Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുകേഷ് അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി: സച്ചിന്‍ വാസെയെ എന്‍ഐഎ അറസ്റ്റുചെയ്തു

ഇതോടെ മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. കാരണം ഒരിക്കല്‍ പൊലീസില്‍ നിന്നും രാജിവെച്ച സച്ചിന്‍ വാസെ ശിവസേന പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് പൊലീസ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്ന് പറഞ്ഞ് ശിവസേന തന്നെ സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസില്‍ തിരികെ എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 04:59 pm IST
inIndia

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലയ്‌ക്ക് 600 മീറ്റര്‍ അരികെ  സ്ഫോടകവസ്തുക്കള്‍ നിറച്ച എസ് യുവി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ അറസ്റ്റിലായി. ഈ പദ്ധതി ആസൂത്രണം ചെയ്തതിന് പിന്നില്‍ സച്ചിന്‍ വാസെ ഉള്‍പ്പെട്ടിരുന്നു എന്നാണ് കണ്ടെത്തല്‍.  

ഇതോടെ മഹാരാഷ്‌ട്രയിലെ ശിവസേന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. കാരണം ഒരിക്കല്‍ പൊലീസില്‍ നിന്നും രാജിവെച്ച സച്ചിന്‍ വാസെ ശിവസേന പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് പൊലീസ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്ന് പറഞ്ഞ് ശിവസേന തന്നെ സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസില്‍ തിരികെ എടുത്തു. സച്ചിന്‍ വാസെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്ദവ് താക്കറെ തയ്യാറില്ലാതിരുന്നപ്പോള്‍ ഒടുവില്‍ ശരത്പവാറിന്റെ നിര്‍ദേശമനുസരിച്ചാണ് സച്ചിന്‍ വാസെയെ ക്രൈംബ്രാഞ്ചില്‍ നിന്നും സസ്പെന്‍റ് ചെയ്തതെന്നും പറയുന്നു.  

അംബാനിയുടെ ആഡംബര വസതിയ്‌ക്ക് മുന്‍പില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയ കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വാസെയായിരുന്നു. പിന്നീട് അത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡിനും എന്‍ ഐഎയ്‌ക്കും കൈമാറി.  

എന്നാല്‍ കഴിഞ്ഞ ദിവസം മന്‍സുഖ് ഹിരന്റെ ഭാര്യതന്നെ ഇത് ഒരു കൊലപാതകമാണെന്നും ശിവസേന നേതാവ് ധനഞ്ജയ്ഗൗഡയുമായി അടുത്ത ബന്ധമുള്ള പഴയ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന, ഇപ്പോള്‍ ക്രൈംബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയാണ് മന്‍സുഖ് ഹിരന്റെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചതോടെയാണ് കേസ് കൂടുതല്‍ വിവാദമായത്.   സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ എസ് യുവി കാറിന്റെ ഉടമസ്ഥനാണ് മുന്‍സുഖ് ഹിരെന്‍. ഇദ്ദേഹം സംഭവത്തിന് ഏതാനും ദിവസത്തിന് ശേഷം അപ്രത്യക്ഷമാവുകയും പിന്നീട് മരിച്ച നിലയില്‍ മന്‍സുഖ് ഹിരന്റെ ജഡം ഒരു കടലിടുക്കില്‍ കണ്ടെത്തുകയുമായിരുന്നു. മാത്രമല്ല, മന്‍സുഖ് ഹിരന്റെ  മൊബൈല്‍ ഏറ്റവുമൊടുവില്‍ കാണിച്ച ലൊക്കേഷന്‍ ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസിന് സമീപം എന്നായിരുന്നുവെന്നും പറയുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മഹാരാഷ്‌ട്രസര്‍ക്കാരും മന്‍സുഖ് ഹിരന്റെ കൊലപാതകവും തമ്മിലുള്ള ബന്ധമാണ്.  

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സച്ചിന്‍ വാസെയ്‌ക്കെതിരായ ആരോപണം കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചതോടെ മന്‍സുഖ് ഹിരന്റെ മരണം മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായി മാറിയിരുന്നു. ഇതേ തുടര്‍ന്നാണ്  മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്നെ സച്ചിന്‍ വേസിനെ ക്രൈംബ്രാഞ്ചില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.  

ടൈംസ് നൗ റിപ്പോര്‍ട്ടനുസരിച്ച് ഒല ഡ്രൈവര്‍ പറഞ്ഞത് മന്‍സുഖ് ആദ്യം വിക്രോളിയില്‍ നിന്നും ക്രോഫോര്‍ഡ് മാര്‍ക്കറ്റിലേക്ക് പോകാനാണ് കാബ് വിളിച്ചതെന്നാണ്. എന്നാല്‍ അവസാനനിമിഷം തീരുമാനം മാറ്റുകയും സൗത്ത് മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആരെയാണ് ഹിരെന്‍ ഹോട്ടലില്‍ കണ്ടത് എന്നത് ചോദ്യമായി അവശേഷിക്കുന്നു. മുംബൈയിലും താനെയിലും കേസുമായി ബന്ധപ്പെട്ട് എന്‍ ഐഎ പലയിടത്തും റെയ്ഡ് നടത്തിക്കഴിഞ്ഞു.  

ഇന്നോവാ കാറില്‍ രക്ഷപ്പെട്ട രണ്ട് പേരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ച് അംബാനിയുടെ വീടിന് പുറത്ത് സിസിടിവി ദൃശ്യത്തില്‍ കാണപ്പെട്ട അഞ്ജാതനെയും തിരയുന്നുണ്ട്. എന്തായാലും അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയിരിക്കുകയാണ്. കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.  

മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ നിന്നും കണ്ടെത്തിയ  എസ് യുവിയില്‍  20 ജെലാറ്റിന്‍ സ്റ്റിക്കുകളും കൈപ്പടയില്‍ എഴുതിയ ഒരു കത്തും ഉണ്ടായിരുന്നു. ഇത് വരാനിരിക്കുന്നതിന്റെ വെറും ഒരു ട്രെയ്‌ലര്‍ മാത്രമാണെന്നായിരുന്നു കത്തിലെ ഭീഷണി. മുഴുവന്‍ കുടുംബാംഗങ്ങളെയും വധിക്കാന്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെ തിരിച്ചെത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.  ഈ പച്ച എസ് യുവി മന്‍സുഖ് ഹിരന്‍റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഞ്ച് മണിക്കൂര്‍ ഒളിവിലായിരുന്ന മന്‍സുഖ് ഹിരനെ പിന്നീട് മാര്‍ച്ച് 5ന് മരിച്ച നിലയില്‍ കണ്ടെത്തി. ഹിരെന്‍ മുംബൈ പൊലീസിന് നല്‍കിയ കത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി ഉപയോഗിക്കാതിരുന്ന കാര്‍ കഴിഞ്ഞ ദിവസം വില്‍ക്കാന്‍ വേണ്ടിയാണ് പുറത്തെടുത്തതെന്നും പോകുന്നവഴിയില്‍ കാര്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് മുലുന്ദ് എയ്‌റോളി ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തു. പിറ്റേ ദിവസം വാഹനം അപ്രത്യക്ഷമായി.

ഈ കാര്‍ ഫിബ്രവരി 18ന് ആരോ മോഷ്ടിച്ചു. ഇതിലാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച് മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കാര്‍ അക്രമികള്‍ കൊണ്ട് ഇട്ടത്. എന്നാല്‍ ശിവ്‌സേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസ് പരിസരത്താണ് മന്‍സുഖ് ഹിരന്റെ മൊബൈല്‍ ലൊക്കേഷന്‍ അവസാനം ഉണ്ടായിരുന്നതെന്നത് സംശയാസ്പദമാണെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയും  ധനഞ്ജയ് ഗൗഡയും സുഹൃത്തുക്കളാണെന്നും 2017ലെ ബലംപ്രയോഗിച്ച് സ്വത്ത് തട്ടിയ കേസില്‍ ഇരുവരും കൂട്ടുപ്രതികളാണെന്നും ഫഡ്‌നാവിസ് പറയുന്നു.  

Tags: കേസ്എൻ‌ഐ‌എമഹാരാഷ്ട്രമുംബൈഭീകര വിരുദ്ധ സ്‌ക്വാഡ്Uddhav ThackerayShiv Senaസച്ചിന്‍ വാസെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.