Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീനഗറിലെ കൃഷ്ണ വൈഷ്‌ണോ ധാബയില്‍ തീവ്രവാദി ആക്രമണം; ഉടമയുടെ 22 വയസ്സായ മകനെ നേരെ വെടി

മുസ്ലിം ജന്‍ബാസ് ഫോഴ്‌സ് എന്ന നിരോധിക്കപ്പെട്ട സംഘടനയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പറയുന്നു. മെഹ്ബൂബ മെഹ്തി, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 03:47 pm IST
in India

ശ്രീനഗര്‍: ശ്രീനഗറിലെ സോനാവാറിലെ കൃഷ്ണ വൈഷ്‌ണോ ധാബ ഹോട്ടലിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഹോട്ടലുടമയുടെ മകന് നേരെ വെടിവെപ്പ്. ഗുരുതരമായ പരിക്കുകളോടെ 22 കാരനായ ആകാശ് മെഹ്‌റ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുസ്ലിം ജന്‍ബാസ് ഫോഴ്‌സ് എന്ന നിരോധിക്കപ്പെട്ട സംഘടനയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പറയുന്നു. മെഹ്ബൂബ മെഹ്തി, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം കശ്മീരികളല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമാണിത്. ജമ്മുകശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥലം വാങ്ങാന്‍ പുതിയ നിയമം അനുശാസിക്കുന്നു. ഹിന്ദുക്കളായ ബിസിനസുകാര്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ 31 വര്‍ഷത്തിന് ശേഷം ഒരു ഹിന്ദു ക്ഷേത്രം തുറന്നിരുന്നു. 90കളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദശകമായി നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ ജമ്മുകശ്മീരില്‍ അടഞ്ഞുകിടക്കുകയാണ്.

ആകാശ് മെഹ്‌റയെ വെടിവെച്ച തീവ്രവാദികള്‍ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടെന്ന ചില സാക്ഷിമൊഴികളെത്തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ രാഷ്‌ട്രങ്ങളിലെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസിലെയും(ഒഐസി) രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ രണ്ട് ദിവസത്തെ സ്ന്ദര്‍ശനത്തിന് എത്തിയ സമയത്താണ് ഈ ആക്രമണം.

20 വിദേശ പ്രതിനിധികള്‍ താമസിക്കുന്ന ലളിത് ഹോട്ടലിന് അടുത്താണ് കൃഷ്ണ ധാബ സ്ഥിതിചെയ്യുന്നത്. വെജിറ്റേറിയന്‍ ഭക്ഷണത്തിന് പേര് കേട്ട ഹോട്ടലാണ് കൃഷ്ണ ധാബ. ദുര്‍ഗനാഗ് പ്രദേശത്താണ് ഈ ഹോട്ടല്‍. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ്, യുഎന്‍ മിലിറ്ററി ഒബ്‌സര്‍വേഴ്‌സ് ഗ്രൂപ്പ് ഫോര്‍ ഇന്ത്യ ആന്റ് പാകിസ്ഥാന്‍ തുടങ്ങിയ നിരവധി ഉയര്‍ന്ന തന്ത്രപ്രധാന ഓഫീസുകളും വസതികളും നിലകൊള്ളുന്ന പ്രദേശമാണ് കൃഷ്ണ ധാബ സ്ഥിതി ചെയ്യുന്ന ദുര്‍ഗനാഗ്.

ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷം കശ്മീരികളല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമാണിത്. ജനവരി തുടക്കത്തില്‍ ആഭരണവ്യാപാരിയായ സത്പലിനെതിരെ നടന്ന ആക്രമണമാണ് ആദ്യത്തേത്. കഴിഞ്ഞ അഞ്ച് ദശകമായി കശ്മീരില്‍ സ്ഥിരതാമസക്കാരനാണ് സത്പല്‍. ലഷ്‌കര്‍ ഇ ത്വയിബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ഈ ആക്രമണത്തിന് പിന്നില്‍.

Tags: ജമ്മു കശ്മീര്‍terrorismterroristsഇസ്ലാമിക തീവ്രവാദംattackശ്രീനഗര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.