Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വരാജ്യ സ്ഥാപനത്തിന്റെ പ്രഥമഘട്ടം

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Samskriti

ഹജ്ജിന് വേണ്ടി അറബിസ്ഥാനില്‍ പോയിരുന്ന ഹിന്ദുസ്ഥാനിലെ മുസല്‍മാന്മാരെയും ഈ പേരില്‍ തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ ഹിന്ദുസ്ഥാനിലെ ഇസ്ലാം മതവിശ്വാസികളല്ലാത്തവരെ ഹിന്ദവീ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാണ് ശിവാജിയുടെ രാജ്യത്തിന് ഹിന്ദവീരാജ്യം എന്ന് വിളിച്ചത്. രാജ്യങ്ങള്‍ അനേകം ഉണ്ടായിരുന്നു. അതില്‍ ഹിന്ദുരാജാക്കന്മാരും ഉണ്ടായിരുന്നു. എന്നാലും ‘ദില്ലീശ്വരോ വാ ജഗദീശ്വരോ വാ’ ഇതായിരുന്നു ജനങ്ങളുടെ മനോഭാവം. മോറേ, ശിര്‍കേ മുതലായവരെ ശക്തിശാലികളായ രാജാക്കന്മാരായി കണക്കാക്കിയിരുന്നു. സൂര്യവംശജനരായ ജയസിംഹനെയും മിര്‍ജാരാജാ എന്നാണ് സംബോധന ചെയ്തിരുന്നത്. വടക്ക് ഭാഗത്ത് മൗര്യ, ഗുപ്ത, നാഗ, ഗഢവാള്‍, പരമാര്‍, സേന്‍, ചന്ദേല്‍ ഗംഗ മുതലായവരും ദക്ഷിണത്തില്‍ ശതവാഹന്‍, ചേര, ചോള, പല്ലവ, പാണ്ഡ്യ, ചാലൂക്യ, രാഷ്‌ട്രകൂട്, കാകതീയ മുതലായ  രാജവംശജരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അവരുടെ വ്യക്തിഗത രാജ്യം അത്രമാത്രം ചുരുങ്ങിയ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യ ചാണക്യനും, സ്വാമി വിദ്യാരണ്യനും പോലെയുള്ള മഹാന്മാരായ മാര്‍ഗദര്‍ശകരുടെ പ്രേരണയാല്‍ ആ സാമ്രാജ്യങ്ങള്‍ ധര്‍മരക്ഷണവും സമാചരണവും ചെയ്തുപോന്നു. പിന്നീട് രാഷ്‌ട്ര സങ്കല്‍പ്പം നഷ്ടപ്പെട്ടു. പ്രാചീനകാലത്ത് ഏഷ്യയിലെ എല്ലാ ദ്വീപുകളും ഉള്‍പ്പെട്ടതായിരുന്നു ഭാരത വര്‍ഷം.

ശിവാജിയുടെ സങ്കല്‍പ്പം രാജ്യം നിര്‍മിച്ച് അതിന്റെ രാജാവാകുക എന്നതല്ലായിരുന്നു. ആസേതു ഹിമാചലം പരന്നുകിടക്കുന്നതും ആത്മവിസ്മൃതിയിലാണ്ടതുമായ ഹിന്ദുസമാജത്തില്‍ ചൈതന്യമുണര്‍ത്തി ജാ്രഗത്തായ ഒരു ഹിന്ദു സിംഹാസനം നിര്‍മ്മിക്കുക എന്നതായിരുന്നു.

സ്വരാജ്യ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം വിജയപൂര്‍വം പരിസമാപിച്ചു. ചുറ്റുപാടുമുള്ള ശത്രുക്കളെ ജയിച്ച് ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാവുന്ന രീതിയിലുള്ള രാജ്യം നിര്‍മിച്ചു. അഫ്‌സല്‍ഖാന്‍ മുതല്‍ ബഹലോല്‍ഖാന്‍ വരെയുള്ള ബീജാപ്പൂരിന്റെ അതിരഥികളും മഹാരഥികളുമായ എല്ലാവരേയും നിലംപറ്റിച്ചു. പര്‍വത പ്രദേശങ്ങളില്‍ നടന്ന ചെറുയുദ്ധങ്ങളിലും സമതല പ്രദേശത്തു നടന്ന വലിയ യുദ്ധങ്ങളിലും വലിയ ശത്രുസൈന്യങ്ങളെ തകര്‍ത്തെറിയാനുള്ള സാമര്‍ത്ഥ്യം സ്വരാജ്യത്തിനു കൈവന്നിരിക്കുന്നു. ദില്ലിയിലെ ശയിസ്‌തേഖാന്‍ ദിലേര്‍ഖാന്‍ മുതലായ വിഖ്യാതരായ സേനാനായകന്മാര്‍ പരാജയപ്പെട്ടു കഴിഞ്ഞു. മഹാന്‍ മുഗളസാമ്രാജ്യത്തിന്റെ കപടനും വഞ്ചകനും പ്രതാപശാലിയുമായ ബാദശാഹ ഔറംഗസേബ് ഹതാശനായി നിശ്ശബ്ദനായിരിക്കുകയായിരുന്നു. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശക്തികള്‍ക്കും സ്വരാജ്യപ്രേരിതരായ ഹിന്ദുശക്തിയുടെ പ്രഥമപ്രഹരം അനുഭവിക്കേണ്ടിവന്നു. ഭാഗാ നഗരത്തിന്റെ കുതുബശാഹ സ്വരാജ്യത്തിന്റെ ആധിപത്യം അംഗീകരിച്ചു. വാര്‍ഷിക കരം നല്‍കാമെന്നു സമ്മതിച്ചു.

ശൂന്യതയില്‍ നിന്നും സൃഷ്ടി സംഭവിച്ചു. ഹിന്ദു രാഷ്‌ട്രം മൃത്യുഞ്ജയ രാഷ്‌ട്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എപ്രകാരമാണോ വനവാസികളുടെ സഹായത്തോടെ ശ്രീരാമന്‍ രാവണനെ സംഹരിച്ചത്, ഗോകുലത്തിലെ ഗോപബാലന്മാരുടെ ബലത്തില്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം എടുത്തുയര്‍ത്തിയത്, അപ്രകാരം മാവളിബാലന്മാരുടെ ഗണത്തിന്റെ സഹായത്തോടെ ശിവാജി ദേവതമാരുടെ ക്ഷേത്രങ്ങളേയും സാധുക്കളേയും അവരുടെ മഠങ്ങളേയും സജ്ജനങ്ങളേയും സംരക്ഷിച്ചു. രാജ്യത്ത് സമ്പല്‍ സമൃദ്ധിയുണ്ടായി. കോട്ടകളുടേയും സൈന്യത്തിന്റെയും ശക്തി എണ്ണത്തിലും ഗുണത്തിലും വര്‍ധിപ്പിച്ചു.

ശിവാജിയുടെ അസാമാന്യമായ ഗുണവിശേഷങ്ങളാലും ബുദ്ധി, ശക്തി, പരാക്രമങ്ങളായും സ്വരാജ്യം സ്വധര്‍മം എന്നിവയിലുള്ള നിഷ്ഠ കൊണ്ടും കേവലം മഹാരാഷ്‌ട്രയില്‍ മാത്രമല്ല മുഴുവന്‍ ഹിന്ദുസ്ഥാനിലെയും അനേകം ഹിന്ദു രാജാക്കന്മാരിലും സാമാന്യ ജനങ്ങളിലും അദ്ദേഹത്തോട് ആദരണീയഭാവം ഉണ്ടായിരുന്നു. വാസ്തവത്തില്‍ അക്കാലത്തെ ഹിന്ദുഹൃദയങ്ങളിലെ ഒരേയൊരു ആശാകിരണമായിരുന്നു അദ്ദേഹം. സമസ്ത ഹിന്ദുഭൂമിയുടെയും സ്വാതന്ത്ര്യസംഘര്‍ഷത്തിന്റെ ദിവ്യസ്പൂര്‍ത്തിയുടെ ഉറവിടമായിരുന്നു അദ്ദേഹം. ബുന്ദേല്‍ഖണ്ഡിലെ വീരഛത്രസാല്‍ അതുകൊണ്ടാണ് സ്വാതന്ത്ര്യ സാധനയുടെ ദീക്ഷയെടുക്കാന്‍ ശിവാജിയുടെ അടുത്തെത്തിയത്.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതികഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.