Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പുതിയ ശാസ്ത്ര സാങ്കേതിക നയം; ശാസ്ത്രാധിഷ്ഠിത വികസന പാത ലക്ഷ്യമിട്ട്

രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക നിലവാരം ഗണ്യമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കരടുനയം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും മറ്റുള്ളവരുടെയും നിര്‍ദ്ദേശത്തിനായിട്ടാണ് പുറത്തിറക്കിയത്. സാമ്പത്തിക പുരോഗതിക്കും സാമൂഹ്യ സുരക്ഷയ്‌ക്കും പരിസ്ഥിതി സുസ്ഥിരതയ്‌ക്കും ശാസ്ത്രാധിഷ്ഠിത വികസന പാത ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതികനയം രൂപീകരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

ഡോ. ജി. ബൈജുbyഡോ. ജി. ബൈജു
Feb 16, 2021, 05:43 am IST
inArticle

രാജ്യത്തെ ശാസ്ത്ര നയങ്ങളില്‍ സമൂലമാറ്റം ലക്ഷ്യം വച്ചുകൊണ്ടുള്ള കരടുനയം പൊതുജനാഭിപ്രായ രൂപീകരണത്തിനായി  കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുകയാണ്. ഇതുവരെ നാലു മുഖ്യ നയങ്ങളാണ് ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ നടപ്പാക്കിയത്. സയന്റിഫിക് പോളിസി റസലൂഷന്‍ (1958), ടെക്‌നോളജി പോളിസി റസലൂഷന്‍ (1958), ശാസ്ര്ത്ര സാങ്കേതിക നയം (2003), ശാസ്ത്ര സാങ്കേതിക ഇന്നവേഷന്‍ നയം (2013) എന്നിവയാണവ. നാലു ലക്ഷത്തിലധികം ശാസ്ത്ര പ്രൊഫഷണലുകള്‍, അറുന്നൂറിലധികം സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം ഗവേഷണ വികസന സ്ഥാപനങ്ങളിലും പതിനായിരത്തിലധികം കോളേജുകളിലുമായി നടത്തുന്ന ശാസ്ത്ര ഗവേഷണം  എന്നിവ നാടിന്റെ വികസന പ്രക്രിയയുടെ മുഖ്യഘടകമാണ്.

ശാസ്ത്ര സാങ്കേതിക സ്വയംപര്യാപ്തതയിലൂടെ രാജ്യത്തെ മൂന്നു സൂപ്പര്‍ പവറുകളില്‍ ഒന്നാക്കുക എന്നതാണ് പുതിയ കരടു നയത്തിന്റെ മുഖ്യലക്ഷ്യം. ശാസ്ത്ര സാങ്കേതിക രംഗത്തെ ഡാറ്റ മാനേജുമെന്റ് ഏറ്റവും മുഖ്യമായ വിഷയമാണ്. ഗവേഷകര്‍ ഉപയോഗിക്കുന്നതും ഉല്‍പാദിപ്പിക്കുന്നതുമായ ഡാറ്റ ഒരു പൊതു പ്ലാറ്റ്‌ഫോമിലൂടെ കൈകാര്യം ചെയ്യാനായി ഒരു ഒബ്‌സര്‍വേറ്ററി പുതിയ കരടു നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. വളരെ ലാഘവത്തോടെയാണ് ഇന്ന് ഡാറ്റ കൈകാര്യം ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ ശാസ്ത്ര ഗവേഷണത്തെ പരിമിതപ്പെടുത്തുന്ന ഒരു മുഖ്യ കാര്യം ശാസ്ത്ര ജേര്‍ണലുകളുടെ വളരെ ഉയര്‍ന്ന വരിസംഖ്യയാണ്. ഗവേഷണ പേപ്പറുകള്‍ സമര്‍പ്പിക്കുന്ന ശാസ്ത്ര ഗവേഷകര്‍ക്കോ ഇത്തരം പേപ്പറുകള്‍ റിവ്യൂ ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്കോ യാതൊരു പ്രതിഫലവും നല്‍കാതെ കുത്തക പ്രസാധക കമ്പനികള്‍ ഉയര്‍ന്ന വരിസംഖ്യ ചുമത്തുന്ന രീതി മാറണം. രാജ്യത്തിനു മൊത്തമായി ഒരു വരിസംഖ്യ കൊടുത്താല്‍ ഇന്ത്യയിലെ ഏതു ഗവേഷകനും ഗവേഷണ പേപ്പറുകളും ഡാറ്റയും സൗജന്യമായി ലഭ്യമാക്കാന്‍ കരടുനയം ലക്ഷ്യമിടുന്നു. നിലവാരമുള്ള ‘ഫ്രീ ആന്റ് ഓപ്പണ്‍ സോള്‍സ്’ ജേര്‍ണലുകള്‍ ഈടാക്കുന്ന വളരെ  ഉയര്‍ന്ന പബ്ലിഷിംഗ് ചാര്‍ജ്  നേരിടാനുള്ള സംവിധാനം കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണം.

ഇസ്രായേല്‍, തെക്കന്‍ കൊറിയ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.9, 4.3, 2.7, 2.1 ശതമാനം ഗവേഷണ – വികസനത്തിനു ചെലവിടുമ്പോള്‍ ഇന്ത്യ വെറും 0.9 ശതമാനമാണ് ചെലവിടുന്നത്. ജി.ഡി.പി യുടെ രണ്ടു ശതമാനമെങ്കിലും ഗവേഷണ – വികസന രംഗത്ത് ചെലവാക്കേണ്ടത്  രാജ്യത്തെ ഗവേഷണ നിലവാരം ഉയര്‍ത്താന്‍ ആവശ്യമാണ്. പുറത്തു നിന്നുള്ള ഗവേഷണ ഗ്രാന്റ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നുള്ള കരടുനയത്തിലെ  പ്രഖ്യാപനവും ഇതേ ദിശയിലുള്ളതാണ്.

ഇന്ത്യയ്‌ക്കു പുറത്തുള്ള ഇന്ത്യന്‍ ഗവേഷകരുടെ ഗുണനിലവാര സൂചികകള്‍ ഇന്ത്യയ്‌ക്കകത്തുള്ളവരേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഗവേഷണ – വികസന രംഗത്തുള്ള വിവിധ അഡ്മിനിസ്‌ട്രേറ്റീവ് നൂലാമാലകളും ധനകാര്യനിയമങ്ങളും ഇന്ത്യയ്‌ക്കകത്തുള്ളവരുടെ ഊര്‍ജ്ജം കെടുത്തുന്ന ഒരു മുഖ്യഘടകമാണ്. ഗവേഷണേതര ജോലികളില്‍ നിന്നും പൂര്‍ണമായും ശാസ്ത്രഗവേഷകരെ  ഒഴിവാക്കുന്ന ഒരു സംവിധാനം രാജ്യത്തു നിലവില്‍ വരണം. നിലവിലുള്ള ഗവേഷണ അന്തരീക്ഷം അതിനനുവദിക്കുന്നില്ല.

സര്‍ക്കാര്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിലവിലുള്ള മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെതുമായി തുലനം ചെയ്യുമ്പോള്‍ ലളിതമാണ്. ഇതിന് സമൂലമായ മാറ്റം വരണം. ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഗവേഷണ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊക്കെ നടപ്പാക്കുന്നതില്‍ ലാഘവത്വം ഉള്ളതും ഗുണനിലവാരത്തെ ബാധിക്കുന്നു. കൊറിയ, ചൈന, അമേരിക്ക, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലൊക്കെ സ്വകാര്യമേഖലയുടെ ഗവേഷണത്തില്‍ ചെലവാക്കുന്ന ഓഹരി ഇന്ത്യയുടെതിനേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ മൊത്തം ഗവേഷണ  വികസന ചെലവിന്റെ അമ്പതു ശതമാനത്തിലധികവും സര്‍ക്കാര്‍ മേഖലയിലാണ്. മുകളില്‍ പറഞ്ഞ രാജ്യങ്ങളിലൊക്കെ ഇത് പതിനഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്.രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക നിലവാരം ഗണ്യമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കരടുനയം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും മറ്റുള്ളവരുടെയും നിര്‍ദ്ദേശത്തിനായിട്ടാണ് പുറത്തിറക്കിയത്. ശാസ്ത്ര സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകളും സഹകരണവും ഐക്യവും കോവിഡ് നിയന്ത്രണത്തിന് സഹായിച്ചത് നാം കണ്ടു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും സാമൂഹ്യ സുരക്ഷയ്‌ക്കും പരിസ്ഥിതി സുസ്ഥിരതയ്‌ക്കും ശാസ്ത്രാധിഷ്ഠിത വികസന പാത ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതികനയം രൂപീകരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.