Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗന്നാഥക്ഷേത്രത്തിന്റെ 35,000 ഏക്കറിലധികം ഭൂമി വില്‍ക്കുന്നു; നടപടികള്‍ ആരംഭിച്ച് ഒഡീഷ സര്‍ക്കാര്‍, കയ്യേറ്റക്കാരോട് വില ആവശ്യപ്പെട്ടു

24 ജില്ലകളിലായിട്ടാണ് സംസ്ഥാനത്ത് ജഗന്നാഥ ഭഗവാന്റെ പേരില്‍ ഭൂമി വ്യാപിച്ചുകിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 04:27 pm IST
inIndia

ഭുവനേശ്വര്‍: ജഗന്നാഥ ഭഗവാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35,000 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഒഡീഷ സര്‍ക്കാര്‍. ചൊവ്വാഴ്ച നിയമമന്ത്രി പ്രതാപ് ജെനയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. 24 ജില്ലകളിലായിട്ടാണ് സംസ്ഥാനത്ത് ജഗന്നാഥ ഭഗവാന്റെ പേരില്‍ ഭൂമി വ്യാപിച്ചുകിടക്കുന്നത്. 395.252 ഏക്കര്‍ മറ്റ് ആറ് സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. 

‘ ഭഗവാന്‍ ജഗന്നാഥന്റെ പേരിലുള്ള ഏകദേശം 60,426 ഏക്കറോളം ഭൂമി സംസ്ഥാനത്തെ 24 ജില്ലകളിലായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗാള്‍ മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായി 395 ഏക്കറിലധികം ഭൂമിയും തിരിച്ചറിഞ്ഞിട്ടുണ്ട്’- നിയമസഭയിലെ ചോദ്യത്തിന് ഉത്തരമായി പ്രതാപ് ജെന അറിയിച്ചു. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ഈ ഭൂമികള്‍ വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്ഷേത്ര ഭരണസമിതി 34,876.983 ഏക്കര്‍ ഇതുവരെ വീണ്ടെടുത്തിട്ടുണ്ട്. ‘സര്‍ക്കാര്‍ അംഗീകരിച്ച സമന്‍ നീതി(ഏകീകൃത നയം) അനുസരിച്ച് വീണ്ടെടുത്ത ഭൂമി വില്‍ക്കാനുള്ള നടപടികള്‍ എടുത്തുവരുന്നതായും’ ജെന വ്യക്തമാക്കി. ‘മുന്‍ ഗവര്‍ണര്‍ ബി ഡി ശര്‍മ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകളും ജഗന്നാഥക്ഷേത്ര ഭരണസമിതിയുടെ അനുമതിയും പ്രകാരം ക്ഷേത്രഭൂമി വില്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിലുള്ള ജഗന്നാഥന്റെ  315.337 ഏക്കര്‍ ഭൂമി വിറ്റുകഴിഞ്ഞുവെന്നും ക്ഷേത്രനിധിയിലേക്ക് 11,20,77,000 രൂപ നിക്ഷേപിച്ചുവെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷത്തിലധികമായി ഭൂമി കയ്യേറിയവര്‍ക്ക് ഏക്കറിന് ആറുലക്ഷം വീതം നല്‍കി കൈവശാവകാശം ഏറ്റെടുക്കാമെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 20 വര്‍ഷത്തില്‍ കൂടുതലുള്ളവര്‍ ഒന്‍പത് ലക്ഷം നല്‍കണം. 12 വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇത് 15 ലക്ഷമാണ്.  

Tags: സര്‍ക്കാര്‍landഒഡീഷജഗന്നാഥ ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.