Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് സുര്‍ജിത്ത്, ഇന്ന് പിണറായി

അതുകൊണ്ടാണ് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കാന്‍ സിപിഎം തീരുമാനിച്ചുവെന്ന് പ്രസ്താവിച്ചത്. അതായത്, ഞാനാണ് സിപിഎം, ഞാന്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനം. തോല്‍വിയുടെ അഴിമുഖത്ത് നില്‍ക്കുമ്പോഴും ധാര്‍ഷ്ട്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ബലംപിടിത്തം.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 4, 2021, 09:15 pm IST
in Kerala

അങ്ങനെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, സിപിഎം നേതാവ് പിണറായി വിജയന്‍ അനുസരിച്ചു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ച് ബിജെപിക്കെതിരേ പോരാടുമ്പോള്‍ അവര്‍ ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി -സിസിപി ഉണ്ടാക്കട്ടെ എന്നാണ് മോദി പറഞ്ഞത്. തലേന്ന് പറഞ്ഞു, പിറ്റേന്ന്, ഇന്നലെ കാലത്തുതന്നെ പിണറായി വിജയന്‍ സിസിപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് വോട്ടു മറിച്ചുകുത്താന്‍ സിപിഎം അണികളോട് പിണറായി വിജയന്‍ പരസ്യമായി പത്രസമ്മേളനത്തില്‍ വിളിച്ചു പറയുകയായിരുന്നു.

അതുകൊണ്ടാണ് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കാന്‍ സിപിഎം തീരുമാനിച്ചുവെന്ന് പ്രസ്താവിച്ചത്. അതായത്, ഞാനാണ് സിപിഎം, ഞാന്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനം. തോല്‍വിയുടെ അഴിമുഖത്ത് നില്‍ക്കുമ്പോഴും ധാര്‍ഷ്ട്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ബലംപിടിത്തം.

ബിജെപിക്ക് കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ടും കിട്ടില്ലത്രെ. ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യുമത്രേ. രണ്ടും സംഭവിക്കണമെങ്കില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് പോകണം. അതായത് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് സഖ്യത്തില്‍ കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി.

വാസ്തവത്തില്‍ പിണറായി വിജയന്റേത് ബിജെപിക്കുള്ള വെല്ലുവിളിയല്ല, സിപിഎമ്മിനെ വിശ്വസിച്ച് കോണ്‍ഗ്രസിനേയും ബിജെപിയേയും തോല്‍പ്പിക്കാനിറങ്ങിയ പാവം അണികള്‍ക്കും അനുഭാവികള്‍ക്കും നേരേയുള്ള കൊഞ്ഞനം കുത്തലാണ്. യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സേനാ നായകന്‍ പറയുന്നു, ബിജെപിയെ തോല്‍പ്പിക്കലാണ്, സിപിഎം വിജയിക്കലല്ല ലക്ഷ്യമെന്ന്.

ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിനേയും ബിജെപിയേയും മറ്റും എതിര്‍ത്തിരുന്നത്.  ആശയപരമായി തോറ്റപ്പോള്‍ ആയുധമെടുത്തു കൊലനടത്തി. അവിടെയും തോല്‍വി പിണഞ്ഞു, ഇപ്പോള്‍ തെരഞ്ഞെടുപ്പിലും ബിജെപിയോട് തോല്‍വി ഉറപ്പായെന്ന് ബോധ്യമായതിനാലാണ് ഇത്തരം പ്രസ്താവനകള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍, കൗശല രാഷ്‌ട്രീയക്കാരനായ പിണറായി വിജയന്‍ ഈ പ്രഖ്യാപനത്തിലൂടെ രണ്ട് തന്ത്രമാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്: ഒന്ന്- പ്രസ്താവനയെ തുടര്‍ന്ന് പരമാവധി വാശിയോടെ ബിജെപി അവരുടെ വോട്ടുകള്‍ പിടിക്കട്ടെ. അത് കോണ്‍ഗ്രസില്‍നിന്നായിരിക്കും,  അതിനിടയിലൂടെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ കടന്നിരിക്കാമെന്നുമാണ് ഒരു രാഷ്‌ട്രീയ കണക്കുകൂട്ടല്‍. പക്ഷേ, സ്വന്തം പാര്‍ട്ടിക്ക് കിട്ടിയിരുന്ന വോട്ടാണ് അധികവും ബിജെപിക്ക് പോകുന്നതെന്ന വാസ്തവം ഇനിയും സമ്മതിക്കുന്നില്ലെങ്കിലും തിരിച്ചറിയാത്തതാണോ എന്ന് അത്ഭുതപ്പെടുകയാണ് പലരും.

രണ്ടാമതായി ഇതൊരു മുന്‍കൂര്‍ ജാമ്യം എടുക്കല്‍കൂടിയാണ്. ഈ തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ സിപിഎമ്മിന് സീറ്റു കുറയും വോട്ടും കുറയും, പല പ്രമുഖ സ്ഥാനാര്‍ഥികളും തോല്‍ക്കും. അങ്ങനെയാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൊടുത്തിരിക്കുന്ന രാഷ്‌ട്രീയ വിവരം. അപ്പോള്‍ തെരഞ്ഞെടുപ്പുകഴിഞ്ഞ ഒരു ന്യായം പറയണം; ബിജെപിയെ തോല്‍പ്പിക്കുകയായിരുന്നു മുഖ്യലക്ഷ്യം എന്ന് പറയാം.

ഇനി പിണറായിയുടെ ഇന്നലത്തെ വിശകലനവും വീമ്പിളക്കലും പഴയൊരു ദേശീയ വീമ്പിന്റെ ലോക്കല്‍ പതിപ്പാണെന്നതാണ് ചരിത്രം. പിണറായിയുടെ പാര്‍ട്ടിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഇതുപോലൊരു വിശകലനം നടത്തിയിരുന്നു; 1998 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍. അന്ന് അഴിമതിയില്‍ മുങ്ങിയ നരസിംഹ റാവു സര്‍ക്കാരിനെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ ജനമുന്നേറ്റം ഉണ്ടാക്കിയിരുന്നു. ആ കോണ്‍ഗ്രസ് സര്‍ക്കാരിനെ താങ്ങിനി

ര്‍ത്തിയിരുന്നത് സിപിഎം ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ബിജെപി ശക്തി പ്രകടിപ്പിക്കുമ്പോള്‍ ഒരു പത്രസമ്മേളനത്തില്‍ സുര്‍ജിത് പ്രഖ്യാപിച്ചു, ഫലം വരുമ്പോള്‍ ബിജെപി ഇരട്ട അക്കം കടക്കില്ലെന്ന്. എന്നാല്‍, ആ തവണയാണ് ആദ്യമായി ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരമേറ്റത്. വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.