Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൂന്നുപേരില്‍ രണ്ട് മലയാളികള്‍; കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും ചിലരെ വധിക്കാനും സംഘം ലക്ഷ്യമിട്ടു

കേരളത്തില്‍ എട്ടിടങ്ങളിലും ബംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയിലും എന്‍ഐഎ ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്, മൊബൈല്‍ സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡ്രൈവ് എന്നിവ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2021, 09:04 am IST
inIndia

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള(ഐഎസ്) ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ) അറസ്റ്റ് ചെയ്ത മൂന്നുപേരില്‍ രണ്ടുപേര്‍ മലയാളികള്‍. കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍(അബു യഹിയ), ഡോ. റഹീസ് റഷീദ് എന്നിവരും മുഷബ് അനുവറുമാണ് പിടിയിലായത്. കേരളത്തില്‍ എട്ടിടങ്ങളിലും ബംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയിലും എന്‍ഐഎ ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്, മൊബൈല്‍ സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. 

കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലായിരുന്നു സംസ്ഥാനത്തെ റെയ്ഡ്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന, ദല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ എന്നിവരെ ഒപ്പം കൂട്ടിയായിരുന്നു 11 ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. യുഎപിഎ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ മൂവര്‍ക്കുമെതിരെ ചുമത്തി. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയ സംഘം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും പദ്ധതിയിട്ടു. 

രാജ്യത്ത് ഐഎസ് ഭീകരവാദം പ്രചരിപ്പിക്കുന്നതിനൊപ്പം ചിലരെ വധിക്കാനും അബു യഹിയ മേധാവിയായ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബഹ്‌റൈനില്‍നിന്ന് കേരളത്തിലെത്തിയ അബു യഹിയ തുടര്‍ന്ന് ജമ്മു കാശ്മീര്‍, ദല്‍ഹി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ച മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ അബു യഹിയയുടെ കൂട്ടാളികളില്‍നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ എന്‍ഐഎ റെയ്ഡ് നടത്തിയത്. 

ബംഗളൂരുവില്‍ ഡന്റല്‍ ഡോക്ടറായ ഓച്ചിറ മേമന സ്വദേശി റഹീസ് റഷീദ് രണ്ടാഴ്ച മുന്‍പാണ് ഭാര്യയ്‌ക്കൊപ്പം ഓച്ചിറയിലെ വീട്ടിലെത്തിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായി ഇയാളുടെ വിവാഹം. പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഭാര്യാ പിതാവിന്റെ ചേളാരിയിലെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ, സംഘടനയുടെ പ്രവര്‍ത്തകരും അന്വേഷണ സംഘവുമായി വാക്കേറ്റമുണ്ടായി. അഞ്ചല്‍ കണ്ണങ്കോട് സ്വദേശി രാഹുലിന്റെ വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന മലപ്പുറം വെളിമുക്കിലെ വീട്ടിലും പരിശോധന നടന്നു. രാഹുലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  

Tags: ഐഎസ്keralaഎൻ‌ഐ‌എarrestപരിശോധന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.