Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനനായകന്റെ ജൈത്രയാത്ര; കെ. സുരേന്ദ്രന്റെ കോന്നി പര്യടനം

വള്ളിക്കോട് കുളത്തൂരേത്ത് ലക്ഷംവീട് കോളനിയിലായിരുന്നു പ്രഭാത ഭക്ഷണം. ഒരു കാര്‍ കഷ്ടിച്ച് കയറുന്ന മണ്‍വഴികളിലൂടെയുള്ള യാത്ര. അവിടെ മോഹനന്റെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന വീടുകളുടെ കൂട്ടമാണവിടം. സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന വികസനത്തിന്റെ യഥാര്‍ഥ ദൃശ്യമാണ് ഈ പ്രദേശം. കോളനിയിലെ വിവരങ്ങളെല്ലാം വിശദമായി സുരേന്ദ്രന്‍ അന്വേഷിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 24, 2021, 10:26 am IST
inKerala

പത്തനംതിട്ട: കോന്നി ബി ആന്‍ഡ് ബി അപ്പാര്‍ട്ട്‌മെന്റിലെ 202-ാം നമ്പര്‍ മുറി രാവിലെ തന്നെ സജീവമായി. കോന്നിയില്‍ പോരാട്ടത്തിനിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മണ്ഡല പര്യടനം ആരംഭിക്കാനൊരുങ്ങുമ്പോള്‍ ദൃശ്യ, മാധ്യമ പ്രതിനിധികളെത്തി. അഭിമുഖത്തിനായി ഒരു മണിക്കൂര്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, ഡി. അശോക്കുമാര്‍, ബി. വിപിന്‍, സുവര്‍ണകുമാര്‍ എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആരവങ്ങളുടെ കൊടിയേറ്റം.  

വള്ളിക്കോട് കുളത്തൂരേത്ത് ലക്ഷംവീട് കോളനിയിലായിരുന്നു പ്രഭാത ഭക്ഷണം. ഒരു കാര്‍ കഷ്ടിച്ച് കയറുന്ന മണ്‍വഴികളിലൂടെയുള്ള യാത്ര. അവിടെ മോഹനന്റെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന വീടുകളുടെ  കൂട്ടമാണവിടം. സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന വികസനത്തിന്റെ യഥാര്‍ഥ ദൃശ്യമാണ് ഈ പ്രദേശം. കോളനിയിലെ വിവരങ്ങളെല്ലാം വിശദമായി സുരേന്ദ്രന്‍ അന്വേഷിച്ചു.  

ഇല്ലായ്‌മകളാണ് കോളനി നിവാസികള്‍ പറഞ്ഞതു മുഴുവന്‍. വാഗ്ദാനങ്ങള്‍ക്ക് കുറവില്ല. ഇരുമുന്നണികളും ഇവിടെ നിരത്തിയ ഉറപ്പുകള്‍ സ്വപ്‌ന തുല്യമായിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം. വീഴാറായ ഇരട്ട വീടുകളിലാണ് ഡസന്‍ കണക്കിന് കുടുംബങ്ങളുള്ളത്. പിഞ്ചുകുഞ്ഞുങ്ങളും വയോധികരുമടക്കം ഇവിടെ അന്തിയുറങ്ങുന്നു. കുടിവെള്ളമില്ല, ജോലിയില്ല, പട്ടിണിയും പരിവട്ടവുമായി ദിനങ്ങള്‍ തള്ളി നീക്കുന്നവര്‍. പഴയ ലക്ഷംവീട് കോളനിയായതിനാല്‍ ഇരട്ട വീടുകളാണുള്ളത്. രണ്ട് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നു, ഇതിനൊരു മാറ്റം വരണമെന്നാണ് തിങ്ങി നിറഞ്ഞ സ്ത്രീകളടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്.  

‘ഞാന്‍ ജയിച്ചാല്‍ ആദ്യം ഈ കോളനിയിലെ ദുരിതം മാറ്റും’. എന്നു സുരേന്ദ്രന്‍ പറഞ്ഞതിനു പിന്നാലെ ‘മോന്‍ ജയിക്കും, ഞങ്ങള്‍ ജയിപ്പിക്കും’ എന്ന ആരവം ഉയര്‍ന്നു. കോളനിയിലെ വീടുകളിലെല്ലാം കയറി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന വികസന പദ്ധതികള്‍ സുരേന്ദ്രന്‍ വിശദീകരിച്ചു. കോളനിയിലെ ഏറ്റവും പ്രായമേറിയ രാഘവനെയും വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയായിരുന്നു മടക്കം.  

  ആചാര സംരക്ഷണ നായകന്‍ വരുന്നതിനു കാത്തു നില്‍ക്കുകയായിരുന്നു വള്ളിക്കോട് ജങ്ഷനില്‍ സ്ത്രീകളും യുവാക്കളുമടക്കം പുരുഷാരം. ആവേശോജ്വല വരവേല്‍പ്പ്. വിശ്വാസികള്‍ക്കുവേണ്ടി മുന്നണിപ്പോരാളിയാവാന്‍ ഞാനുണ്ടെന്ന പ്രഖ്യാപനത്തിനു മുകളില്‍ ശരണംവിളികള്‍ അലയടിച്ചു. പിന്നീട് നരിയാപുരം ജങ്ഷന്‍, തൃക്കോവില്‍ ക്ഷേത്രം, വള്ളിക്കോട് മാര്‍ക്കറ്റ് ജങ്ഷന്‍, വാഴമുട്ടം എന്നിവിടങ്ങളിലും തുടര്‍ന്ന് പ്രമാടം പഞ്ചായത്തിലെ പൂങ്കാവ്, വട്ടക്കുളഞ്ഞി, തെങ്ങുംകാവ്, ഇളകൊള്ളൂര്‍, ളാക്കൂര്‍, വി കോട്ടയം, വകയാര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലുമെല്ലാം ജനങ്ങള്‍ ആവേശത്തോടെ സുരേന്ദ്രനെ കാത്തു നിന്നു, വരവേറ്റു, അനുഗ്രഹിച്ചു.  

 വകയാറില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പം വിശ്രമം. ഉച്ചയ്‌ക്കുശേഷം സ്വീകരണം ആരംഭിച്ചത് ഏനാദിമംഗലം അമ്പല ജങ്ഷനിലാണ്. ഇവിടെ നടുറോഡില്‍ കിരീടമണിയിച്ചായിരുന്നു സ്വീകരണം. അവിടെ നിന്നു കുറുമ്പക്കര, കുന്നിട ജങ്ഷന്‍, മങ്ങാട്, ഇളമണ്ണൂര്‍ പൂതങ്കര വഴി അരുവാപ്പുലം പഞ്ചായത്തില്‍ പ്രവേശിച്ചു. മ്ലാന്തടം, പുളിഞ്ചാണി, വെണ്‍മേലിപ്പടി എന്നിവിടങ്ങളില്‍ ആവേശോജ്വല സ്വീകരണങ്ങള്‍. രാത്രി കോന്നി പഞ്ചായത്തിലെ മാരൂര്‍പ്പാലം, മങ്ങാരം എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വന്‍ ജനാവലിയോടെയായിരുന്നു ചിറ്റൂര്‍മൂക്കിലെ സമ്മേളനം.

ബാബു കൃഷ്ണകല

Tags: electionകോന്നി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.