Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തെ ആവേശത്തിലാഴ്‌ത്തി രാജ്‌നാഥ് സിംഗ്; വര്‍ക്കലയെ കാവിസാഗരമാക്കി ബിജെപി റോഡ്‌ഷോ

രാവിലെ 9 മണി മുതല്‍ റോഡ്‌ഷോ ആരംഭിക്കാനിരുന്ന വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി പരിസരം ജനനിബിഡമായിരുന്നു. രാവിലെ 10 മണിയോടെ വര്‍ക്കല ഹെലിപ്പാഡില്‍ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രിയെ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മും ബിജെപി, ബിഡിജെഎസ് നേതാക്കളായ എം. ബാലമുരളി, കോവിലകം മണികണ്ഠന്‍, ബിജു ഇലകമണ്‍, ഇലകമണ്‍ സതീശന്‍, ചാവര്‍കോട് ഹരിലാല്‍, കരുനിലക്കോട് സുരേഷ്, അജുലാല്‍, വിപിന്‍രാജ്, കല്ലമ്പലം നകുലന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 10.20 ഓടെ കനത്ത സുരക്ഷാവലയത്തില്‍ ആശുപത്രി ജംഗ്ഷനിലെത്തിയ രാജ്‌നാഥ് സിംഗ് തുറന്ന പര്യടനവാഹനത്തില്‍ കയറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 06:07 pm IST
in Kerala

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ കാവിസാഗരം. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിനു വേണ്ടി പ്രചാരണത്തിനെത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ റോഡ് ഷോ വര്‍ക്കലയില്‍ ആവേശത്തിന്റെ പുതുചരിത്രമെഴുതി.

രാവിലെ 9 മണി മുതല്‍ റോഡ്‌ഷോ ആരംഭിക്കാനിരുന്ന വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി പരിസരം ജനനിബിഡമായിരുന്നു. രാവിലെ 10 മണിയോടെ വര്‍ക്കല ഹെലിപ്പാഡില്‍ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രിയെ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മും ബിജെപി, ബിഡിജെഎസ് നേതാക്കളായ എം. ബാലമുരളി, കോവിലകം മണികണ്ഠന്‍, ബിജു ഇലകമണ്‍, ഇലകമണ്‍ സതീശന്‍, ചാവര്‍കോട് ഹരിലാല്‍, കരുനിലക്കോട് സുരേഷ്, അജുലാല്‍, വിപിന്‍രാജ്, കല്ലമ്പലം നകുലന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 10.20 ഓടെ  കനത്ത സുരക്ഷാവലയത്തില്‍ ആശുപത്രി ജംഗ്ഷനിലെത്തിയ രാജ്‌നാഥ് സിംഗ് തുറന്ന പര്യടനവാഹനത്തില്‍ കയറി. സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, മണ്ഡലം പ്രസിഡന്റ് ബിജു ഇലകമണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവിധ കലാരൂപങ്ങളുടെയും ചെണ്ടവാദ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ആദ്യമായി വനിതകളുടെ ചെണ്ടമേളം, ജണ്ട് കാവടി, നാസിക്ക് ഡോള്‍, പൂക്കാവടി, മയിലാട്ടം, ശിങ്കാരി മേളം, പഞ്ചവാദ്യം, മുത്തുക്കുട ചൂടിയ വനിതകള്‍. അതിനൊപ്പം വനിതകളടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ നീണ്ടനിര. പദയാത്രയായാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. ഏറ്റവുമൊടുവിലായി പര്യടനവാഹനം. കേന്ദ്രപ്രതിരോധമന്ത്രിയെ ഒരു നോക്കുകാണാന്‍ റോഡിനിരുവശവും ബാരിക്കേഡുകള്‍പ്പുറം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനം തടിച്ചുകൂടിയിരുന്നു.

രാജ്‌നാഥ്  സിംഗിനും സ്ഥാനാര്‍ത്ഥിയെയും റോഡിനിരുവശവും നിന്ന ജനങ്ങള്‍ പുഷ്പാര്‍ച്ചനയോടെയാണ് വരവേറ്റത്. വര്‍ക്കലയില്‍ അടുത്തെങ്ങും മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് വര്‍ക്കല നഗരി കേന്ദ്രമന്ത്രിക്ക് നല്‍കിയത്. കനത്ത തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തും പുഷ്പാര്‍ച്ചന നടത്തിയവര്‍ക്ക് കൂപ്പുകൈയോടെ നന്ദി പ്രകടിപ്പിച്ചുമാണ് രാജ്യത്തെ പ്രതിരോധസേനയുടെ പടത്തലവന്‍ റോഡ് ഷോയിലുടനീളം പങ്കെടുത്തത്. വര്‍ക്കല റെയില്‍വെസ്റ്റേഷനു മുന്നിലാണ് റോഡ് ഷോ അവസാനിച്ചത്. റെയില്‍വെസ്റ്റേഷനു മുന്നില്‍ വച്ച് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളുടെയും ഭരണത്തില്‍ നിന്ന് കേരളജനത മാറ്റം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇതിന്റെ സൂചനയാണ്. ബിഡിജെഎസുമായുള്ള സഖ്യത്തിലൂടെ കേരളത്തിലെ നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി ബിജെപി മാറും. ബിജെപി കേരളത്തിലെ നിര്‍ണായക രാഷ്‌ട്രീയ ശക്തിയായി മാറും. അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ  തോട്ടയ്‌ക്കാട് ശശി, വക്കം അജിത്ത്, സജി മുല്ലനല്ലൂര്‍, തച്ചോട് സുധീര്‍, ഗോകുല്‍ സദാശിവന്‍, അഡ്വ. അനില്‍കുമാര്‍, ബിഡിജെഎസ് സെക്രട്ടറി അജി തുടങ്ങിയവര്‍ റോഡ് ഷോയ്‌ക്ക് നേതൃത്വം നല്‍കി.

Tags: bjpരാജ്‌നാഥ് സിങ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021BDJSവര്‍ക്കല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.