിട്ടിരിക്കുകയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് മദനി മോഡല്‍ കാമ്പയിനാണ്. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോഴും, കര്‍ണാടകയിലെ പരപ്പന അഗ്രഹഹാര ജയിലിലായിരിക്കുമ്പോഴും മദനി മരണാസന്നനാണെന്നു പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 27, 2021, 05:00 am IST
inEditorial

ഹാഥ്‌രസ് കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ തീരുമാനം അപലപനീയമാണ്. സേവ് സിദ്ദിഖ് കാപ്പന്‍ കാമ്പയിന്റെ ഭാഗമായി കരിദിനം ആചരിച്ച സംഘടനയുടെ നടപടി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സഹതടവുകാരില്‍നിന്ന് കൊവിഡ് ബാധിച്ചതിനാല്‍ മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കാപ്പന്‍ അത്യാസന്ന നിലയിലാണെന്നു പറഞ്ഞ് അയാളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഇത്. കാപ്പനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരിക്കുകയാണ്. കാപ്പന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഒരു പടികൂടി കടന്ന് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ഏതു കുറ്റവാളിയായാലും രോഗിയാണെങ്കില്‍ ചികിത്സ നല്‍കണമെന്നത് മനുഷ്യത്വപരമാണ്. എന്നാല്‍ ഇക്കൂട്ടരുടെ ആവേശം കാണുമ്പോള്‍ പണ്ട് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനുവേണ്ടി ഇതേ കൂട്ടര്‍ മുറവിളി കൂട്ടിയതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.

സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന വ്യാജേനയാണ് ഈ കോലാഹലങ്ങളൊക്കെ സംഘടിപ്പിക്കുന്നത്. കാപ്പന്‍ മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി ഉപയോഗിച്ചു എന്നതു ശരിയാണ്. എന്നാല്‍ അത് അഴിഞ്ഞുവീണിട്ട് മാസങ്ങളായി. തികഞ്ഞ ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗമായ കാപ്പന്‍ ഈ സംഘടനയുടെ ദല്‍ഹി ഓഫീസ് സെക്രട്ടറിയായിരുന്നു എന്ന വിവരം രക്ഷകരായി രംഗപ്രവേശം ചെയ്തിട്ടുള്ളവര്‍ മറച്ചുപിടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരനായ ഈ തീവ്രവാദി എങ്ങനെ കെയുഡബ്ല്യുജെയുടെയും സെക്രട്ടറിയായി എന്നത് അന്വേഷിക്കേണ്ടതുണ്ട്. ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതും. ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്നു കേട്ടതോടെ കാപ്പനും കൂട്ടരും അവിടേക്ക് വച്ചുപിടിച്ചത് മാധ്യമ പ്രവര്‍ത്തനം നടത്തി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനായിരുന്നില്ല. നേരെ മറിച്ച് താന്‍ അംഗമായ വിധ്വംസക സംഘടനയുടെ ദേശവിരുദ്ധ അജണ്ട നടപ്പാക്കാനായിരുന്നു. ഇതിനായി കോടിക്കണക്കിന് രൂപ കാപ്പന് അക്കൗണ്ടിലൂടെ ലഭിച്ചതുള്‍പ്പെടെ നിരവധി തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും, കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

കാപ്പന്റെ താടിയെല്ല് തകര്‍ന്നിരിക്കുകയാണെന്നും, ചങ്ങലക്കിട്ടിരിക്കുകയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് മദനി മോഡല്‍ കാമ്പയിനാണ്. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞപ്പോഴും, കര്‍ണാടകയിലെ പരപ്പന അഗ്രഹഹാര ജയിലിലായിരിക്കുമ്പോഴും മദനി മരണാസന്നനാണെന്നു പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. ഈ പണം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടും പലപ്പോഴും തര്‍ക്കങ്ങളുണ്ടായി. കാപ്പന്റേത് അന്യായത്തടങ്കലല്ല.  ജനങ്ങളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കാപ്പന്റെ തടവ് ന്യായയുക്തമാണെന്ന് സുപ്രീംകോടതിക്കുപോലും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇക്കാര്യമൊക്കെ മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കൊവിഡ് ബാധിച്ച് ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും മരണത്തോട് മല്ലടിച്ച് കഴിയുന്നത്. ഇവരുടെ കാര്യത്തിലൊന്നുമില്ലാത്ത ആശങ്ക ഒരു കാപ്പന്റെ കാര്യത്തില്‍ മാത്രം കാണിക്കുന്ന ചിലരുടെ താല്‍പ്പര്യം മലയാളികള്‍ തിരിച്ചറിയണം.

Tags: ജാമ്യംSiddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.