Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സത്സ്വഭാവത്തിന്റെ മഹത്വം

സത്സ്വഭാവം അഥവാ സുശീലം എന്നത് മുതിര്‍ന്നിട്ടു നേടേണ്ടതാണെന്ന് കണക്കാക്കേണ്ടതില്ല. ചെറുപ്പത്തിലേ വീട്ടില്‍നിന്നാണ് ഇതു ലഭിക്കേണ്ടത്. അത് അയത്‌നലളിതവും സ്വാഭാവികവുമായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 05:00 am IST
inSamskriti

രവീന്ദ്രന്‍ കൊളത്തൂര്‍  

സമസ്ത ലോകങ്ങളെയും വെല്ലുവാന്‍ പര്യാപ്തമായ ഉത്തമ ഗുണമാണ് സത്സ്വഭാവം. സത്സ്വഭാവിക്ക് ആരോടും വെറുപ്പോ ഈര്‍ഷ്യയോ ഉണ്ടാകാന്‍ തരമില്ല. ദുഷ്പ്രവണതകളും ദുഃസ്വഭാവങ്ങളും അദ്ദേഹത്തിനു മുമ്പില്‍ നിഷ്പ്രഭമാവുന്നു. പെരുമാറ്റത്തില്‍ ഒരു ശാന്തത അദ്ദേഹത്തില്‍ സ്വതഃസിദ്ധമാണ്. മനസ്സും വാക്കും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നിരിക്കെ, സത്സമ്പന്നമായ മനസ്സിനുടമയായ അദ്ദേഹത്തില്‍നിന്നും പുറത്തുവരുന്ന ശബ്ദവൈഖരി അഥവാ വാക്കുകള്‍ അമൃതസമാനമായിരിക്കും.  

സഹജീവികള്‍ക്ക് മാനസികമായി മുറിവുണ്ടാക്കുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍നിന്നു വരില്ല, മറിച്ച് എല്ലാവര്‍ക്കും പ്രിയകരവും ഹിതകരവുമായിരിക്കും അവ. അതിനനുസരിച്ച ഒരു അന്തരീക്ഷം അദ്ദേഹത്തിനു ചുറ്റും രൂപംകൊള്ളുകയും ചെയ്യും. അവിടെ സമാധാനവും ശാന്തിയും സ്‌നേഹവും പുലരും. സത്സ്വഭാവിയുടെ ശീതളിമയാര്‍ന്ന പ്രഭാവലയത്തിലേക്ക്, ഷഡ്പദങ്ങള്‍ മധുവൂറുന്ന പുഷ്പങ്ങളിലേക്കെന്നപോലെ സജ്ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.  

സത്സ്വഭാവം അഥവാ സുശീലം എന്നത് മുതിര്‍ന്നിട്ടു നേടേണ്ടതാണെന്ന് കണക്കാക്കേണ്ടതില്ല. ചെറുപ്പത്തിലേ വീട്ടില്‍നിന്നാണ് ഇതു ലഭിക്കേണ്ടത്. അത് അയത്‌നലളിതവും സ്വാഭാവികവുമായിരിക്കും.  

ചെറുപ്പത്തിലേ ആദ്യഗുരുക്കന്മാരായ അമ്മയില്‍നിന്നും മുത്തശ്ശിമാരില്‍ നിന്നും സത്കഥകളിലൂടെയും താരാട്ടുപാട്ടുകളിലൂടെയും മറ്റും നമ്മിലേക്കു പകരുന്നതാണിത്. മുതിര്‍ന്നവരെ ആദരിക്കാനും സഹജീവികളെ സ്‌നേഹിക്കാ

നും ഇതിലൂടെ സാധിക്കുന്നു. നമുക്ക് അമ്മമാര്‍ ഭക്ഷണം തന്നിരുന്നത് മുറ്റത്തിറങ്ങി മരക്കൊമ്പിലേക്ക് ചൂണ്ടി അമ്പിളിമാമനെ കാണിച്ചും കാക്കയ്‌ക്കും പൂച്ചയ്‌ക്കും പകര്‍ന്നുകൊണ്ടുമായിരുന്നു. നമ്മില്‍ സത്സ്വഭാവത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും വിത്തുകള്‍  

പാകുന്നത് ഇവിടെ നിന്നുമാണ്.  

സത്സ്വഭാവം മനുഷ്യന്റെ ഒരലങ്കാരമാണ്. നാം എത്രതന്നെ വേഷഭൂഷാദികള്‍ അണിഞ്ഞാലും സുഗന്ധദ്രവ്യങ്ങള്‍ പൂശിയാലും ദുസ്വഭാവിയാണെങ്കില്‍ ഒരിടത്തും ശോഭിക്കുകയില്ല, മറിച്ച് പരിഹാസ്യനാവുകയേ ഉള്ളൂ. തന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന സകല സദ്‌വാസനകളെയും മനസ്സ് ശാന്തമാക്കാനുതകുന്ന സദ്ഗുണം തട്ടിയുണര്‍ത്തും. നമ്മെയും സമൂഹത്തെയും ഉന്നതിയിലേക്കു നയിക്കാന്‍ ഇത് ഉതകുകയും ചെയ്യും.  

സത്സ്വഭാവത്തിന്റെയും സൗശീല്യത്തിന്റെയും മഹത്വത്തെ ദ്യോതിപ്പിക്കുന്ന ഒരു സുഭാഷിതം പ്രചാരത്തിലുണ്ട്.  

‘വഹ്നിസ്തസ്യ ജലായതേ ജനനിധി  

കുല്യായതേ തത്ക്ഷണാത്

മേരു സ്വല്പശിലായതേ മൃഗപതേഃ  

സംഘ കുരങ്ഗായതേ.

വ്യാളോ മാല്യഗുണായതേ വിഷരസഃ  

പീയൂഷവര്‍ഷായതേ

യസ്യാംഗോളഖില ലോക വല്ലഭതമം  

ശീലം സമുന്മീലതി’  

അതായത്, ആ ഗുണവാനു മുന്നില്‍ ജ്വലിക്കുന്ന അഗ്നി, ജലംപോലെ തണുത്തതായും സമുദ്രം ചെറിയ തടാകമായും മേരുപര്‍വ്വതം വെറുമൊരു ശിലാഖണ്ഡം പോലെയുമേയുള്ളു. ശീലത്തിനു മുന്നില്‍ ചെറുതാകാത്ത എന്തുണ്ടീ ഭൂമിയില്‍?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.