Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളങ്കമേല്‍ക്കാതെ ശിവാജിയുടെ യശസ്സ്

ഔറംഗസേബിന്റെ ആസ്ഥാന കവികളില്‍ ഹിന്ദിഭാഷാ കവിയായിരുന്നു ഭൂഷണന്‍. ശിവാജിയുടെ ധവളകീര്‍ത്തിയില്‍ പ്രഭാവിതനായി ഭൂഷണ കവി ഡക്കാനില്‍ വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 05:00 am IST
in Samskriti

ഔറംഗസേബിന്റെ ആസ്ഥാന കവികളില്‍ ഹിന്ദിഭാഷാ കവിയായിരുന്നു ഭൂഷണന്‍. ശിവാജിയുടെ ധവളകീര്‍ത്തിയില്‍ പ്രഭാവിതനായി ഭൂഷണ കവി ഡക്കാനില്‍ വന്നു. ശിവരാജ ഭൂഷണം എന്ന പേരില്‍ ഒരു കാവ്യഗംഗ ഒഴുക്കി. ശിവാജിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ടുള്ള ആ കാവ്യത്തില്‍ അനേകം വര്‍ണനകളുണ്ട്. അതിലൊരിടത്ത് ഇപ്രകാരം വര്‍ണിച്ചിരിക്കയാണ്. ഇന്ദ്രന്റെ ഐരാവതത്തിന് മദദോഷമുണ്ട്, ശേഷനാഗത്തില്‍ വിഷമുണ്ട്, ശുഭ്രനിറമുള്ള ഭഗവാന്‍ ശങ്കരന്റെ കണ്ഠം നീലനിറമാണ്, താമര ചെളിയിലാണ് നില്‍ക്കുന്നത്. ക്ഷീരസാഗരത്തിലും മാലിന്യമുണ്ട്, പൗര്‍ണമി രാവിലും കളങ്കമുണ്ട്. എന്നാല്‍ ഹേ രാജന്‍ താങ്കളുടെ നിഷ്‌കളങ്കമായ യശസ്സിനു സമമായി നിര്‍ദ്ദേശിക്കാന്‍ എന്തുണ്ട്? എന്നിങ്ങനെ… അതുപോലെ തഞ്ചാവൂരില്‍നിന്നും കേവലം പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബഹുഭാഷാ വിശാരദനായ ജയരാമകവി ശിവാജിയുടെ കീര്‍ത്തിയില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ആസ്ഥാനത്തിലെത്തി. വിവിധ ഭാഷകളില്‍ ശിവചരിത്രം സംബന്ധിച്ച്  കാവ്യങ്ങളെഴുതി. മഹാരാജാവിന്റെ യശോഗീതവും പാടി. ആ യുഗപുരുഷന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഋഷിമുനികളും സാധുസജ്ജനങ്ങളും പാടുന്നുണ്ടായിരുന്നു. ശിവാജിയുടെ ഗുരു വിരക്തയോഗി സമര്‍ത്ഥ രാമദാസ സ്വാമികള്‍ എഴുതിയ കാവ്യങ്ങള്‍ക്കെല്ലാം പ്രേരണാശക്തി ശിവാജിയായിരുന്നു. യശോവാന്‍, കീര്‍ത്തിമാര്‍, പുണ്യവാന്‍, നീതിമാന്‍, വിവേകവാന്‍ എന്നിങ്ങനെയാണ് ശിവാജിയെ സമര്‍ത്ഥരാമദാസ സ്വാമികള്‍ പ്രകീര്‍ത്തിച്ചത്. സാധാരണ ജനങ്ങളാകട്ടെ അദ്ദേഹത്തെ സാക്ഷാല്‍ ശിവന്റെ അവതാരമായിട്ടാണ് കണ്ടിരുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ശിവാജിയും മറ്റു സ്വരാജ്യ പ്രമുഖരും എന്തോ ഒരു കുറവ് അനുഭവിക്കുന്നുണ്ടായിരുന്നു. ദില്ലിയിലെയും ബീജാപ്പൂരിലെയും മറ്റു രാജ്യങ്ങളിലേയും ബാദശാഹമാരും, സൈനിക പ്രമുഖന്മാരും ശിവാജിയെ ഒരു സൈനിക മേധാവി (സര്‍ദാര്‍) മാത്രമായാണ് പരിഗണിച്ചിരിക്കുന്നത്. ഒരു വിപ്ലവകാരി, കൊള്ളയടിക്കാരന്‍ ഇങ്ങനെയൊക്കെയാണവര്‍ സംബോധന ചെയ്തിരുന്നത്. നിര്‍മിക്കപ്പെട്ടിരിക്കുന്നത് സ്വരാജ്യമാണെന്ന് പ്രജകള്‍പോലും കരുതിയിരുന്നില്ല. എന്തെന്നാല്‍ ശിവാജി ഉത്തമപുരുഷനാണെങ്കിലും ഒരു സാധാരണ സൈനിക നായകന്‍ മാത്രമാണ്. രാജാ എന്നാല്‍ ബീജാപ്പൂര്‍, ദില്ലി എന്നിവിടങ്ങളിലെ ഭരണാധികാരികളാണ് എന്നായിരുന്നു ജനങ്ങള്‍ ചിന്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വരാജ്യത്തിന്റെ രാജനിഷ്ഠയ്‌ക്ക് ഒരു ദൃഢമായ ആധാരം ഉണ്ടായിരുന്നില്ല. സ്ഥിരവും പരമ്പരാഗതമായി അനുവര്‍ത്തിച്ചുപോരുന്നതും ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടതുമായ ഒരു രാജ്യവ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള രാജ്യപ്രമുഖന്റെ ആജ്ഞയെ രാജാവിന്റെ ആജ്ഞയായി കണക്കാക്കിയിരുന്നില്ല. മറ്റു രാജാക്കന്മാരുമായി സന്ധി ചെയ്യുമ്പോള്‍ സന്ധി പത്രത്തില്‍ സ്വതന്ത്ര രാജാവെന്നപോലെ ശിവാജിക്ക് ഒപ്പുവയ്‌ക്കാന്‍ അവകാശമുണ്ടായിരുന്നില്ല.  

ശിവാജി ജയിച്ച ഭൂപ്രദേശങ്ങളും കീഴടക്കിയ കോട്ടകളും അനധികൃതമായി ബലപ്രയോഗം കൊണ്ട് മറ്റു രാജാക്കന്മാരില്‍നിന്നും പിടിച്ചെടുത്തതാണ് എന്നര്‍ത്ഥം. എന്നുവച്ചാല്‍ ശിവാജിയുടെ എല്ലാ സമ്പത്തുകളും അനധികൃതമാണ്, അദ്ദേഹത്തിന്റെ സൈന്യവും പരകീയമാണ്. അതുകൊണ്ട് ശിവാജി ചെയ്ത എല്ലാ സ്വാതന്ത്ര്യ യുദ്ധങ്ങളും രാജ്യദ്രോഹമെന്ന പേരില്‍ അടയാളപ്പെടുത്തിയിരുന്നു.

അക്കാലത്തെ വ്യവസ്ഥയനുസരിച്ച് ജനങ്ങള്‍ ശിവാജിയെ മഹാരാജ്! രാജന്‍ എന്നെല്ലാം സംബോധന ചെയ്യുന്നുണ്ടായിരുന്നു, അത് സാധാരണയായിരുന്നു. മറ്റു മറാഠാ വീരന്മാരെയും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അതുകൊണ്ട് ജനങ്ങളുടെ ദൃഷ്ടിയില്‍ മുഗളന്മാരുടെ ദാസന്മാരായ മറാഠാ സര്‍ദാര്‍മാരുടെയും ശിവാജിയുടെയും സ്ഥാനം സമാനമായിരുന്നു. രാജാ എന്ന ബിരുദം നല്‍കാന്‍ അധികാരം ദില്ലിയിലെയും ബീജാപ്പൂരിലെയും ബാദശാഹമാരുടെ അധീനതയിലായിരുന്നു. അവരുടെ കൃപകൊണ്ട് മാത്രം ലഭിക്കുന്നതായിരുന്നു ആ പദവി. ജനങ്ങളുടെ ഇടയില്‍ സാമാജികമൊ ധാര്‍മികമൊ ആയ വിവാദങ്ങള്‍ ഉണ്ടായാല്‍ ആധികാരികമായി തീരുമാനമെടുക്കാനുള്ള പദവിയൊ, പ്രതിഷ്ഠയോ ശിവാജിക്കുണ്ടായിരുന്നില്ല. വര്‍ണാശ്രമ വ്യവസ്ഥയില്‍ വിവാദങ്ങളുണ്ടായാല്‍ തീരുമാനമെടുക്കാനുള്ള അധികൃത ധര്‍മമുദ്ര അദ്ദേഹത്തിനുണ്ടായിരുന്നില്ല. മുഴുവന്‍ ഹിന്ദുസ്ഥാനത്തിന്റെയും സ്ഥിതി ഇതായിരുന്നു.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.