Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇടതു വലത് മുന്നണികള്‍ നടത്തിയത് കുറ്റസമ്മത യാത്ര: എന്‍. ഹരിദാസ്

ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. വിജയരാഘവന്റെ യാത്രയിലൂടെ പറയുന്നത് അതെല്ലാം ഇടതു സര്‍ക്കാരിന്റെ സംഭാവനയാണെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 10:26 am IST
inKannur

കണ്ണൂര്‍: നാല്‍പത് വര്‍ഷക്കാലം കേരളം ഭരിച്ച് ഇതുവരെ വികസനമെത്തിക്കാത്തതിലുള്ള കുറ്റസമ്മത യാത്രയാണ് ഇടതു-വലതു മുന്നണികള്‍ നടത്തിയതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍.ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിജയരാഘവന്റെ വികസനമുന്നേറ്റ യാത്ര വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുന്നതാണ്. 

ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. വിജയരാഘവന്റെ യാത്രയിലൂടെ പറയുന്നത് അതെല്ലാം ഇടതു സര്‍ക്കാരിന്റെ സംഭാവനയാണെന്നാണ്. കേന്ദ്രപദ്ധതികള്‍ കേരളത്തിന്റെതായി മാറ്റുന്നതും പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി അവതരിപ്പിക്കുന്നതുമായ ഒരു യാത്രയാണ് വിജയ രാഘവന്‍ നടത്തിയത്. ഇടതു വലതു മുന്നണികളുടെ യാത്ര കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 

കേരളം ഇതുവരെ ഭരിക്കാത്ത ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള അവസരമാണ്. സമസ്ത മേഖലയിലും കഴിഞ്ഞ ആറ് വര്‍ഷമായി കേരളം കൊണ്ടുവന്നിട്ടുള്ള വികസന പദ്ധതികള്‍ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. ആരാണ് വികസന വിരോധികളെന്നും ആരാണ് ഐശ്വര്യ കേരളം കെട്ടിപ്പടുക്കാന്‍ പോകുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. 

വികസിത കേരളം കെട്ടിപ്പടുക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നത് പൊതുസമൂഹം തിരിച്ചറിഞ്ഞതിനാല്‍ സമസ്ത മേഖലയിലുമുള്ളവര്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര യില്‍ അണിനിരക്കുമെന്ന് വ്യക്തമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാകും. ചര്‍ച്ച ചെയ്യപ്പെടാത്ത നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതോടൊപ്പം പുതിയ ആളുകള്‍ പല സ്ഥലങ്ങളിലായി ജാഥയോടൊപ്പം അണിചേരും. 

ഇടതു വലതു മുന്നണികളില്‍ അസംതൃപ്തരായ വലിയൊരു വിഭാഗമുണ്ട്. സാധാരണക്കാരുടെ പ്രതീക്ഷ തച്ച് തകര്‍ക്കുന്ന സമീപനമാണ് കേരളത്തില്‍ ഇതുവരെ അധികാരത്തിലെത്തിയവര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള പിന്‍വാതില്‍ നിയമനമാണ് ഇവിടെ നടത്തുന്നത്. അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന ഒരു പ്രതീക്ഷയുമില്ല. ഇരു മുന്നണികളും ഇതില്‍ പൂര്‍ണ്ണ ഉത്തരവാദികളാണ്. ഏറ്റവും താഴെത്തട്ടില്‍ വരെ ചിട്ടയായ പ്രവര്‍ത്തനം നടത്തി വിജയയാത്രയില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിന്റെയും പിന്‍തുണയോടെ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര കണ്ണൂരില്‍ വലിയ വിജയമായിരിക്കുമെന്നും ഹരിദാസ് പറഞ്ഞു.

Tags: മാര്‍ച്ച്എല്‍ഡിഎഫ്‌യുഡിഎഫ്ConfessionN.Haridas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

ജയിലിൽ കഞ്ചാവ് ലഭിക്കാൻ പണം മാത്രം മതി ; ലഹരിയും, മൊബൈലും യഥേഷ്ടം ഉപയോഗിക്കാം ; വെളിപ്പെടുത്തി ഗോവിന്ദചാമി

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

India

പോലീസിനു മുമ്പാകെയുള്ള കുറ്റസമ്മതം തെളിവ് നിയമപ്രകാരം അപ്രസക്തമെന്ന് സുപ്രീംകോടതി

Kannur

കൊടക്കളം സ്‌ഫോടനം: കുറ്റക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം: എന്‍. ഹരിദാസ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.