Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

ലൗ ജിഹാദ് ഭീകരപ്രവര്‍ത്തനമല്ലേ?

ഇടതു മുന്നണിയിലെ പുത്തന്‍കൂറ്റുകാരനായ ജോസ് കെ. മാണി, കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് അച്ഛന്‍ കെ.എം. മാണിയില്‍നിന്ന് വ്യത്യസ്തനാണ്. ആ വ്യത്യാസ സങ്കല്‍പ്പം ഒന്നുകൊണ്ട് മാത്രമാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ മുറുമുറപ്പുകളോടെയാണെങ്കിലും മുന്നണിയില്‍ തുടരുന്നത്. 'വല്യേട്ട'നായി മുന്നണിയില്‍ മുണ്ട് മാടിക്കുത്തി നില്‍ക്കുന്ന സിപിഎമ്മിനെ, ജോസ് മാണിയുടെ കാര്യത്തില്‍, ഒരിക്കല്‍ക്കൂടി താക്കീതു ചെയ്യാന്‍ സിപിഐക്ക് അവസരമൊരുക്കുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ലൗ ജിഹാദ് വിഷയം.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Mar 30, 2021, 05:00 am IST
inMain Article

ഇടതു മുന്നണിയിലെ പുത്തന്‍കൂറ്റുകാരനായ ജോസ് കെ. മാണി, കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് അച്ഛന്‍ കെ.എം. മാണിയില്‍നിന്ന് വ്യത്യസ്തനാണ്. ആ വ്യത്യാസ സങ്കല്‍പ്പം ഒന്നുകൊണ്ട് മാത്രമാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ മുറുമുറപ്പുകളോടെയാണെങ്കിലും മുന്നണിയില്‍ തുടരുന്നത്. ‘വല്യേട്ട’നായി മുന്നണിയില്‍ മുണ്ട് മാടിക്കുത്തി നില്‍ക്കുന്ന സിപിഎമ്മിനെ, ജോസ് മാണിയുടെ കാര്യത്തില്‍, ഒരിക്കല്‍ക്കൂടി താക്കീതു ചെയ്യാന്‍ സിപിഐക്ക് അവസരമൊരുക്കുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ലൗ ജിഹാദ് വിഷയം.

ലൗ ജിഹാദ് ഉണ്ടോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്താന്‍, സ്വര്‍ണക്കടത്തു വിഷയത്തില്‍ വാസ്തവമറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകില്ല. ഉമ്മന്‍ ചാണ്ടിയുടെയോ മറ്റ് ഏതെങ്കിലും നേതാവിന്റെയോ  നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്ന ഒരു കാലം ഉണ്ടായാല്‍ അന്ന് അവരും തയാറാകില്ല. കാരണം, വിഷയം ലൗ ജിഹാദാണ്. അത് തീവ്രവാദമോ ഭീകര വാദമോ അല്ല, ഭീകരപ്രവര്‍ത്തനമാണ്.

മഴവില്‍ മനോരമയുടെ അഭിമുഖത്തിലാണ് ജോസ് കെ. മാണി ലൗ ജിഹാദിനെക്കുറിച്ച് മറുപടി പറഞ്ഞത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണം, അതില്‍ യാഥാര്‍ഥ്യം ഉണ്ടോ എന്ന് വ്യക്തത വരണം എന്നുമാണ് ജോസ് പറഞ്ഞത്. ചോദിച്ചത് മനോരമ, മറുപടി കേരള കോണ്‍ഗ്രസ് നേതാവിന്റേത്. സ്ഥാപനവും പ്രസ്ഥാനവും പിന്തുടരുന്നതും പിന്തുണയ്‌ക്കുന്നതും, അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഔദ്യോഗികമായി അംഗീകരിക്കേണ്ടതോ, പ്രഖ്യാപിക്കേണ്ടതോ അല്ലെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ, കൃത്യമായി പറഞ്ഞാല്‍ ക്രിസ്തീയ മത വിശ്വാസികളുടെ കാഴ്ചപ്പാടുകളും നിലപാടുകളും. ക്രിസ്തീയ മത സമൂഹമാകട്ടെ ലൗ ജിഹാദ് ഉണ്ടെന്നും അത് സമുദായത്തിനും സമൂഹത്തിനും അപകടമാണെന്ന നിലപാട് ഔദ്യോഗികമായി, സിനഡ് യോഗത്തില്‍ പ്രമേയമായി അംഗീകരിച്ചവരും. അതായത് ചോദ്യം അബദ്ധത്തിലോ അപ്രതീക്ഷിതമോ ആയിരുന്നില്ല, ഉത്തരം നാവുപിഴയോ ആസൂത്രണം ഇല്ലാത്തതോ ആയിരുന്നില്ല എന്നര്‍ഥം.

ജോസും പാര്‍ട്ടിയും ഇടതു മുന്നണിയിലാണ്. ഇടതുമുന്നണിയാകട്ടെ, തീവ്രവാദത്തെയും ഭീകരതയേയും എതിര്‍ക്കുന്ന രാഷ്‌ട്രീയ നിലപാടാണ് ഈ തെരഞ്ഞെടുപ്പ് സീസണില്‍ പ്രചരിപ്പിക്കുന്നത്. ഭീകരതയെ തുണയ്‌ക്കുന്ന സംഘടനകളേയും സംഘടനാ നേതാക്കളേയും പിന്തുണയ്‌ക്കുകയോ തോളില്‍ കൈയിട്ട് ചങ്ങാതിയാക്കുകയോ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയാക്കുകയോ ചെയ്തിട്ടുള്ളവരാണ് ഈ സീസണില്‍ പുതുമാര്‍ഗംകൂടിയിരിക്കുന്നത്. ആ മാറ്റം ആത്മാര്‍ഥതയോടെ ആണെങ്കില്‍, ഇടതുപക്ഷ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ നേതാക്കളും ജോസിന്റെ പ്രസ്താവനയെ പിന്തുണയ്‌ക്കുകയല്ലേ വേണ്ടിയിരുന്നത്. പക്ഷേ എന്തുകൊണ്ട് അവര്‍ എതിര്‍ത്തു.

സിപിഎം നേതാവും മുഖ്യമന്ത്രിയും മുന്നണിയുടെ മുഖ്യ പ്രചാരണക്കാരനുമായ പിണറായി വിജയന്‍ പറഞ്ഞത് ‘അക്കാര്യം ജോസ്.കെ.മാണിയോടുതന്നെ ചോദിക്കണം’ എന്നാണ്. ‘ഉണ്ട്’, അഥവാ ‘ഇല്ല’ എന്ന ഒറ്റ വാക്കില്‍, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ പറയാവുന്ന മറുപടിക്ക് പകരമാണ് ഈ വിശദീകരണം. ആരാണ് പറയുന്നത് എന്നും ശ്രദ്ധിക്കണം: സംസ്ഥാന ആഭ്യന്തര വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രി.

അപ്പോള്‍ എവിടെയോ കള്ളക്കളിയുണ്ട്. പറയാന്‍ മടിക്കുന്ന, ഭയക്കുന്ന വസ്തുതകള്‍ ലൗ ജിഹാദ് വിഷയത്തിലുണ്ട്. എന്തുകൊണ്ട് മടിക്കുന്നു, ആരെ ഭയക്കുന്നുവെന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.

സിപിഎം സെക്രട്ടറി വി. വിജയരാഘവന്‍ പ്രതികരിച്ചില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലും മിണ്ടിയിട്ടില്ല. പക്ഷേ, സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അത് ലൗ ജിഹാദ് വിഷയത്തിലുള്ള നിലപാടല്ല, മറിച്ച്, സിപിഐയെ മൂന്നാം പന്തിയിലേക്ക് ചവിട്ടിത്താഴ്‌ത്തി മുന്നണിയില്‍ കയറിയ ജോസ് മാണിയോടും പാര്‍ട്ടിയോടുമുള്ള ഒടുങ്ങാപ്പക തീര്‍ക്കാന്‍ കിട്ടിയ അവസരം വിനിയോഗിച്ചതാണ്.

ചതിച്ച്വെട്ടി മറുമുന്നണി ചാടിയ ജോസ് മാണിയേയും പാര്‍ട്ടിയേയും പ്രഹരിക്കാന്‍ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്‌ട്രീയ ആയുധമാണ് ലൗ ജിഹാദ് വിഷയത്തിലെ ജോസിന്റെ പ്രസ്താവന. പക്ഷേ, മുസ്ലിം ലീഗ് ഒപ്പമുള്ള മുന്നണി നയിക്കുന്ന പ്രതിപക്ഷത്തിന്, കോണ്‍ഗ്രസിന് ഒന്ന് ഞരങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസിനും മുന്നണിയിലെ പ്രധാന കക്ഷികയായ പി.ജെ. ജോസഫിനും ഏറെ പ്രിയപ്പെട്ടവരും പിന്തുണക്കാരുമായ മത വിഭാഗത്തിന് ഏറെ ഉത്കണ്ഠയുള്ള വിഷയമായിരുന്നിട്ടു പോലും. അവിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് തിരിച്ചറിയേണ്ടത്. ലൗ ജിഹാദിനെക്കുറിച്ച്, അതുണ്ട്, ഇല്ല, എന്നു പറയാനല്ല, ആ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫിന് ആകുന്നില്ല.  

ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംഭവിച്ച മറ്റൊരു പ്രസ്താവനയുടെ കാര്യം കൂടി നോക്കുമ്പോള്‍ വാസ്തവം കൂടുതല്‍ തെളിയും. ശബരിമലയില്‍ യുവതീ പ്രവേശനം വിഷയമാക്കി നടന്ന സംഭവങ്ങള്‍, ഒരു സംസ്ഥാന ഭരണ സംവിധാനം വിശ്വാസികള്‍ക്കു മേല്‍ നടത്തിയ ഭീകരതയയിരുന്നുവെന്ന് ആരും സമ്മതിക്കും. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ലാത്തിയും തോക്കും ഉപയോഗിക്കാന്‍ വകുപ്പുണ്ടെന്നും അത് ചട്ടമാണെന്നും വാദിക്കുന്നവര്‍, അതേ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മലങ്കര ക്രീസ്തീയ സഭയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കത്തിലെ വിധി നടപ്പാക്കാന്‍ ഉപയോഗിച്ചില്ലെന്നതിലേക്കുകൂടി ശ്രദ്ധക്ഷണിക്കട്ടെ. പതിറ്റാണ്ടുകള്‍ക്കുമുമ്പ്, ശിവഗിരിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ അധികാരത്തിലേറ്റാന്‍ കോടതികളുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നടപ്പാക്കാതെ മാറിനിന്ന സര്‍ക്കാരുകള്‍ ഭരിച്ച കേരളത്തിലാണ് ശബരിമല വിധി അടിച്ചേല്‍പ്പിച്ചത്.

അതല്ല, വിഷയം ഇപ്പോള്‍. അന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായിക്ക് ആ മന്ത്രിയെ തള്ളിപ്പറയാന്‍ മിനുട്ടുകള്‍ വേണ്ടിവന്നില്ല. സിപിഎം ദേശീയ സെക്രട്ടറിക്ക് മന്ത്രിയെ തിരുത്താന്‍ മടിയുണ്ടായില്ല. പക്ഷേ, ലൗ ജിഹാദ് വിഷയത്തില്‍ അങ്ങനെയല്ല. അത് ജോസ്.കെ.മാണിയെക്കൊണ്ട്, മാറ്റിപ്പറയിക്കാനേ പറ്റൂ. ജോസ് പറയുന്നതോ, ലൗ ജിഹാദില്‍ ‘ഇടതു മുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസിനും’ എന്നാണ്. ഭീകര പ്രവര്‍ത്തനമായ ലൗ ജിഹാദില്‍ ഇടതുമുന്നണിയുടെ നിലപാട് എന്താണ്? അവര്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ജോസിന്റേതോ?

സൂയസ് കനാലില്‍ ‘എവര്‍ ഗ്രീന്‍’ എന്ന ചരക്കു കപ്പല്‍ കുടുങ്ങിയതുപോലെയാണ് പെട്ടെന്ന് ലൗ ജിഹാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പല നേതാക്കളുടെയും തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നത്. കാരണം, ലൗ ജിഹാദ് ഭീകര പ്രവര്‍ത്തനമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.