Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയുടെ ജൈത്രയാത്ര

മഹാരാജാവിന്റെ അനുശാസനം ദൃഢമായതുകൊണ്ടു മാത്രമാണ് സ്വരാജ്യത്തിന്റെ രക്ഷാവ്യവസ്ഥ സുദൃഢമായി നിലനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 05:00 am IST
inSamskriti

തിരിച്ചെത്തിയ ബഹാദൂര്‍ഖാന് ആ ഘോരദൃശ്യം കാണേണ്ടിവന്നു. ചുരുക്കത്തില്‍ രാജ്യാഭിഷേകത്തിന് ചെലവായതിന്റെ നല്ലൊരു പങ്ക് ഇവിടുന്ന് തിരിച്ചുകിട്ടി. ഇതൊക്കെയാണെങ്കിലും ജഞ്ജീര്‍ക്കോട്ടയുടെ നായകന്‍ സിദ്ദിയെ കീഴ്‌പ്പെടുത്താന്‍ ഇതുവരെ ശിവാജിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ജഞ്ജീര്‍കോട്ടയുടെ അടുത്തുതന്നെ പദ്മദുര്‍ഗം എന്ന പേരിലൊരു കോട്ട ശിവാജി പണിയിപ്പിച്ചു. അപ്പോള്‍ സംഭവിച്ച ഒരു സംഭവം ശിവാജിയുടെ കഠോരമായ അനുശാസനത്തെ പ്രദര്‍ശിപ്പിക്കുന്നതാണ്.

തന്റെ കോട്ടയുടെ അടുത്ത് ശിവാജിയുടെ കോട്ടനിര്‍മാണം സിദ്ദിക്ക് സഹിക്കാന്‍ സാധിച്ചില്ല. അയാളുടെ വിരോധത്തെ നേരിട്ടുകൊണ്ടുതന്നെ വേണമായിരുന്നു സ്വരാജ്യത്തിന്റെ കോട്ട പണിയാന്‍. അതുകൊണ്ട് അതിന്റെ  നിര്‍മാണം, രക്ഷണം, ആവശ്യമായ വസ്തുക്കള്‍ എത്തിക്കല്‍, ധനസഞ്ചയനം എന്നിവയുടെ ചുമതല പ്രഭാവലിയുടെ സേനാനായകനായ ജവാജിവിനായകനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൂര്‍വനിശ്ചയപ്രകാരം അവശ്യവസ്തുക്കള്‍ സമയത്തിന് എത്തിയില്ല എന്ന വിവരം ശിവജിക്ക് ലഭിച്ചു. ഉടനെ ശിവജി, ജവാജിവിനായകന് ഒരു പത്രം എഴുതിയയച്ചു.

പദ്മദുര്‍ഗ നിര്‍മാണത്തിനായി ആവശ്യമായ സഹായം എത്തിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിരുന്നു, അത് താങ്കള്‍ ചെയ്തില്ല എന്നറിയാന്‍ സാധിച്ചു. താങ്കള്‍ ഇത്രയും അയോഗ്യനാണെന്നതില്‍ എനിക്കത്ഭുതം തോന്നുന്നു. താങ്കള്‍ വരുത്തിയ വീഴ്ച കാരണം സ്വരാജ്യത്തിന്റെ നാവികസേന സിദ്ദിക്ക് ആഹുതിയര്‍പ്പിക്കേണ്ടിവരുമായിരുന്നു. സിദ്ദി താങ്കളെ വിലക്കെടുത്തോ? അങ്ങിനെയെങ്കില്‍ അതിനുള്ള ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. താങ്കള്‍ ബ്രാഹ്മണനാണെന്ന് ഞാന്‍ പരിഗണിക്കുന്നില്ല. ഇനിയങ്ങോട്ടും ഇതേപോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശത്രുപക്ഷം ചേര്‍ന്നയാളിനുള്ള ഗതിയായിരിക്കും താങ്കളുടേതും. ജാഗരൂകനായിരിക്കുക എന്ന് താക്കീത് ചെയ്തു.  

മഹാരാജാവിന്റെ അനുശാസനം ദൃഢമായതുകൊണ്ടു മാത്രമാണ് സ്വരാജ്യത്തിന്റെ രക്ഷാവ്യവസ്ഥ സുദൃഢമായി നിലനിന്നത്.

അതിനുശേഷം ബീജാപ്പൂരിന്റെ അധീനത്തിലായിരുന്നു ഫൊണ്ഡാന ജലദുര്‍ഗം ആക്രമിക്കാന്‍ ശിവാജി  പുറപ്പെട്ടു. ഇതറിഞ്ഞ ബഹദൂര്‍ഖാന്‍ പെഡഗാവിലെ പരാജയത്തിന് പകരം വീട്ടാന്‍ ശിവാജിയെ സസൈന്യം  പിന്തുടര്‍ന്നു. എന്തുചെയ്യണമെന്നറിയാതെ ശിവാജി കുറച്ച് വൈതരണിയിലായി. തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ബഹാദൂര്‍ഖാനുമായി സന്ധിചെയ്യുക. സന്ധിപത്രം അയച്ചു വ്യവസ്ഥകള്‍ ഇതായിരുന്നു. ശിവാജി തന്റെ പ്രമുഖ ഏഴ് കോട്ടകള്‍ ബഹാദൂര്‍ഖാന് കൈമാറും. മകന്‍ സംഭാജിയെ ബാദശാഹയുടെ സേവനത്തിനായി ആറായിരം സൈനികരോടുകൂടി ബഹാദൂര്‍ഖാന്റെ അധീനതയില്‍  നില്‍ക്കും. സ്വയം ശിവാജി ഭീമാനദിയുടെ തെക്കുഭാഗത്തിന്റെ പ്രമുഖനായി ചുമതല നിര്‍വഹിക്കും. ഔറംഗസേബിനെ കബളിപ്പിച്ച് ആഗ്രയില്‍നിന്നും കടന്നുകളഞ്ഞ ശത്രു ശിവാജി സ്വയം സന്ധിപത്രം കൊടുത്തിവിട്ടിരിക്കുന്നു എന്നതില്‍ ബഹാദൂര്‍ഖാന്‍ ഏറെ സന്തോഷിച്ചു. ശിവാജിയുമായുളള ഒരു സംഘര്‍ഷം ഒഴിവായികിട്ടും. സന്ധിയും ലാഭകരമാണ് എന്ന് ഖാന്‍ സമാശ്വസിച്ചു. സന്ധിപത്രം ദില്ലിയില്‍ ചെന്ന് ബാദശാഹയുടെ അനുമതി തേടി മറുപടി തിരിച്ചെത്താന്‍ ചുരുങ്ങിയത് മൂന്നു മാസം വേണം, അതുവരെ അവസരം ലഭിക്കും. ഇക്കാലത്ത് ബീജാപൂര്‍ സേനാപതി ബഹലോലഖാന്‍ മീരജില്‍നിന്നുകൊണ്ട് ശിവാജിയെ ആക്രമിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറാഠാ സൈനികര്‍ ബഹലോലഖാന്റെ സൈനികമാഗത്തില്‍ വന്‍ വൃക്ഷങ്ങള്‍ മുറിച്ചിട്ട് തടസ്സം സൃഷ്ടിക്കുകയും അവിടെ കാവലേര്‍പ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ബഹലോലഖാന് മീരജനഗരത്തില്‍നിന്നും പുറത്തുവരാന്‍ സാധിച്ചില്ല. ഒരു മാസത്തെ സംഘര്‍ഷത്തിനുശേഷം ഫൊണ്‍ഡാണകോട്ട ശിവാജി വിജയിച്ചു. അവിടുന്ന്  പുറപ്പെട്ട് അകോല, ശിവേശ്വരം, കാര്‍വാരം എന്നീ കോട്ടകളും ജയിച്ച്, സകുശലം ശിവാജി ‘റായഗഢില്‍’ തിരിച്ചെത്തി. സിംഹാസനാരോഹണത്തിനുശേഷം ശിവാജിയുടെ ആദ്യത്തെ വിജയാഭിയാനുമായിരുന്നു ഇത്.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.