Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാതൃപാദങ്ങളില്‍ നമിക്കുക

ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വമാതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍  

ആസ്ഥാം താവദിയം  

പ്രസൂതി സമയേ

ദുര്‍വാര ശൂലവ്യഥാ

നൈരുച്യം തനുശോഷണം

മലമയീശയ്യാം ച സംവത്സരീ

ഏകസ്യാപി ന ഗര്‍ഭഭാര

ഭരണ ക്ലേശസ്യയസ്യാഃ ക്ഷമോ

ദാതും നിഷ്‌കൃതിമുന്നതോളപിതനയ  

സ്തസൈ്യ ജനനൈ്യ നമഃ

തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ സഹിച്ച ദുരിതങ്ങളും തുടര്‍ന്നു ശൈശവം പൂര്‍ത്തിയാക്കി വിടാന്‍ സഹിച്ച ത്യാഗങ്ങളും ശ്രീശങ്കരാചാര്യര്‍ വിവരിക്കുകയാണ് ഈ ശ്ലോകത്തില്‍. പ്രസവസമയത്ത് സഹിക്കാന്‍ വയ്യാത്ത പേറ്റു നോവ് അനുഭവിച്ചു. ഗര്‍ഭം ധരിച്ചിരുന്ന കാലത്താവട്ടെ ഭക്ഷണത്തിനു രുചിയില്ലായിരുന്നു. ശരീരം ശോഷിച്ചു. അമ്മയുടെ രക്തത്തില്‍ നിന്നാണല്ലോ ഗര്‍ഭസ്ഥ ശിശു പോഷണം നേടുന്നത്. തന്മൂലം അമ്മയ്‌ക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരും.  

ഏതാണ്ട് ഒരു വര്‍ഷത്തോളം മൂത്ര പുരീഷാദികള്‍ നിറഞ്ഞ ശയ്യയില്‍ അമ്മ കിടക്കുന്നു. നനഞ്ഞ കിടക്കയില്‍ കിടക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? പക്ഷേ തന്റെ സന്താനത്തോടുള്ള സ്‌നേഹവാത്സല്യാദികളാല്‍ അക്കാര്യത്തെക്കുറിച്ച് മാതാവ് ചിന്തിക്കുന്നതു പോലുമില്ല. സന്താനം എത്ര ഉന്നതി പ്രാപിച്ചാലും പകരമായി എന്തെങ്കിലും അമ്മയ്‌ക്ക് കൊടുക്കാനാവുമോ?  ഇല്ല. ഇപ്രകാരം പുത്രനു വേണ്ടി നാനാവിധ ദുഃഖദുരിതങ്ങള്‍ അനുഭവിച്ച അല്ലയോ അമ്മേ!  അവിടുത്തേക്ക് നമസ്‌കാരം.  

ഓര്‍ക്കുക, ഏറ്റവും നീണ്ട ശൈശവമുള്ള ജീവിയാണ് മനുഷ്യന്‍. ജനിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ പശുക്കിടാവ് എഴുന്നേറ്റ് തള്ളയുടെ മുലപ്പാല്‍ കുടിക്കും. വാനര ശിശു തള്ളയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കും. മനുഷ്യനോ?  

‘ചൂടാന്‍ മലരും കനമായ് തോന്നിന ദോഹദ കാലത്തും ചുമന്നിരിപ്പൂ ദുര്‍ഭര ഗര്‍ഭം സുഖേന ജനനയിത്രി’ എന്നു മഹാകവി പാടുന്നുണ്ടെങ്കിലും അമ്മയ്‌ക്ക് അത് ഭാരമല്ല. ശങ്കരാചാര്യര്‍ നാടു ചുറ്റി നടന്ന് ആസാമിലായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മാതാവ് കിടപ്പിലായത്. ഇക്കാര്യം ഒരു ഉള്‍വിളിയിലൂടെ അറിഞ്ഞ ആചാര്യന്‍ ഓടിയെത്തി. ശവസംസ്‌ക്കാരത്തിനു പോലും സ്വജനങ്ങള്‍ സഹകരിച്ചില്ലത്രേ. എല്ലാം സ്വയം ചെയ്ത ശേഷം അദ്ദേഹം നാടുവിട്ടു പോയി.  

ലോകമഹായുദ്ധം ഉണ്ടാവുകയും 45 ലക്ഷത്തോളം ജൂതന്മാരെ കൊന്നൊടുക്കുകയും ലോകത്തെ കിടുകിടാ വിറപ്പിക്കുകയും ചെയ്തു ഹിറ്റ്‌ലര്‍. എന്നാല്‍ അദ്ദേഹം അമ്മയെ ഏറെ സ്‌നേഹിച്ചു. മരിച്ചു കിടന്ന ബങ്കറില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ സ്വന്തം അമ്മയുടെ ചിത്രവും പെടുന്നു.  

ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വമാതാവ്.

മാതാപിതാക്കളെ കൊന്നു കളയുകയോ, ദേവാലയത്തില്‍ നട തള്ളുകയോ, വൃദ്ധസദനത്തില്‍ തള്ളുകയോ, ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശങ്കരാചാര്യരുടെ പ്രസ്തുത ശ്ലോകം ഇളം തലമുറയെ പഠിപ്പിക്കേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.