Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്ന് ലയ രാജേഷ്, ജോലി ലഭിച്ചില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 02:16 pm IST
in Thrissur
സൈബര്‍ ആക്രമണത്തില്‍ തളര്‍ന്ന് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് തൃശൂര്‍ സ്വദേശിനി ലയ രാജേഷ്

സൈബര്‍ ആക്രമണത്തില്‍ തളര്‍ന്ന് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് തൃശൂര്‍ സ്വദേശിനി ലയ രാജേഷ്

തൃശൂര്‍: സൈബര്‍ ആക്രമണത്തില്‍ തളര്‍ന്ന് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്സി പരീക്ഷ എഴുതില്ലെന്നും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് തൃശൂര്‍ ഒളരി സ്വദേശിനി ലയ രാജേഷ്. അര്‍ഹതപ്പെട്ട ജോലിയ്‌ക്ക് വേണ്ടിയാണ് സമരം.

 ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിലൂടെ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ജോലിക്കു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ട പ്രതീകമായി മാറിയ ലയ രാജേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു.

സമരത്തിനിടെ തന്നെപ്പോലെ നിയമനം കാത്തു കഴിയുന്ന മറ്റൊരു പെണ്‍കുട്ടി വന്നു കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ലയ കരയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ നൊമ്പരമായി മാറിയിരുന്നു. ലയ കരയുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ നാടകമാണിതെന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണത്തിലൂടെ സിപിഎം അനുകലികള്‍ ഇതിനെ നേരിട്ടത്. കരഞ്ഞതു നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നുമായിരുന്നു ആരോപണം. കരഞ്ഞതിന്റെ പേരില്‍ തന്നെ ഇത്ര ഉയര്‍ത്തികൊണ്ടു വരുമെന്ന് വിചാരിച്ചില്ല. സൈബര്‍ ആക്രമണം തനിക്കെതിരെ വളരെ നല്ലരീതിയില്‍ തന്നെ നടക്കുന്നുണ്ട്. അശ്ലീലച്ചുവയുള്ള പദങ്ങള്‍ ഉപയോഗിച്ച് മലയാള ഭാഷയെ അപമാനിക്കും പറ്റുമെന്ന് ഇപ്പോള്‍ തനിക്ക് മനസിലായി. ആരുടെയും കമന്റ്‌സിന് മറുപടി നല്‍കുന്നില്ല. അവരുടെ ശൈലിയായിരിക്കാം അത്. 

സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്‌ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ ഇപ്പോള്‍ വിഷയം. രണ്ടര വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തങ്ങള്‍ക്കിതു രാഷ്‌ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. തങ്ങള്‍ക്കു വേണ്ടത് അധികാരമല്ല, അര്‍ഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്.   കാരുണ്യം താല്‍ക്കാലിക ജീവനക്കാരോടു മാത്രമല്ല, ഞങ്ങള്‍ സാധാരണക്കാരോടും വേണം. എത്ര വര്‍ഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ ഇഷ്ടം പോലെ നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ ജോലി തടഞ്ഞു വയ്‌ക്കുന്നുവെന്ന് ആലോചിക്കുമ്പോള്‍  അറിയാതെ തന്നെ ചിലപ്പോള്‍ കരഞ്ഞു പോകുമെന്ന് ലയ പറഞ്ഞു. 

നിര്‍ധന കുടുംബമാണ് തന്റേത്. വീട്ടുകാരുടെയും തന്റെയും വര്‍ഷങ്ങളായുള്ള സ്വപ്നമാണ് സര്‍ക്കാര്‍ ജോലി. 31-ാം വയസില്‍ അരണാട്ടുകരയിലെ വായനശാലയില്‍ പിഎസ്‌സി പരിശീലനത്തിനു പോയി. 2017-ലായിരുന്നു പിഎസ്‌സി പരീക്ഷ. 2018-ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583-ാം റാങ്കാണ് തനിയ്‌ക്ക്.  റാങ്ക് ലിസ്റ്റിന്റെ കാലാവധി  ഉടന്‍ തീരും. വളരെ കഷ്ടപ്പെട്ട് പഠനത്തിനൊപ്പം പല പണികള്‍ ചെയ്ത് റാങ്ക് ലിസ്റ്റ് വരെ എത്തിയ താന്‍ ജോലി കിട്ടാത്ത ദു:ഖത്തില്‍ നിയന്ത്രണം വിട്ടാണു സമരത്തിനിടെ കരഞ്ഞത്.  കുടുംബശ്രീ പ്രവര്‍ത്തകയായ ലയ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 147 വോട്ട് നേടിയിരുന്നു. കുടുംബശ്രീ വഴി തൂപ്പുജോലിക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് ലയ പറഞ്ഞു.

Tags: appointmentപിഎസ് സിLaya rejesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.