Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നഗരം കനത്ത സുരക്ഷാവലയത്തില്‍

പതിനൊന്നു മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവാരംഭിക്കും. വിശ്വപ്രസിദ്ധമായ പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റേത്. പതിനഞ്ചാനപ്പുറത്താണ് തിരുവമ്പാടിയുടെ പൂരം എഴുന്നള്ളിപ്പ് നടക്കാറ്. ഇക്കുറി തിരുവമ്പാടി ഒരാനപ്പുറത്താണ് പൂരം നടത്തുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യവും ചടങ്ങ് മാത്രമാകും. ഉച്ചക്ക് 12 മണിയോടെ പാറമേക്കാവിന്റെ പൂരം പുറപ്പെടും. പതിനഞ്ചാനപ്പുറത്താകും പൂരമെന്ന് ദേവസ്വം അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 09:40 am IST
in Kerala

തൃശൂര്‍: തൃശൂര്‍ പൂരം നാളെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരം കനത്ത സുരക്ഷാവലയത്തില്‍. പൊതുജനങ്ങള്‍ക്ക് പൂരത്തിന് പ്രവേശനമില്ല. ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് ചടങ്ങായി നടത്തി. ഇന്ന് രാവിലെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുരവാതില്‍ തുറന്ന് പൂര വിളംബരം നടത്തും. ഇതോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകും.  

 മുന്‍ വര്‍ഷങ്ങളില്‍ ആഘോഷമായി നടക്കാറുണ്ടായിരുന്ന പൂര വിളംബരം  ഇക്കുറി ചടങ്ങ് മാത്രമാണ്. നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് പൂരം തുടങ്ങുക. തുടര്‍ന്ന് ഘടകപൂരങ്ങളൊന്നായി വടക്കുന്നാഥനെ വണങ്ങാനെത്തും.  

പതിനൊന്നു മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവാരംഭിക്കും. വിശ്വപ്രസിദ്ധമായ പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റേത്. പതിനഞ്ചാനപ്പുറത്താണ് തിരുവമ്പാടിയുടെ പൂരം എഴുന്നള്ളിപ്പ് നടക്കാറ്. ഇക്കുറി തിരുവമ്പാടി ഒരാനപ്പുറത്താണ് പൂരം നടത്തുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യവും ചടങ്ങ് മാത്രമാകും. ഉച്ചക്ക് 12 മണിയോടെ പാറമേക്കാവിന്റെ പൂരം പുറപ്പെടും. പതിനഞ്ചാനപ്പുറത്താകും പൂരമെന്ന് ദേവസ്വം അറിയിച്ചു. പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളുന്ന പാറമേക്കാവ് ഭഗവതി വടക്കുന്നാഥ മതില്‍ക്കകത്ത് പ്രവേശിക്കുന്നതോടെ മേളം പാണ്ടിയുടെ രൗദ്രതക്ക് വഴിമാറും. വടക്കുന്നാഥ മതില്‍ക്കകത്ത് പടിഞ്ഞാറേ ഗോപുരത്തിന് സമീപം ഇലഞ്ഞി മരച്ചുവട്ടിലാണ് മേളം മുറുകുക. ഇതാണ് വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. ഇലഞ്ഞിത്തറമേളം പതിവ് പോലെ ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മേളം കലാശിക്കുന്നതോടെയാണ് കുടമാറ്റം നടക്കാറ്. ഇക്കുറി കുടമാറ്റവുമില്ല.  

രാത്രി നടക്കുന്ന പൂരങ്ങളുടെ തനിയാവര്‍ത്തനവും ചടങ്ങ് മാത്രമാകും. കൊവിഡിനെത്തുടര്‍ന്ന് പൂരം നഷ്ടമാകുന്നതിന്റെ നിരാശയിലാണ് പൂരനഗരി. തൃശൂര്‍ക്കാരുടെ ഓരോ കലണ്ടര്‍ വര്‍ഷത്തിലേയും ഏറ്റവും പ്രധാന ദിനമാണ് പൂരം. കഴിഞ്ഞവര്‍ഷവും കൊവിഡിനെത്തുടര്‍ന്ന് പൂരം ഉപേക്ഷിച്ചിരുന്നു. ഒരാനയെപ്പോലും എഴുന്നള്ളിക്കാതെ പൂജകളും ചടങ്ങുകളും മാത്രം നടത്തുകയായിരുന്നു.

ഈ വര്‍ഷം പൂരം നടത്താന്‍ എല്ലാ അനുവാദവും നല്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കണക്കിലെടുത്താണ് ദേവസ്വങ്ങള്‍ ആദ്യം മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ പൂരം ഇക്കുറിയും ചടങ്ങുകളിലൊതുങ്ങുകയാണ്.  നഗരത്തില്‍ നാളെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. 24 ന് നടക്കുന്ന പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം.

Tags: Thrissurതൃശൂര്‍ പൂരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.