Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സച്ചിന്‍ വാസേയുടെ വീടിന് മുന്നിലെ സിസിടിവി മുംബൈ പൊലീസ് ടീം നീക്കം ചെയ്തതായി എന്‍ഐഎ കണ്ടെത്തി

സച്ചിന്‍ വാസേ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും ഫിബ്രവരി 27ന് അവിടെ നിന്നും മുംബൈ പൊലീസിലെ ഒരു സംഘം വന്ന് നീക്കം ചെയ്തതായി എന്‍ ഐഎ കണ്ടെത്തുകയായിരുന്നു. ഇതിന് തെളിവായി മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ഖാസി എഴുതിയ കത്തും എന്‍ ഐഎ പിടിച്ചെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 04:31 pm IST
inIndia

മുംബൈ:മുകേഷ് അംബാനിയുടെ ആഡംബര വസതിയ്‌ക്ക് മുമ്പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ എത്തിച്ചതില്‍ പങ്കാളിയായതിന് അറസ്റ്റിലായ മുംബൈ പൊലീസിലെ ഓഫീസര്‍ സച്ചിന്‍ വാസെയെ രക്ഷിക്കാന്‍ മുംബൈ പൊലീസ് സംഘം പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മുംബൈ പൊലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഏതാനും പൊലീസുകാരാണ് സച്ചിന്‍ വാസേയ്‌ക്കെതിരായ തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തിയത്.

സച്ചിന്‍ വാസേ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും ഫിബ്രവരി 27ന് അവിടെ നിന്നും മുംബൈ പൊലീസിലെ ഒരു സംഘം വന്ന് നീക്കം ചെയ്തതായി എന്‍ ഐഎ കണ്ടെത്തുകയായിരുന്നു. ഇതിന് തെളിവായി മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ഖാസി എഴുതിയ കത്തും എന്‍ ഐഎ പിടിച്ചെടുത്തിട്ടുണ്ട്. സച്ചിന്‍ വാസേ താമസിച്ച ഹൗസിംഗ് കോളനിയിലെ വീഡിയോ റെക്കോര്‍ഡറും സിസിടിവി ഫുട്ടേജും നിക്കാന്‍ ഹൗസിംഗ് കോളനി സെക്രട്ടറിയോട് അപേക്ഷിക്കുന്ന റിയാസ് ഖാസി എഴുതിയ കത്താണ് എന്‍ ഐഎ കണ്ടെത്തിയത്.  

അതായത് സ്‌ഫോടകവസ്തുക്കള്‍ വെച്ച എസ് യുവി സച്ചിന്‍ വാസേയുടെ വീട്ടില്‍ ഫിബ്രവരി 25 വരെ ഉണ്ടായിരുന്നു എന്നാണ് എന്‍ഐഎയുടെ അനുമാനം. ഈ തെളിവ് നശിപ്പിക്കാനായിരുന്നു മുംബൈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ പൊലീസ് സംഘത്തിന്റെ ശ്രമം. ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് എസ് യുവി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ഇപ്പോള്‍ റിയാസ് ഖാസിയെ എന്‍ ഐഎ ചോദ്യം ചെയ്തുവരികയാണ്. എസ് യുവിയുടെ ഉടമയായ മന്‍സുഖ് ഹിരന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അന്വേഷണച്ചുമതല എന്‍ ഐഎ ഏറ്റെടുത്തത്. താനെയിലെ ഒരു കടലിടുക്കിലാണ് ഇദ്ദേഹത്തിന്റെ ജഡം കണ്ടെത്തിയത്. പിന്നീട് ഹിരന്റെ ഭാര്യയാണ് സച്ചിന്‍ വാസെയാണ് ഭര്‍ത്താവിനെ കൊന്നതെന്ന ആരോപണവുമായി രംഗത്ത് വന്നത്. നേരത്തെ ആന്‍റി ടെററിസം യൂണിറ്റ് ചോദ്യം ചെയ്തപ്പോഴൊന്നും മന്‍സുഖ് ഹിരന്റെ ഉടമസ്ഥതയിലുള്ള എസ് യുവിയാണ് മുകേഷ് അംബാനിയുടെ വീട്ടില്‍ കണ്ടെത്തിയതെന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് എന്‍ ഐഎ ചോദ്യം ചെയ്യലില്‍ വാസേ എല്ലാം സമ്മതിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി മാര്‍ച്ച് 25 വരെ വാസെയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ എന്‍ ഐഎയ്‌ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.

ഇത്രയും വലിയ ഒരു കുറ്റം ചെയ്ത സച്ചിന്‍ വാസെയെ സഹായിക്കാന്‍ മുംബൈ പൊലീസിലെ ചിലര്‍ ഉണ്ടെന്ന് കണ്ടെത്തല്‍ ‍ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ അംബാനിയുടെ വീടിന് മുന്‍പില്‍ ബോംബ് വെക്കാനുള്ള പദ്ധതിയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ശിവസേനയുടെ പങ്കാണ് കുറെശ്ശേയായി മറനീക്കി പുറത്തുവരുന്നത്. സച്ചിന്‍ വാസേയുടെ അടുത്ത സുഹൃത്തായ ഗോപിനാഥ ഗൗഡയെന്ന ശിവസേന നേതാവിന്റെ വീടിന്റെ പരിസരത്തിലാണ് കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ മൊബൈല്‍ അവസാനമായി റേഞ്ച് കാണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags: കേസ്എൻ‌ഐ‌എപോലീസ്Ncpമുംബൈ പൊലീസ്Shiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.