Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആനന്ദഭരിതമാവട്ടെ ജീവിതം

അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്‌ക്ക് അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്‌കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Apr 12, 2021, 08:56 pm IST
inSamskriti

നാലും കൂടിച്ചേരുന്ന കവലകളില്‍ അല്‍പനേരം നിന്ന്  യാത്രികരെ വീക്ഷിക്കുക. നമ്മളെ കടന്നു പോകുന്ന നാലോ അഞ്ചോ മുഖങ്ങളില്‍ മാത്രമാണു ചിരിയും സന്തോഷവും കാണാനാവുക. മറ്റുള്ളവര്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോയി എന്ന മുഖഭാവവുമായി നടന്നു പോവുകയാണ്.

കുട്ടിക്കാലത്തൊരു ചിത്രശലഭത്തെ പിടിച്ചപ്പോള്‍, അതിന്റെ നിറങ്ങള്‍ കൈയില്‍ ഒട്ടിപ്പിടിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കില്ലേ?

അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്‌ക്ക്  അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്‌കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.  

പിന്നീട് സന്തോഷവാനായിരിക്കാന്‍ പല കാര്യങ്ങളും നിങ്ങള്‍ തേടിനടന്ന് കണ്ടെത്തി ശേഖരിച്ചു. ഉന്നത വിദ്യാഭ്യാസം, സ്വന്തം വീട്, കമ്പ്യൂട്ടര്‍, ബൈക്ക്, കാറ്, ക്രെഡിറ്റ് കാര്‍ഡ്, ടിവി, ഡിവിഡി, സെല്‍ഫോണ്‍ തുടങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങള്‍ പലതും സ്വന്തമാക്കി. നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന, ലോകത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തി എന്നഭിമാനിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ക്കു പോലും ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സന്തോഷത്തിനായി ജീവിതത്തില്‍ ഇത്രത്തോളം ഓടിനടന്ന നിങ്ങള്‍  ഒടുവില്‍ സന്തോഷം കൈവിട്ടു പോയെന്ന് വിലപിക്കുന്നതായി കാണാം. എവിടെപ്പോയി നിങ്ങളുടെ സന്തോഷം? ഒരു കഥയിലൂടെ അത് വിശദീകരിക്കാം.

ലക്ഷ്യമറിയാത്ത യാത്ര

ഒരിക്കല്‍ അളവില്‍ കവിഞ്ഞു മദ്യപിച്ച ശേഷം ശങ്കരന്‍പിള്ള ബസ് സ്റ്റോപ്പില്‍ പോയിനിന്നു. അല്‍പ നേരം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ശങ്കരന്‍പിള്ള വളരെ ബുദ്ധിമുട്ടി ബസ്സിനകത്തു കയറിപ്പറ്റി. പത്തു പതിനഞ്ചു പേരെ ചവിട്ടി, നാലഞ്ചുപേരെ കൈമുട്ടു കൊണ്ടു തള്ളിനീക്കി ഉള്ളിലേക്ക് കടന്നു ചെന്നു.

ഒരു വൃദ്ധയുടെ സമീപം ഇരുന്നിരുന്ന യാത്രക്കാരന്‍ എണീക്കുന്നതു കണ്ടപ്പോള്‍ ശങ്കരന്‍പിള്ള യാത്രക്കാരെ ഇടിച്ചും തള്ളിയും മാറ്റിയിട്ടു വഴിയുണ്ടാക്കി സീറ്റിലേക്കെത്താന്‍ ശ്രമിച്ചു. മറ്റു യാത്രക്കാര്‍ മുഖം ചുളിച്ചു കൊണ്ടു വഴി മാറിക്കൊടുത്തു. ശങ്കരന്‍പിള്ള അഭിമാനത്തോടു കൂടി സീറ്റില്‍ ചെന്നിരുന്നു. ഇരുപുറം നോക്കാതെ ഇരുന്നതു കാരണം അടുത്തിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞു പോയി. അപ്പോള്‍ വൃദ്ധ മടിയില്‍ വച്ചിരുന്ന പഴക്കൂട താഴെ വീണുരുണ്ടു.

ക്രൂദ്ധയായി ശങ്കരന്‍പിള്ളയെ നോക്കി വൃദ്ധ, ‘നീ നരകത്തിലേക്ക് തന്നെ പോകും.’ എന്നു ശപിച്ചു. ശങ്കരന്‍പിള്ള ചാടിയെണീറ്റ്, ‘വണ്ടി നിര്‍ത്തൂ, വണ്ടി നിര്‍ത്തൂ, എനിക്കു പോകാനുള്ളതു ഗാന്ധിനഗറിലേക്കാണ്. ഞാന്‍ വണ്ടി മാറി കയറിപ്പോയി’ എന്നുറക്കെ വിളിച്ചു പറഞ്ഞു.

പ്രകൃതിയെന്ന ശിക്ഷകന്‍

നിങ്ങളില്‍ പലരും ഇതു പോലെ ഏതു ‘ബസ്സില്‍’ കയറി എന്നതു പോലും അറിയാതെ കയറിയിറങ്ങി അസ്വസ്ഥരായിരിക്കുന്നു. ആഗ്രഹിച്ചതു ലഭിക്കാതെ പോയാല്‍ ദുഃഖിക്കുന്നതു വിഡ്ഢിത്തമാണ്. ആഗ്രഹിച്ചതു ലഭിച്ചാലും നിങ്ങള്‍ക്കതു പൂര്‍ണമായും ആസ്വദിച്ചു സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നില്ല.  അതിനായി പ്രകൃതിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

തെങ്ങുകളെ ശ്രദ്ധിക്കൂ, പറമ്പില്‍ അവ നീണ്ടു വളര്‍ന്നു നില്‍ക്കുന്നു. മധുര വെള്ളമുള്ള നാളികേരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. മറ്റു വൃക്ഷങ്ങളെ മുറിച്ചു കളയുമ്പോഴും തെങ്ങുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടാവില്ല. അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ സംരക്ഷിക്കും എന്നു പ്രതീക്ഷിച്ചാണോ തെങ്ങ് നാളികേരങ്ങള്‍ ചുമന്നു നില്‍ക്കുന്നത്? അതിന്റെ സ്വാഭാവിക ഘടന എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്.  

എന്നാല്‍ നിങ്ങളോ?  

എതിര്‍ദിശയിലേക്കുള്ള തുഴച്ചില്‍

ധനികനാകണം. ഇതു പോലെ ഒരു മാളിക, അതു പോലെ ഒരു കാറ്, അയാളുടേതു പോലെ ഒരു ജീവിതം, ഇയാളുടേതു പോലെ അന്തസ്സ്…. എന്നിങ്ങനെ തനിക്ക് വേണ്ടത് എന്തെന്ന് ആദ്യമേ തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചു പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കത് നല്ലതായിരിക്കുമോ എന്നു പോലും നോക്കാതെ, അതാണു ശരി എന്നു വരുത്തിത്തീര്‍ക്കുന്നു. ഇങ്ങനെ അന്യരെ നോക്കി ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം നരകതുല്യമാവും.  

അതെ, നിങ്ങളുടെ സ്വത്വത്തെ മനസ്സിലാക്കാതെ എതിര്‍ദിശയില്‍ തുഴയുന്നതാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. അല്ലാതെ  അടിസ്ഥാനപരമായ ആഗ്രഹങ്ങള്‍ ഒരു കുറ്റമല്ല. നമ്മുടെ സ്വത്വം എന്താണ്? അതു നിങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു? സന്തോഷമില്ലാതെ ജീവിതം പിന്നിടുന്നതില്‍ പരം വലിയൊരു വേദന വേറൊന്നില്ലെന്ന് അറിയുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.