ബത്തേരി: വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരിലെഉച്ചാല് മഹോല്‍സവത്തിന് പുനരധിവാസത്തിലൂടെ പുറത്തു കടന്ന വരും തങ്ങളുടെ കുലദൈവങ്ങളെ തേടിയെത്തി. വനത്തിനുള്ളിലെ അതിപുരാതന ശിലാ ക്ഷേത്രത്തിനു മുന്നില്‍ ആത്മ നിര്‍വൃതിയോടെ ദേവന് നിവേദ്യമര്‍പ്പിച്ചു.
വനത്തിനുള്ളിലെ പാറക്കെട്ടിനു മുകളില്‍ ഹൈന്ദവ ,ബുദ്ധ സംസ്ക്കാര സമന്വയങ്ങളുടെ അപൂര്‍വ്വ ആചാരങ്ങളാണ് ഈ വനഗ്രാമത്തില്‍. ഗ്രാമത്തിലെ പുളിച്ചിയ മുന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനു ശേഷമാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പനംകുന്ന് ദേവ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുക ഹൈന്ദവ ,ബുദ്ധ സംസ്ക്കാരങ്ങള്‍ ഇഴ ചേര്‍ന്ന ആചാരനുഷ്ടാനങ്ങളിലാണ് പൂജാദികര്‍മ്മങ്ങള്‍ നടത്തുക.
പാറകെട്ടിനു മുകളില്‍ ശിലാപാളികള്‍ അടുക്കി വെച്ച പീഠത്തിലാണ് ദേവന് നൈവേദ്യമര്പ്പിക്കുക. വാഴയില കീറുകൊണ്ട് മുഖാവരണം ധരിച്ചാണ് പൂജാദികര്‍മ്മങ്ങള്‍. വനത്തിനു പുറത്തെത്തിയവര്‍ തങ്ങളുടെ മലദൈവങ്ങള്‍ക്കു മുന്നില്‍ ആത്മസമര്‍പ്പണം നടത്തി. തലമുറകളെ കാത്ത മലദൈവങ്ങള്‍ ചിതറി പോയ കണ്ണികളെ ചേര്‍ത്തു പിടിക്കുമെന്ന വിശ്വാസത്തോടെ, വനഗ്രാമത്തിന്റെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: