Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം: തൃശൂരില്‍ കടുത്ത നിയന്ത്രണം, നഗരം പോലീസ് കയ്യടക്കും, ആനകളെ പരിശോധിക്കാന്‍ 30 അംഗ സംഘം

നാളെ രാവിലെ 6 മുതല്‍ മറ്റന്നാള്‍ ഉച്ചതിരിഞ്ഞ് 3 വരെ സ്വരാജ് റൗണ്ടിലേക്ക് 8 പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. മറ്റെല്ലാ റോഡുകളിലും ഗതാഗതം നിരോധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 03:58 pm IST
inKerala
പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും.

പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും.

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും തൃശൂര്‍ നഗരം പോലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാം അടപ്പിക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്‌ക്കും. 2000 പോലീസിനെ നിയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു. നാളെയും മറ്റന്നാളും സ്വരാജ് റൗണ്ടില്‍ പൊതു ഗതാഗതം നിരോധിച്ചു. പൂരത്തില്‍ പങ്കെടുക്കാന്‍ പാസുള്ളവര്‍ക്ക് എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.

നാളെ രാവിലെ 6 മുതല്‍ മറ്റന്നാള്‍ ഉച്ചതിരിഞ്ഞ് 3 വരെ സ്വരാജ് റൗണ്ടിലേക്ക് 8 പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. മറ്റെല്ലാ റോഡുകളിലും ഗതാഗതം നിരോധിക്കും. പൂരം കലാകാരന്മാര്‍ക്കും പൂരം സംഘാടകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പാസ് മൂലം പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. പൂര കമ്മിറ്റിക്കാരുടെ പാസില്‍ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പും സീലും നിര്‍ബന്ധമായും ഉണ്ടാകണം. 8 സ്ഥലങ്ങളിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പാസ് പരിശോധിച്ചതിന് ശേഷമേ പൂരപ്പറമ്പിലേക്ക് കടത്തി വിടുകയുള്ളൂ.

തുറക്കുന്ന 8 റോഡുകള്‍

1. എംജി റോഡ്

2. ഷൊര്‍ണൂര്‍ റോഡ്

3. വടക്കേ ബസ് സ്റ്റാന്റ് ബിനി ജങ്ഷന്‍

4. പാലസ് റോഡ്

5. സെന്റ് തോമസ് കോളേജ് റോഡ്

6. ഹൈറോഡ്

7. എംഒ റോഡ്

8. കുറുപ്പം റോഡ്

നിയന്ത്രണങ്ങള്‍ ഇങ്ങനെ

* കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

* പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രം ജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.

* നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലി സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്ന് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് കൈവശം കരുതണം.  ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാര്‍ഡ് കാണിച്ചാല്‍ പ്രവേശനം അനുവദിക്കും.

* നഗരഭാഗത്തുള്ള ഫ്‌ളാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ പുറത്തു നിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം.

* സ്വരാജ് റൗണ്ടില്‍ മെഡിക്കല്‍ ഷോപ്പ്, ആശുപത്രി എന്നിവയ്‌ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. സ്വരാജ് റൗണ്ടിലുള്ള എല്ലാ കടകളും സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടച്ചിടും. സ്വരാജ് റൗണ്ടിന് ചുറ്റും 700 മീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ റോഡുകളിലെയും കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.

* സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകളായ എംജി റോഡ്, ശങ്കരയ്യ റോഡ് ജങ്ഷന്‍, പൂങ്കുന്നം ജങ്ഷന്‍, പാട്ടുരായ്‌ക്കല്‍-അശ്വിനി ജങ്ഷന്‍, ചെമ്പൂക്കാവ് ആമ്പക്കാടന്‍ മൂല പൗരസമിതി ജങ്ഷന്‍, മനോരമ റോഡ്, ശക്തന്‍ സ്റ്റാന്റ്,  വെളിയന്നൂര്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ദിവാന്‍ജി മൂല റോഡ്, പൂത്തോള്‍, പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളിലെ കടകളും സ്ഥാപനങ്ങളും അടച്ചിടും. പൂരം ദിവസങ്ങളില്‍ വഴിയോര കച്ചവടം അനുവദിക്കില്ല.

ആനകളെ പരിശോധിക്കാന്‍ 30 അംഗ സംഘം

തിരുവമ്പാടി- പാറമേമക്കാവ് വിഭാഗങ്ങളുന്റെടയും ഘടകപൂരകളുടെയും ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ ആരോഗ്യ പരിശോധന നടത്തി സാക്ഷ്യപത്രം നല്‍കും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണിയുടെ നേതൃത്വത്തില്‍ 30 അംഗ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആനയുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തുള്ള പരിചയം, പൊതുസ്വഭാവം എന്നിവ വിലയിരുത്തിയാണ് അതാത് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ആനകളുടെ ലിസ്റ്റിന് അനുമതി നല്‍കുക. കൂടാതെ പൂരദിവസങ്ങളില്‍ അടിയന്തിര സാഹചര:ങ്ങളില്‍ സേവനം ഉറപ്പാക്കുന്നതിന് ആനചികിത്സകരും മയക്കുവെടി വിദഗ്ധരും അടങ്ങിയ കര്‍മമേസന പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ബേബി ജോസഫ് അറിയിച്ചു.

Tags: Thrissurപോലീസ്Pooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.