Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഉയര്‍ത്തെഴുന്നേല്‍പ്പിന് മണിക്കൂറുകള്‍

സോളാര്‍, ബാര്‍ തുടങ്ങി നിരവധി അഴിമതികളുടെ പേരില്‍ കളങ്കിതരായിട്ടാണ് കഴിഞ്ഞ യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്. പകരം വന്ന ഇടത് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അഴിമതികള്‍ രാഷ്‌ട്രസുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഇടനിലയായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 3, 2021, 05:00 am IST
in Main Article

നാളെ ഈസ്റ്ററാണ്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ കേരളത്തിലും വോട്ടെടുപ്പാണ്. ഏപ്രില്‍ 6ന് ആണത്. അന്നുതന്നെയാണ് ബിജെപിയുടെ 41-ാം പിറന്നാള്‍. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനമാണ് ഈസ്റ്റര്‍. ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിശേഷിപ്പിച്ചിരുന്നത് ‘ആനന്ദത്തിന്റെ ഞായര്‍’ എന്നായിരുന്നു. വളഞ്ഞ വഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനുവേണ്ടി നിലനില്‍ക്കണമെന്നും ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം.

കഴിഞ്ഞ അഞ്ചുവര്‍ഷം പീഡനകാലമായിരുന്നു. സത്യത്തെ തമസ്‌ക്കരിച്ചും അസത്യങ്ങള്‍ പ്രചരിപ്പിച്ചും അടിച്ചമര്‍ത്തിയുള്ള ഭരണത്തിന് അന്ത്യം കുറിച്ച് പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ആറര പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് മുന്നണികള്‍ മാറിമാറി ഭരിച്ച കേരളം ഇന്ന് വികസന മുരടിപ്പിന്റെയും തൊഴിലില്ലായ്‌മയുടെയും ആശങ്കയുടെയും ഇരുട്ടിലാണ.് ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് ജനങ്ങള്‍ ഉറക്കെ ചിന്തിക്കുന്നു. അതിനു ഫലപ്രദമായ പ്രതിവിധി എന്‍ഡിഎ ആണ്.  

അഴിമതിയും പ്രീണനവുമില്ലാത്ത സമസ്തമേഖലകളിലും സമഗ്രവികസനമെത്തുന്ന പുതിയ കേരളത്തിനായാണ് ഇക്കുറി നാം വോട്ട് രേഖപ്പെടുത്തേണ്ടത്.  കേരളത്തിന്റെ ദയനീയമായ വികസന മുരടിപ്പും സാമ്പത്തിക തകര്‍ച്ചയും കേരളം ഭരിച്ചവര്‍ക്ക് വിഷയമേ അല്ല. ഏറ്റവും കൂടുതല്‍ ഇവിടെ വളരുന്നത് ആരോപണ പ്രത്യാരോപണങ്ങളാണ്. സമവായത്തിന് പകരം സംഘര്‍ഷങ്ങളെയും തര്‍ക്കങ്ങളെയും വാരിപ്പുണര്‍ന്നു.

സോളാര്‍, ബാര്‍ തുടങ്ങി നിരവധി അഴിമതികളുടെ പേരില്‍ കളങ്കിതരായിട്ടാണ് കഴിഞ്ഞ യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്. പകരം വന്ന ഇടത് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അഴിമതികള്‍ രാഷ്‌ട്രസുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഇടനിലയായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി.

ചോദിച്ചു വാങ്ങിയ കോടതി വിധിയുടെ മറവില്‍ നിഗൂഢമായ ഉദ്ദേശത്തോടെ ശബരിമലയെ തകര്‍ക്കാന്‍ ഇറങ്ങിതിരിച്ചവര്‍ക്കെതിരെ വിശ്വാസിസമൂഹത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തലിനുള്ള അവസരം കൂടിയാണിത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മലക്കംമറിയുകയാണ്. ആചാരാനുഷ്ഠാനങ്ങള്‍ തകിടം മറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.അത് തുടരുമെന്നാണ് ഇപ്പോഴും പറയുന്നത്. ഇന്ന് ഭരിക്കുന്നവരെയും  ഇന്നലെ ഭരിച്ചവരെയും നയിക്കുന്നത്  അഴിമതിയും സ്വജനപക്ഷപാതവുമാണ്. അത് മാറണം. സമൂല പരിവര്‍ത്തനം അതാണാവശ്യം. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുന്ന അഴിമതി രഹിതമായ അക്രമം ഇല്ലാത്ത സമത്വസുന്ദരമായ  ഭരണം കാഴ്ചവയ്‌ക്കുക എന്നുള്ളതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

നവഭാരതം സൃഷ്ടിക്കാനായി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജനക്ഷേമ, വികസന കാഴ്ചപ്പാടുകള്‍ക്കൊപ്പം കേരളവും മുന്നേറണം. എല്ലാവര്‍ക്കും വെളിച്ചം, എല്ലാ വീടുകളിലും ശൗചാലയം, ഓരോ വ്യക്തിക്കും ബാങ്ക് അക്കൗണ്ട്, എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍, 50 ശതമാനം വിലക്കുറവില്‍ ജീവന്‍രക്ഷാമരുന്നുകള്‍, നിര്‍ധനരായ ഗര്‍ഭിണികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം, കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി, പെണ്‍മക്കള്‍ക്ക് ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതി, എല്ലാവര്‍ക്കും പെന്‍ഷന്‍, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം തൊഴില്‍…. ഇതൊന്നും ഇന്ന് രാജ്യത്ത് സ്വപ്‌നങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണ്… ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ നാട്ടിലെ പാവങ്ങള്‍ക്കായി നടപ്പാക്കിയ ആയിരത്തോളം പദ്ധതികളില്‍ ചിലത് മാത്രം.

അന്ധമായ രാഷ്‌ട്രീയവിരോധം തലയ്‌ക്ക് പിടിച്ച് തര്‍ക്കങ്ങളില്‍ വ്യാപ്ര്തരാകുമ്പോള്‍ കേരളം ഇപ്പോഴും കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തുന്നതിന് തടസ്സം നില്ക്കുകയാണ്. നമുക്ക് മുന്നേറണം രാജ്യത്തിനൊപ്പം . പകയുടെയും വിദ്വേഷത്തിന്റെയും കെട്ട രാഷ്‌ട്രീയം നമുക്ക് വലിച്ചെറിയാം, വികസിത കേരളത്തിനായി കൈകോര്‍ക്കാം. അതിനായി നരേന്ദ്രമോദിയോടൊപ്പം നീങ്ങാം. എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതാണ് നമുക്ക് നല്ലത്.  മാറ്റത്തിന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി വോട്ടും ചെയ്യാനും തയ്യാര്‍. അതിനെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ പുറപ്പാട്. സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത തോല്‍വി ബിജെപി പ്രതീക്ഷിച്ചോളൂ എന്നാണ് പിണറായിയുടെ ഭീഷണി. എന്നുവച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യുമെന്ന്. അഭിനവ യൂദാസാകുവാനാണ് പിണറായി ഒരുങ്ങിയത്. അതിനെ മറികടക്കും ഉയര്‍ത്തെഴുന്നേല്‍ക്കും എന്‍ഡിഎ.

Tags: keralaelectionമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.