Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എല്‍ഡിഎഫും യുഡിഎഫും ഇരട്ടകള്‍; രണ്ടായി നില്‍ക്കാതെ ലയിച്ച് കോമറേഡ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപികരിക്കണം’; അനന്തപുരിയില്‍ ആവേശമായി മോദി

ചെറുപ്പക്കാര്‍, സ്ത്രീകള്‍, കന്നി വോട്ടര്‍മാര്‍, പ്രൊഫഷണുകള്‍ എന്നിവരുടെ പിന്തുണയാണ് എന്‍.ഡി.എയ്‌ക്ക് അനുകൂലമായ ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 09:16 pm IST
inKerala

തിരുവനന്തപുരം: എല്‍.ഡിഎഫിന്റെയും യു.ഡി.എഫിന്റെയും ഇരട്ടത്താപ്പുകള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്തപുരിയില്‍. ഇരു മുന്നണികളും  ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തില്‍, അഴിമതിയില്‍, അക്രമ രാഷ്‌ട്രീയത്തില്‍, വര്‍ഗീയതയില്‍, സ്വജനപക്ഷപാതത്തില്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളാണ്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ ഒന്നാണ്. കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’ എന്ന് പേരിടണമെന്നും മോദി പറഞ്ഞു.  തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നിയമസഭയില്‍ ആദ്യമായി ബിജെപിക്ക് അംഗത്വം നല്‍കിയത് അനന്തപുരിയുടെ മണ്ണാണ്. നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന മുന്നണിയായും പാര്‍ട്ടിയായുമാണ് എന്‍ഡിഎയെയും ബിജെപിയെയും ജനങ്ങള്‍ കാണുന്നത്. എന്‍ഡിഎയ്‌ക്ക് അനുകൂലമായി വലിയ പിന്തുണയാണ് കാണപ്പെടുന്നത്. യുവാക്കളും സ്ത്രീകളും കന്നിവോട്ടര്‍മാരും കേരളത്തിലെ പ്രൊഫഷണലുകളുമാണ് എന്‍ഡിഎയെ പിന്തുണയ്‌ക്കുന്നതില്‍ മുന്‍പില്‍. പുതുച്ചേരിയിലും തമിഴ്നാട്ടിലുമെല്ലാം ഈ തരംഗം പ്രകടമാണെന്നും മോദി പറഞ്ഞു.  വനിതകളെ അപമാനിക്കുകയും പൊതുസമ്പത്ത് നശിപ്പിക്കുകയുമാണ് യുഡിഎഫ്, എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  

കേരളത്തില്‍ ഭരണരംഗത്ത് സമ്പൂര്‍ണ ഹര്‍ത്താലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവുള്ളവരും കഠിനാധ്വാനികളുമായ കേരളീയര്‍ക്കു മുന്നില്‍ പുരോഗമന വീക്ഷണമുള്ള ആശയങ്ങള്‍ മുന്നോട്ടുവയ്‌ക്കാനും മുന്നോട്ടുള്ള വഴി അവതരിപ്പിച്ച് വികസനത്തിന് പുതിയ മാതൃക കണ്ടെത്താനും ഇരുമുന്നണികളും പരാജയപ്പെട്ടു. ഇരുമുന്നണികളും അഴിമതിയിലും ദുര്‍ഭരണത്തിലും വര്‍ഗീയതയിലും ജാതീയതയിലും രാഷ്‌ട്രീയ അതിക്രമത്തിലും സ്വജനപക്ഷപാതത്തിലും ഇരട്ടസഹോദരങ്ങളാണെന്നും മോദി പറഞ്ഞു. 

കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കൂടുതല്‍ അടുക്കുകയാണ്. ഇവര്‍ രണ്ടായി നില്‍ക്കുന്നതില്‍ കാര്യമില്ല. ലയിച്ചുകൊണ്ടു ഒറ്റപാര്‍ട്ടിയാകണം. ക്രോമേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നു പേരുമിടണം. യുഡിഎഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പ്പര്യമോ ഇല്ല. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും കന്നിവോട്ടര്‍മാരുടെയും പ്രൊഫഷണലുകളുടെയും പിന്തുണ എന്‍ഡിഎയ്‌ക്കാണ്. തങ്ങള്‍ക്കും രാഷ്‌ട്രീയത്തില്‍ ഒരിടമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നത് എന്‍ഡിഎയിലൂടെയാണ്. കഠിനാധ്വാനിയായ ഏത് വ്യക്തിയെയും ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. എ-ഐ ഗ്രൂപ്പ് രാഷ്‌ട്രീയപോരില്‍ ജീവിതം നശിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ ഇതിന് ഉദാഹരണമാണ്. മറുവശത്ത് എന്‍ഡിഎ മെട്രോമാന്‍ ശ്രീധരനെപ്പോലെയുള്ളവര്‍ക്ക് ആദരം വിലയിരുത്തണം. രാജ്യത്തിനുവേണ്ടി കഴിവുകള്‍ വിനിയോഗിച്ച അദ്ദേഹത്തിന്റെ കഴിവുകള്‍ കേരളത്തിനു വേണ്ടി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ്.  

എന്‍ഡിഎ ദേശീയ താല്‍പ്പര്യങ്ങളെയും പ്രാദേശിക അഭിപ്രായങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുപോകുന്ന മുന്നണിയാണ്. ഫെഡറല്‍സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ കേന്ദ്രം നല്‍കുന്ന ജനക്ഷേമപദ്ധതികളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. കേരളത്തില്‍ ക്ഷേത്രവിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിച്ച മന്ത്രി അയ്യപ്പവിശ്വാസികളെ ലാത്തികൊണ്ടു നേരിടാന്‍ നേതൃത്വം നല്‍കുകയാണ് ചെയ്തത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍, സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍, പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ഇവരൊക്കെയാണ് കേരളം ഭരിക്കുന്നത്. അടിസ്ഥാനസൗകര്യവികസനം, ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, റോഡ് നിര്‍മാണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രം നല്‍കിയ സഹായങ്ങള്‍ വിനിയോഗിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. തിരുവനന്തപുരം അതിവേഗം വികസിക്കുന്ന പ്രദേശമാണ്. അതിനനുസൃതമായി ആധുനിക നഗരവത്കരണത്തിനായി വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഭരണകര്‍ത്താക്കള്‍ പരാജയപ്പെട്ടു.  യുഡിഎഫും എല്‍ഡിഎഫും വികസനത്തിന് കാലവിളംബം ഉണ്ടാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.  

 ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ ഇതിലൂടെ സാങ്കേതിക വിദ്യയുടെ ഉപയോഗം ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.  വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളും ഹൈസ്പീഡ് ഇന്റര്‍നൈറ്റും വൈഫൈയും ജനങ്ങളിലെത്തിക്കാനുള്ളപ്രവര്‍ത്തനമാണ് നടക്കുന്നത്. അതിലൂടെ കൂടാതെ ക്ലേശമില്ലാത്ത ജനജീവിതം പ്രാപ്യമാകും. സ്റ്റാര്‍ട്ടപ്പ്, മുദ്രയോജന എന്നിവയിലൂടെ വന്‍കിട നഗരങ്ങള്‍ക്കൊപ്പം  ചെറുകിട നഗരങ്ങളിലെ സംരംഭകര്‍ക്കും അവസരമേറും. പ്രധാനമന്ത്രി മത്സ്യസമ്പ്രദായ യോജനയിലൂടെ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് സമഗ്രവികസനം ലക്ഷ്യമിടുന്നു. ആരോഗ്യരംഗത്തും സാങ്കേതിക വിദ്യാഭ്യാസരംഗത്തും പ്രാദേശികഭാഷകളിലൂടെ ചെറുപ്പക്കാര്‍ക്ക് പ്രയോജനകരമായി വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ നടന്നുവരുന്നു. പ്രകൃതി ദുരന്തങ്ങളെ ജനപങ്കാളിത്തത്തോടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സംവിധാനങ്ങളൊരുക്കി ചെറുക്കാനാകും. ശക്തമായ ദുരന്ത നിവാരണ സംവിധാനം രാജ്യത്ത് നടപ്പാക്കും. മോദി പറഞ്ഞു.

 വര്‍ഷങ്ങളായി കേരളം ഭരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്. അടുത്ത വര്‍ഷം സ്വാതന്ത്രത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഇനി വരുന്ന 25 വര്‍ഷം നിങ്ങള്‍ സ്വപ്നം കാണുന്ന വികസന കേരളം സൃഷ്ടിക്കാന്‍ കഠിനാധ്വാനം നടത്താന്‍ എന്‍ഡിഎയെ ജനങ്ങള്‍ അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു.

Tags: narendramodiതിരുവനന്തപുരംbjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.