പാരീസ്: സ്വിസ് താരം റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച്് ഓപ്പണില്‍ മത്സരിക്കും. ജെനേവ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും താന്‍ മത്സരിക്കുമെന്ന്് ഫെഡറര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കാല്‍മുട്ടിലെ ഓപ്പറേഷനുശേഷം ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഫെഡറര്‍ കഴിഞ്ഞ മാസത്തെ ഖത്തര്‍ ഓപ്പണില്‍ മത്സരിച്ചു. പക്ഷെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോര്‍ജിയയുടെ നിക്കോളസിനോട് തോറ്റു പുറത്തായി.
ജെനേവ എടിപി ടൂര്‍ണമെന്റ് മെയ് പതിനാറ് മുതല്‍ ഇരുപത്തിരണ്ട് വരെ നടക്കും. ഫ്രഞ്ച് ഓപ്പണ്‍ പാരീസില്‍ മെയ് മുപ്പതിന് ആരംഭിക്കും.
ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ ഒരിക്കല്‍ മാത്രമാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടിയത്. 2009 ലാണ് ഫെഡറര്‍ പാരീസില്‍ കിരീടം നേടിയത്്.
















