Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസർകോട്ട് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; നിയമം ലംഘിച്ചാല്‍ കേസെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഷ്‌ട്രീയ കക്ഷി പ്രവര്‍ത്തകര്‍, പോളിംഗ് ഏജന്റുമാര്‍ അടക്കമുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 10:52 am IST
inKasargod

കാസര്‍കോട്: ഗുരുതരമായ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ള കൊവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. മാസ്‌ക്, സാമൂഹിക അകലം, കൂട്ടം ചേരല്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസിനും ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനൊപ്പം പരിശോധനകള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.  

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാഷ്‌ട്രീയ കക്ഷി പ്രവര്‍ത്തകര്‍, പോളിംഗ് ഏജന്റുമാര്‍ അടക്കമുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. 45 വയസ്സ് കഴിഞ്ഞ മുഴുവനാളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ഊര്‍ജിതമാക്കും. ഇതിന്റെ ഭാഗമായി കൊവിഡ് വാക്‌സിനേഷന് ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കും.

ആരോഗ്യ വകുപ്പിലെ മുഴുവന്‍ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ഡി.എം.ഒ (ആരോഗ്യം) ഡോ. വി. രാംദാസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏപ്രില്‍ 13നകം രണ്ടാം ഡോസ് സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജീവനക്കാര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണം.

സിവില്‍ സ്റ്റേഷനുകളിലും താലൂക്ക് ഓഫീസുകളിലും വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തും. എല്ലാ ജീവനക്കാരും പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ജില്ലയില്‍ തൃക്കരിപ്പൂര്‍ ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂര്‍ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതല്‍ രോഗികള്‍. വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കുട്ടികള്‍ കൂട്ടം കൂടി ഫുട്‌ബോള്‍ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാല്‍ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി.  

ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വ്യാപാരികള്‍, കടകളിലെ ജീവനക്കാര്‍, പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാര്‍സല്‍ മാത്രം വിതരണം ചെയ്യണം.  

തട്ടുകടകളില്‍ ഉള്‍പ്പടെ എല്ലാ കടകളില്‍ ഉള്‍പ്പടെ മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലികമായി നഴ്‌സുമാരെ നിയമിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ യോഗത്തില്‍ എഡിഎം അതുല്‍ എസ്.നാഥ്, കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kasargodpatientscovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.