Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അഴിമതിക്കെതിരെ നീന്തുന്നൊരാള്‍

നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തില്‍ നല്‌കേണ്ടി വന്നത് വലിയ വിലയാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥന് അര്‍ഹമായ പദവികള്‍ അന്യമായി.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 26, 2021, 05:00 am IST
inArticle

അപ്രതീക്ഷിതമായിരുന്നില്ല ഡോ.ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നേരത്തെ തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനും ഒരു വര്‍ഷം മുന്‍പ് തന്നെ തന്റെ രാഷ്്ട്രീയവും വ്യക്തമാക്കിയിരുന്നു. താന്‍ ഒരു ആര്‍എസ്എസ് അനുഭാവിയാണെന്നും ബിജെപി രാഷ്‌ട്രീയ ആശയങ്ങളോടാണ് താത്പര്യമെന്നും തുറന്നു പറഞ്ഞു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികള്‍ക്ക് പരിഹാരം ആര്‍.എസ്.എസ്.- ബിജെപി ആശയങ്ങള്‍ മാത്രമാണെന്നു വിശദീകരിച്ചു. ദേശീയവും പ്രാദേശികവുമായ ഒട്ടേറെ മാധ്യമങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ അഭിമുഖം വായനക്കാരിലേക്കും പ്രേഷകരിലേക്കുംഎത്തിച്ചത്.ഈ അഭിമുഖങ്ങളിലെല്ലാം ഡോ.ജേക്കബ് തോമസ് വ്യക്തമാക്കിയത് തന്റെ രാഷ്‌ട്രീയമായിരുന്നു.

രാജ്യത്തിന്റെ പൊതുവായ വികസനത്തെ തകര്‍ക്കുന്ന വന്‍ അഴിമതികള്‍, ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലാക്കുന്ന ഭീകരവാദം, സാമൂഹ്യ രാഷ്‌ട്രീയ രംഗത്ത് വലിയ സ്വാധീനമുള്ള മാഫിയ സംഘങ്ങള്‍,കള്ളപ്പണം,ജാതീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍,അതിരുകടന്ന പ്രാദേശിക വാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം സംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും മുന്നോട്ട് വെയ്‌ക്കുന്ന രാഷ്‌ട്രീയ ,സാമൂഹ്യ ആശയങ്ങളാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. താത്കാലിക രാഷ്്ട്രീയ താത്പര്യം എന്നതിനപ്പുറം രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് ,സാമൂഹ്യ സമരസതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്‌ട്രതന്ത്രജ്ഞനാണ് ഡോ.ജേക്കബ് തോമസ് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ അഭിമുഖങ്ങളേറെയും.

ഇരിങ്ങാലക്കുടയില്‍ അദ്ദേഹം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അത് സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ മുഖം നല്‍കുകയാണ്. അഴിമതിക്കെതിരായി, ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ നടത്തിയ പോരാട്ടമാണ് ജേക്കബ് തോമസിനെ വേറിട്ട പോലീസുകാരനാക്കിയത്. ബഹുഭൂരിപക്ഷത്തേയും പോലെ ഒഴുക്കിനൊപ്പം നീന്താമായിരുന്നു. പക്ഷേ ഒഴുക്കിനെതിരെ നീന്താനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. കൊമ്പന്‍ സ്രാവുകള്‍ മാത്രമായിരുന്നില്ല ,വമ്പന്‍ ആന വിഴുങ്ങി തിമിംഗലങ്ങള്‍ വരെയുണ്ടായിരുന്നു ആ കടലില്‍.

അഴിമതിക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി കേരള ഭരണത്തിന്റെ തലപ്പത്തുണ്ടായിരുന്ന രാഷ്‌ട്രീയക്കാരുമായി പലവട്ടം കൊമ്പുകോര്‍ക്കേണ്ടി വന്നു. രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാടെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായിരുന്നില്ല ആ ഉദ്യോഗസ്ഥന്‍. സ്ഥലംമാറ്റവും തരംതാഴ്‌ത്തലും പിരിച്ചുവിടലും പോലും നേരിടേണ്ടി വന്നപ്പോഴും തെല്ലും പതറാതെ നിയമപരമായി നേരിടാനാണ് ശ്രമിച്ചത്.

ആ രക്തത്തിനുവേണ്ടി ദാഹിച്ചവരില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖര്‍ തന്നെയുണ്ടായിരുന്നു.പിണറായി വിജയന്‍, കോടിയേരി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുമായി പലവട്ടം നേരിട്ട് ഏറ്റുമുട്ടി.  ഒരുകാലത്ത്, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു. പിന്നീട് പാര്‍ട്ടി നിലപാടിനൊപ്പം നില്‌ക്കേണ്ടി വന്ന വി.എസ്. അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഒരു ശരാശരി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ എല്ലാ ആത്മവിശ്വാസവും തകര്‍ന്നുപോയേക്കാവുന്ന സാഹചര്യം. അത്തരം കടുത്ത അവസരങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാനായത് സത്യത്തിലും നീതിയിലുമുള്ള പ്രതീക്ഷയും ദൈവവിശ്വാസവും മൂലമാണെന്ന് പറയും ഡോ.ജേക്കബ് തോമസ്.

നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്തതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തില്‍ നല്‌കേണ്ടി വന്നത് വലിയ വിലയാണ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥന് അര്‍ഹമായ പദവികള്‍ അന്യമായി.

സര്‍വ്വീസ് കാലത്തെ വേട്ടയാടലിന്റെ കഥകളാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്. സമീപകാലത്ത് കേരളത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആത്മകഥകളിലൊന്നാണിത്. മറ്റൊന്ന് മത തീവ്രവാദികള്‍ കൈവെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകള്‍ ആണ്. അഴിമതിക്കാരും മത ഭീകരവാദികളും സംസ്ഥാനത്ത് എത്രമാത്രം ശക്തരാണെന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണ് ഈ രണ്ട് ആത്മകഥകളും.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ ഒരു വള്ളപ്പാടെങ്കിലും മുന്നിലാണ് ഡോ.ജേക്കബ് തോമസ്. അഴിമതികള്‍ കണ്ട് പൊറുതിമുട്ടിയ ജനം അതിനെതിരെ നീന്തുന്നൊരാളെ ജയിപ്പിച്ചാല്‍ ഒട്ടും അത്ഭുതമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.