മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ടീമുകള്‍ ഏറ്റുമുട്ടുന്ന കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ഫൈനലില്‍ അത്ലറ്റിക് ബില്‍ബാവോയെ തകര്‍ത്തുവിട്ടാണ് ബാഴ്സ കിരീടം ചൂടിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്സ വിജയിച്ചത്.
68, 72 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മെസി ഡബിള്‍ തികച്ചത്. എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. അറുപതാം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്രീസ്മാന് ബാഴസയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഡി ജോങ് ബാഴ്സയുടെ ലീഡ് 2-0 ആക്കി. അറുപത്തിമൂന്നാം മിനിറ്റില്‍ മെസിയും ലക്ഷ്യം കണ്ടതോടെ ബാഴ്സ 3-0 ന് മുന്നില്‍. എഴുപത്തിരണ്ടാം മിനിറ്റില്‍ രണ്ടാം ഗോളും കുറിച്ച് മെസി ബാഴ്സയെ കിരീടത്തിലേക്ക് നയിച്ചു.
ഈ മാസം ഇത് രണ്ടാം തവണയാണ് അത്ലറ്റിക് ബില്‍ബാവോ കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ തോല്‍ക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന 2020 ലെ കോപ്പ ഡെല്‍ റേയുടെ കലാശക്കളിയില്‍ അത്ലറ്റിക് ബില്‍ബാവോ ഏകപക്ഷീയമായ ഒരു ഗോളിന് സെവിയയോട് പരാജയപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പോയവര്‍ഷത്തെ കോപ്പ ഡെല്‍ റേ ഫൈനല്‍ ഈ വര്‍ഷത്തേക്ക് മാറ്റിവയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: