Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെറിയാന്‍ ഒരു ചെറിയ മീനല്ല

മുഖവുര വേണ്ടാത്ത പൊതു പ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പ്. 68 വര്‍ഷം മുമ്പ് ചെങ്ങന്നൂരിലാണ് ജനനം. കോണ്‍ഗ്രസിന്റെ മടിത്തട്ടിലാണ് പിറന്നതെന്ന് പറയാം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയില്‍ സംസ്ഥാനത്താകെ ചെറിയാന്‍ നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. എ.കെ. ആന്റണിയുടെ മാനസപുത്രനെന്നറിയപ്പെട്ടിരുന്ന ചെറിയാന്‍ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാന്‍ പദവി വരെ വഹിച്ചിട്ടുണ്ട്.

ഉത്തരന്‍ by ഉത്തരന്‍
Apr 21, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

മുഖവുര വേണ്ടാത്ത പൊതു പ്രവര്‍ത്തകനാണ് ചെറിയാന്‍ ഫിലിപ്പ്. 68 വര്‍ഷം മുമ്പ് ചെങ്ങന്നൂരിലാണ് ജനനം. കോണ്‍ഗ്രസിന്റെ മടിത്തട്ടിലാണ് പിറന്നതെന്ന് പറയാം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയില്‍ സംസ്ഥാനത്താകെ ചെറിയാന്‍ നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. എ.കെ. ആന്റണിയുടെ മാനസപുത്രനെന്നറിയപ്പെട്ടിരുന്ന ചെറിയാന്‍ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിസി) ചെയര്‍മാന്‍ പദവി വരെ വഹിച്ചിട്ടുണ്ട്.  

വിദ്യാര്‍ത്ഥി നേതാവായിരിക്കെ മറുചേരി എസ്എഫ്‌ഐയുടെ ക്രൂരമായ പീഡനം വരെ ഏറ്റുവാങ്ങേണ്ടി വന്നതായി പ്രസ്താവിച്ചിരുന്ന ചെറിയാന്‍ രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസിലില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും പിന്നെ വട്ടിയൂര്‍ക്കാവിലും കല്ലൂപ്പാറയിലും കോട്ടയത്തും മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. ഇടത് പക്ഷത്തെത്തിയപ്പോള്‍ പാര്‍ലമെന്ററി വ്യാമോഹം പൂവണിഞ്ഞില്ലെങ്കിലും തെറ്റില്ലാത്ത സ്ഥാനം ലഭിച്ചു. ഇപ്പോള്‍ ആരോരും അറിയാത്ത ഒരു കോര്‍പ്പറേഷന്റെ അധിപനാണ്.

ഇത്തവണ രാജ്യസഭയിലേക്ക് ഇടത്പക്ഷം പരിഗണിക്കുന്നു എന്ന പ്രചരണം ശക്തമായിരുന്നു. പക്ഷേ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയി എന്നപോലെയായി ചെറിയാന്റെ അവസ്ഥ. വീഴുമ്പോള്‍ ചവിട്ടണം എന്ന് പറയാറുണ്ടല്ലോ. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചെറിയാനെ നന്നായി ചവിട്ടി. അതിനായി ഒരു മുഖപ്രസംഗം തന്നെ കാച്ചി. കോണ്‍ഗ്രസുകാര്‍ക്കുപോലും ദഹിക്കാത്ത പ്രയോഗങ്ങളാണ് അവര്‍ അതില്‍ നിരത്തിയത്. ഒരു സാധാരണ കോണ്‍ഗ്രസുകാരനായിരുന്നില്ല ചെറിയാന്‍. നന്നായി വായിക്കും. അതിനെക്കാള്‍ ഭംഗിയായി എഴുതും. കേരളത്തിന്റെ കാല്‍നൂറ്റാണ്ട് ഭംഗിയായി അവതരിപ്പിച്ച ചെറിയാന്റെ സൃഷ്ടിക്ക് ഇപ്പോഴും ബദല്‍ ഉണ്ടായിട്ടില്ല. ഏഴു പുസ്തകങ്ങള്‍ വേറെയുമുണ്ട്. കേരള രാഷ്‌ട്രീയത്തിലെ ചെറിയ മീനല്ല ചെറിയാന്‍. അതിനെ പിടിക്കാന്‍ വീക്ഷണത്തിന്റെ ചൂണ്ട മതിയാവില്ല.  

കോണ്‍ഗ്രസ് വിട്ട് സിപിഎം പാളയത്തില്‍ ചേക്കേറിയ ചെറിയാന്‍ ഫിലിപ്പിനെ പരിഹസിച്ചും, കോണ്‍ഗ്രസിലേക്ക് തിരികെ ക്ഷണിച്ചുമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം. ‘മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍, ചെറിയാന്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കളോട് കാട്ടിയ അവഹേളനങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

‘മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ ‘എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസിനകത്ത് വിമതനായി വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നു പറഞ്ഞ് ചുടുചോറു മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം വീണ്ടും വഞ്ചിച്ചു. പലപ്പോഴും നിരാശനായി സി.പി.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്, വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസില്‍ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ചെറിയാന്‍ എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നു. എന്നും വീക്ഷണം വിലപിക്കുന്നു.

വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. ടി.കെ. ഹംസയെയും ലോനപ്പന്‍ നമ്പാടനെയും കെ.ടി. ജലീലിനെയും പരിഗണിക്കുകയും മന്ത്രി സ്ഥാനം നല്‍കുകയും ചെയ്ത സി.പി.എം, ചെറിയാനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഒടുവില്‍ എളമരം കരീമിനെയാണ് പരിഗണിച്ചത്. ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ച രണ്ട് സീറ്റുകളും ഏകപക്ഷീയമായി ഏറ്റെടുത്തു. ഒന്ന് ചെറിയാന് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ചെറിയാന്‍ വീണ്ടും കബളിപ്പിക്കപ്പെട്ടു.

തിരുവനന്തപുരം വെസ്റ്റ് സീറ്റിന് വേണ്ടി ആഗ്രഹിച്ച് നോര്‍ത്ത് നല്‍കിയിട്ടും തൃപ്തിയാകാതെയായിരുന്നു ചെറിയാന്റെ മറുകണ്ടം ചാട്ടം. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായി ചെറിയാന്റെ ഗതി.  

മറുകണ്ടം ചാടി വരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെപ്പോലെയാണ് സി.പി.എം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കെപിസിസി പ്രസിഡന്റിനടക്കം വീക്ഷണത്തിന്റെ വിമര്‍ശനവും വിശേഷണവും ഒട്ടും ദഹിച്ചിട്ടില്ല. എന്താകും തുടര്‍ നടപടിയെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

Kerala

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

India

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies