Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാട്ടില്‍ മരപ്പണിക്കാരന്‍; യുപിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍ നിന്ന് പിടിച്ചത് 12 റെയില്‍വേ ടിക്കറ്റുകള്‍

യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 12 റെയില്‍വേ ടിക്കറ്റുകള്‍. ഈ ടിക്കറ്റുകള്‍ പ്രകാരം അന്‍ഷാദ് ബദറുദ്ദീന്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയെന്നതിന്റെ തെളിവാണെന്ന് യുപി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ എഡിജിയായ അമിതാഭ് യാഷ്. മാത്രമല്ല, അന്‍ഷാദ് ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശില്‍ വളര്‍ത്താന്‍ എത്തിയതാണെന്നും യുപി പൊലീസ് ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 09:49 pm IST
inIndia

തിരുവനന്തപുരം: യുപിയില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകനായ പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്റെ ഇരട്ടമുഖം കണ്ട് നാട്ടുകാര്‍ ഞെട്ടുന്നു. നാട്ടില്‍ വെറും ആശാരിപ്പണിക്കാരനായി അറിയപ്പെടുന്ന അന്‍ഷാദ് ബദറുദ്ദീനെയാണ് ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താനെത്തിയ യുവാവെന്ന് യുപി പൊലീസ് വിശേഷിപ്പിക്കുന്നത്.

യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെ കയ്യില്‍  നിന്നും പിടിച്ചെടുത്തത് 12 റെയില്‍വേ ടിക്കറ്റുകള്‍. ഈ ടിക്കറ്റുകള്‍ പ്രകാരം അന്‍ഷാദ് ബദറുദ്ദീന്‍ ഇന്ത്യ മുഴുവന്‍ കറങ്ങിയെന്നതിന്റെ തെളിവാണെന്ന് യുപി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ എഡിജിയായ അമിതാഭ് യാഷ്.  മാത്രമല്ല, അന്‍ഷാദ് ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശില്‍ വളര്‍ത്താന്‍ എത്തിയതാണെന്നും യുപി പൊലീസ് ആരോപിക്കുന്നു.  

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അന്‍ഷാദിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ഭാര്യ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം ബീഹാറിലേക്ക് പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. ഈ പരാതിയിലും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദുരൂഹത കാണുന്നുണ്ട്.  

യുപി പൊലീസ് അന്‍ഷാദ് ബദറുദ്ദീന്റെയും കൂട്ടുകാരനായ കോഴിക്കോട് സ്വദേശി ഫിറോസ് ഖാനില്‍ നിന്നും കണ്ടെടുത്തത് ഉഗ്രസ്‌ഫോടനമുണ്ടാക്കാവുന്ന ഡിറ്റൊണേറ്ററുകളാണ്. കൂടാതെ പിസ്റ്റള്‍, പെന്‍ഡ്രേവ് എന്നിവയും കണ്ടെടുത്തു. ഹിന്ദുക്കള്‍ക്ക് ഏറെ വിശേഷപ്പെട്ട വസന്ത പഞ്ചമിനാളില്‍ സ്‌ഫോടനമുണ്ടാക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് യുപി പൊലീസ് പറയുന്നത്. ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡിന്റെ ദേശീയ തലവനും ബ്ലാക്‌ബെല്‍റ്റുകാരനും ബോംബുണ്ടാക്കുന്നതില്‍ വിദഗ്ധനുമാണെന്ന് യുപിയില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറയുന്നു. ഫിറോസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്ന ദേശീയ പരിശീലകനുമാണ്.

ചില പ്രധാന ഹിന്ദു നേതാക്കളെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി യുപി പൊലീസ് വെളിപ്പെടുത്തുന്നു. പ്രധാന ഹിന്ദു ആഘോഷത്തിന്റെ ഭാഗമായി സ്ഫോടനപരംപരകള്‍ സൃഷ്ടിച്ച് യുപിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും  യുപി പൊലീസ് പറയുന്നു.

കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രീകരിക്കുന്നതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളാഴ്‌ത്താനാണ് കേരളത്തില്‍ നിന്നുള്ളവര്‍ ശ്രമിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് നിന്നും നല്ല നിലയില്‍ ഫണ്ടെത്തുന്നതായും യുപി പൊലീസ് പറയുന്നു.

ഫിബ്രവരി 11ന് യുപിയില്‍ എത്തിയ ഇവരെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്ത് നിന്നാണ് അറസ്‌ററ് ചെയ്തത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ആശാരിപ്പണിചെയ്യുന്നയാളായാണ് അന്‍ഷാദ് ബദറുദ്ദീന്‍ അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയതിന് പിന്നില്‍ ബദറുദ്ദീന്റെ കഠിന പരിശ്രമമാണെന്നും പറയുന്നു.

എസ്ഡിപി ഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗമായ ബദറുദ്ദീനെ കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ കുറെ നാളുകളായി നിരീക്ഷിച്ചുവരകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബദറുദ്ദീന്റെ പ്രവര്‍ത്തനം. 2010ല്‍ ഡിവൈ എഫ് ഐ എസ്ഡിപി ഐ സംഘര്‍ഷത്തില്‍ അന്‍ഷാദ് ബദറുദ്ദീന്‍ പ്രധാനിയായിരുന്നു. ഹിന്ദുക്കള്‍ ചെയ്യുന്ന പണി ചെയ്ത് അവര്‍ക്കൊപ്പം നിന്നാല്‍ ഇയാളെ ആരും സംശയിക്കില്ലെന്നുള്ളതായിരുന്നു ബദറുദ്ദീന്റെ കണക്കുകൂട്ടല്‍ എന്നറിയുന്നു.

യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നാണ് ചോദ്യം ചെയ്യലില്‍ ബദറുദ്ദീന്‍ വെളിപ്പെടുത്തിയത്. എന്‍ ഐഎ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്നാണ് ബദറുദ്ദീന്റെ നീക്കങ്ങള്‍ മനസ്സിലായത്. ഇതുവരെ 100 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ ഐഎ കുറ്റപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടതിനും മറ്റ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരിലുമാണ് എന്‍ ഐഎ ഇവരെ കസറ്റഡിയില്‍ എടുത്തത്.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiupsdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.