Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരിശുദ്ധസ്‌നേഹം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Mar 8, 2021, 08:20 pm IST
inSamskriti

മക്കളേ,  

പരിശുദ്ധമായ സ്‌നേഹമാണ് ഈശ്വരസ്വരൂപം. എന്നാല്‍ ഇന്നു ലോകത്തുകാണുന്ന സ്‌നേഹത്തിന് പല തലങ്ങളുണ്ട്. അതിനെ ഇശ്വരനിലെത്താനുള്ള ഏണിപ്പടവുകളോട് ഉപമിക്കാം. സ്‌നേഹത്തിന്റെ ഏണിപ്പടികളിലൂടെ മുകളിലേക്കു പോകുന്തോറും മനസ്സിലെ മാലിന്യങ്ങള്‍ കുറഞ്ഞ് സ്‌നേഹം കൂടുതല്‍ കൂടുതല്‍ ശുദ്ധമായിത്തീരുന്നു. അങ്ങനെ സ്‌നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തിച്ചേരുന്നു. അതിലാണ് മനുഷ്യജന്മത്തിന്റെ സാഫല്യം.

മുപ്പതു ഡിഗ്രി ചൂടുള്ള വെള്ളവും, എഴുപതു ഡിഗ്രി ചൂടുള്ള വെള്ളവും നൂറു ഡിഗ്രിയില്‍ തിളയ്‌ക്കുന്ന വെള്ളവും ഉണ്ട്. മുപ്പതു ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ ധാരാളം രോഗാണുക്കള്‍ ഉണ്ടാകും. എഴുപതു ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കുറച്ചുമാത്രം രോഗാണുക്കളേ ഉണ്ടാകൂ. എന്നാല്‍ നൂറു ഡിഗ്രി തിളയ്‌ക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ തീരെയുണ്ടാവില്ല. ഇതുപോലെയാണ് സ്‌നേഹത്തിന്റെ കാര്യവും. ഏറ്റവും ഉന്നതമായ സ്‌നേഹത്തില്‍ അല്‍പ്പംപോലും സ്വാര്‍ത്ഥതയോ അഹങ്കാരമോ ഉണ്ടാവില്ല. സ്വാര്‍ത്ഥതയും അഹങ്കാരവുമാകുന്ന മാലിന്യങ്ങളകന്ന് മനസ്സ് ശുദ്ധമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥസ്‌നേഹം അനുഭവിക്കാനും അത് മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്കുവാനും നമുക്കു സാധിക്കൂ.

ഒരിടത്ത് രണ്ടു സഹോദരന്മാര്‍ ഉണ്ടായിരുന്നു. രണ്ടു പേരും കല്യാണം കഴിച്ചു. മൂത്തയാള്‍ക്ക് രണ്ട് മക്കളുണ്ട്. അനിയന് മക്കളില്ല. രണ്ടുപേര്‍ക്കും കൃഷിയാണ്. വിളവ് കൊയ്തുകൊണ്ടുവരുമ്പോള്‍ ഇളയ ആള്‍ വിചാരിക്കും, ‘എനിക്ക് മക്കള്‍ ഒന്നും ഇല്ല. ഇത്രയും സ്വത്തിന്റെ ആവശ്യം എനിക്കില്ല. ചേട്ടനാണെങ്കില്‍ രണ്ട് മക്കളുണ്ട്. സ്വാഭാവികമായും ചെലവ് കൂടും. എന്തെങ്കിലും സഹായം ചെയ്യാമെന്നുവെച്ചാല്‍ ചേട്ടന്‍ അതിനു സമ്മതിക്കുകയുമില്ല.’ അതുകൊണ്ട് അനിയന്‍ തനിക്കു കിട്ടിയ വിളവില്‍ ഒരു പങ്ക് മറ്റാരുമറിയാതെ എല്ലാ ദിവസവും രാത്രിയില്‍ ചേട്ടന്റെ പത്തായപ്പുരയില്‍ വെയ്‌ക്കാന്‍ ജോലിക്കാരനെ ഏര്‍പ്പാടാക്കി.  

എന്നാല്‍ ചേട്ടന്‍ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ‘എനിക്കു പ്രായമായാല്‍ എന്റെ മക്കള്‍ നോക്കിക്കോളും. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് സമ്പാദ്യം ഒന്നും ആവശ്യമില്ല. എന്റെ അനിയനാണെങ്കില്‍ പ്രായം ചെന്നാല്‍ നോക്കാന്‍ ആരുമില്ല. അവന് മക്കള്‍ ഇല്ലല്ലോ. പ്രായം ചെന്നാല്‍ അവന് കുറച്ച് സാമ്പത്തികം ഇരുന്നാലെ സുരക്ഷിതത്വം ഉണ്ടാകുകയുള്ളു. ചോദിച്ചാലും അവന്‍ വേണ്ട എന്നു പറയും. ചേട്ടനല്ലെ മക്കള്‍ ഉള്ളത് എന്നു പറയും.’ അങ്ങനെ അനിയന്‍ അറിയാതെ അവന്റെ പത്തായപ്പുരയില്‍ ദിവസവും കുറച്ചുചാക്ക് നെല്ലും മറ്റും വെയ്‌ക്കാന്‍ ചേട്ടന്‍ ഒരു വേലക്കാരനെ ഏല്‍പ്പിച്ചു.  

വര്‍ഷങ്ങള്‍ പോയി. ഒരിയ്‌ക്കല്‍ അനിയന്‍ ചിന്തിച്ചു, വിളവിന്റെ ഒരു പങ്ക് സ്ഥിരമായി ചേട്ടന്റെ വീട്ടിലേയ്‌ക്കു കൊടുത്തയച്ചിട്ടും തന്റെ പത്തായപ്പുരയില്‍ യാതൊരു കുറവും കാണുന്നില്ല. ചേട്ടന്റെ മനസ്സിലും ഇതേ സംശയം ജനിച്ചു. ഇതിന്റെ പിന്നിലെ രഹസ്യം അറിയാനായി രണ്ടുപേരും ഒരു രാത്രി ഉറങ്ങാതെ ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചേട്ടന്റെ വീട്ടിലേയ്‌ക്ക് അനിയന്റെ ജോലിക്കാരന്‍ നെല്ല് കൊണ്ടുപോകുന്നു. അതുപോലെ ചേട്ടന്‍ വിട്ട ആള്‍ അനിയന്റെ വീട്ടിലേയ്‌ക്ക് നെല്‍ചാക്കുമായി പോകുന്നു. കാര്യം മനസ്സിലായപ്പോള്‍ ഇരുവര്‍ക്കും അനേ്യാന്യം ഹൃദയമറിയാന്‍ സാധിച്ചു. നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ തിരിച്ചറിവില്‍ അവരൊന്നായി. പരിശുദ്ധമായ സ്‌നേഹത്തില്‍ സ്വാര്‍ത്ഥതയോ അഹങ്കാരമോ അല്‍പ്പംപോലുമുണ്ടാവില്ല. ആ സഹോദരന്മാര്‍ താമസിച്ചിരുന്ന സ്ഥലത്ത് പില്ക്കാലത്ത് ഒരു പുണ്യക്ഷേത്രം നിലവില്‍ വന്നു.  

നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ പരിശുദ്ധസ്‌നേഹത്തിന്റെ വറ്റാത്ത ഉറവയുണ്ട്. അതിനെ കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിഞ്ഞാല്‍, ജീവിതം ധന്യമായി.

ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ വലിയൊരു സമ്പാദ്യമുണ്ടെങ്കില്‍ അപ്രതീക്ഷിതമായി ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ പോലും അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ അയാള്‍ക്കു  സാധിക്കും. അതുപോലെ നമ്മള്‍ സ്‌നേഹംകൊണ്ടു സമ്പന്നരാണെങ്കില്‍ ജീവിതദുഃഖങ്ങള്‍ നമ്മളെ തളര്‍ത്തുകയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.