Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആനന്ദമറിയാന്‍ അഹങ്കാര ശമനം

വിവേകചൂഡാമണി 216

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 2, 2021, 10:34 pm IST
inSamskriti

ശ്ലോകം 306

സദൈകരൂപസ്യ ചിദാത്മനോ വിഭോ-  

രാനന്ദമൂര്‍ത്തേരനവദ്യകീര്‍ത്തേഃ

നൈവാന്യഥാ ക്വാപ്യ വികാരണസ്‌തേ

വിനാഹമധ്യാസമമുഷ്യ സംസൃതിഃ

എപ്പോഴും ഏകരൂപനും ചിന്മൂര്‍ത്തിയും ആനന്ദ സ്വരൂപനും അനവദ്യ കീര്‍ത്തിയും അവികാരിയുമായ നിനക്ക് അഹങ്കാരവുമായുള്ള താദാത്മ്യ ഭ്രാന്തി കൊണ്ടല്ലാതെ മറ്റൊരുവിധത്തിലും സംസാരം സംഭവിക്കുകയില്ല.

ജനന മരണങ്ങളും സുഖദുഃഖങ്ങളും നിറഞ്ഞ സംസാരത്തിന് അഹങ്കാരമാണ് കാരണമായിട്ടുള്ളത്. വാസ്തവത്തില്‍ നാം ഓരോരുത്തരും എന്നും എപ്പോഴും ഏകരൂപരാണ്. ചിദാത്മാവും വിഭുവും ആനന്ദമൂര്‍ത്തിയും പുണ്യമായ യശസ്സോടുകൂടിയവരും യാതൊരു മാറ്റവും ഇല്ലാത്തവരുമാണ്. നിത്യശുദ്ധ ബുദ്ധ മുക്തസ്വരൂപനും ഉപനിഷത്തുക്കളാല്‍ കീര്‍ത്തിക്കപ്പെട്ടതുമാണ് ആത്മാവ്. അപ്പോള്‍ പിന്നെയെങ്ങനെ സങ്കടപ്പെടാനാകും?

ആ പരമാത്മാവ് തന്നെയാണ് നാം. അജ്ഞാനം മൂലം ഇത് വെളിപ്പെടുന്നില്ല. അതേ തുടര്‍ന്ന് ഉണ്ടാകുന്ന അഹങ്കാരവും അതില്‍ നിന്നുള്ള വിക്ഷേപങ്ങളും മൂലം ദുഃഖത്തില്‍ പെട്ടു പോകും. അഹങ്കാരം മൂലമുണ്ടാകുന്ന താദാത്മ്യ ഭ്രാന്തി സംസാരത്തിന് കാരണമാകും. അഹങ്കാര അധ്യാസത്താല്‍ പലത് കാണലും പരിമിതമാകലും ദുഃഖവുമൊക്കെ ഉണ്ടാകും. അഹങ്കാര ശമനമാണ് നല്ല വഴി.

ശ്ലോകം 307

തസ്മാദഹങ്കാരമിമം സ്വശത്രും

ഭോക്തുര്‍ഗളേ കണ്ടകവത് പ്രതീതം

വിച്ഛിദ്യ വിജ്ഞാനമഹാസിനാ സ്ഫുടം

ഭുങ്ക്ഷ്വാത്മസാമ്രാജ്യ സുഖം യഥേഷ്ടം

അതിനാല്‍ ഭക്ഷണം കഴിക്കുന്നയാളുടെ തൊണ്ടയില്‍ മുള്ള് പോലെയിരിക്കുന്ന അഹങ്കാരമെന്ന ശത്രുവിനെ വിജ്ഞാനമാകുന്ന വാളുകൊണ്ട് നശിപ്പിച്ച് ആത്മ സാമ്രാജ്യ സുഖം വേണ്ടുവോളം അനുഭവിക്കണം.

തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പോലെയാണ് അഹങ്കാരം.അത് നീക്കം ചെയ്‌തേ മതിയാകൂ. തൊണ്ടയില്‍ മുള്ള് തറച്ചാല്‍ എത്രയും വേഗം അത് പുറത്തെടുക്കണം. കുത്തിക്കുത്തിയുള്ള വേദനയും ഭക്ഷണം ഇറക്കാനാവതെ പാടുപെടുകയും ചെയ്യും. ഒന്നും കഴിക്കാനാവില്ല. തൊണ്ടയിലെ തടസ്സം നീക്കാന്‍ കീറി മുറിക്കല്‍ തന്നെ വേണ്ടിവരും. ശസ്ത്രക്രിയയിലൂടെ മുള്ള് പുറത്തെടുത്താല്‍ പിന്നെ സുഖമായി.

അതുപോലെ പരമാനന്ദം എങ്ങും വേണ്ടുവോളം കിട്ടാനുണ്ട്. എന്നാല്‍ നമ്മിലെ അഹങ്കാരം കാരണം നമുക്കത് അനുഭവിക്കാന്‍ കഴിയുന്നില്ല. ഈ അഹങ്കാരത്തെ നീക്കാന്‍ ശസ്ത്രക്രിയ തന്നെ വേണം. അനുഭവ രൂപേണയുള്ള പഞ്ച കോശവിവേകം കൊണ്ട് ഉണ്ടാകുന്ന വിജ്ഞാനമാകുന്ന മൂര്‍ച്ചയേറിയ കത്തി (വാള്‍) കൊണ്ടു വേണം അത് ചെയ്യാന്‍.

അഹങ്കാരത്തെ നീക്കിയാല്‍ പിന്നെ ആത്മസാമ്രാജ്യ സുഖം ലഭിക്കും. തന്നില്‍ തന്നെയുള്ള നിരന്തരവും അഖണ്ഡവുമായ ആനന്ദത്തെ ബ്രഹ്മാനന്ദത്തെ ഇഷ്ടം പോലെ അനുഭവിക്കാം. ഞാന്‍ ഈ ശരീരമാണ് എന്ന അദ്ധ്യാസത്തെ നീക്കലാണ് അഹങ്കാരത്തെ ഉന്മൂലനം ചെയ്യാനുള്ള വഴി.

അഹങ്കാരമാകുന്ന മുള്ള് തടഞ്ഞിരുന്നത് കാരണമാണ് ആനന്ദാനുഭവങ്ങള്‍ പോലും ദുഃഖകരമായിത്തീര്‍ന്നത്. ദേഹാഭിമാനവും അഹങ്കാരവും നീങ്ങുന്നതോടെ അതിരില്ലാത്ത ആനന്ദം അലയടിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.