Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പായാല്‍ സര്‍വദോമാധവഃ…’

അന്ധകക്ഷയകരഃ (അന്ധകന്മാര്‍ക്ക് ഭവനം തീര്‍ത്തു കൊടുത്ത), സഃ മാധവഃ സര്‍വദോ ത്വാം പായാല്‍ (ആ ലക്ഷ്മീപതി അങ്ങയെ എപ്പോഴും രക്ഷിക്കട്ടെ.യാദവവംശത്തില്‍ അന്ധകന്‍ എന്നൊരു രാജാവുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:00 am IST
inSamskriti

ശ്രീകുമാര മേനോന്‍  

ശിവനേയും,വിഷ്ണുവിനേയും ഒരുമിച്ച് സ്തുതിക്കുന്ന ഒരു ശ്ലോകമാണിത് :

‘യേന ധ്വസ്തമനോഭവേന  

ബലിജില്‍കായഃ പുരാസ്ത്രീകൃതോ

യശ്ചോദ്വൃത്തഭുജംഗഹാരവലയോ

ഗംഗാം ച യോധാരയല്‍

യസ്യാഹുഃ ശശിമച്ഛിരോഹര ഇതി

സ്ത്യുത്യഞ്ച  നാമാമരൈഃ

പായാല്‍ സ സ്വയമന്ധകക്ഷയകര

സ്ത്വാം സര്‍വദോമാധവഃ’

(പുരുഷാര്‍ത്ഥക്കൂത്ത്- വാതുതീര്‍ക്കല്‍)

ശിവനെ സ്തുതിക്കുമ്പോള്‍ അര്‍ത്ഥം ഇങ്ങനെ:

മനോഭവേന ധ്വസ്തം യേന  -കാമദേവനെ ദഹിപ്പിച്ച ആരാണോ,

പുരാ ബലിജില്‍ കായഃ അസ്ത്രീകൃത- പണ്ട് ബലിയെ ജയിച്ചവന്റെ അതായത്  മഹാവിഷ്ണുവിന്റെ ശരീരം അസ്ത്രമാക്കിയത് പണ്ട് ത്രിപുരന്മാരെ വധിക്കാന്‍. പരമശിവന്‍, മഹാവിഷ്ണുവിന്റെ ശരീരമാണ് അസ്ത്രമാക്കിയത്, യശ്ച ഉദ്വൃത്ത ഭുജംഗ ഹാര വലയോ -ആരാണോ വിടര്‍ന്ന ഫണങ്ങളുള്ള ഘോരസര്‍പ്പങ്ങളെ മാലകളും വളകള്‍ ആക്കിയത്. യഃ ഗംഗാം ധാരയന്‍ -ആരാണോ ശിരസ്സില്‍ ഗംഗയെ ധരിച്ചത് യസ്യാഹു ശശിമത് ശിരോ- ആരാണോ ശിരസ്സിങ്കല്‍ ചന്ദ്രക്കല  ധരിച്ചത്. ഹര ഇതി നാമ അമരൈഃ സ്തുത്യ ച ഹരന്‍- എന്ന പേരിനാല്‍ ദേവന്മാര്‍ സ്തുതിക്കുന്നത്. അന്ധക ക്ഷയകര- അന്ധകനെന്ന അസുരനെ വധിച്ച സഃ ഉമാധവഃ ത്വാം സര്‍വദ പായാല്‍- ആ ഉമാധവന്‍- പാര്‍വതീപതി- അങ്ങയെ എപ്പോഴും രക്ഷിക്കട്ടെ.

വിഷ്ണുവിന്റെ പക്ഷത്താകുമ്പോള്‍ അര്‍ത്ഥം ഇങ്ങനെ:

അഭവേന യേന അനഃ ധ്വസ്തം-ജന്മമില്ലാത്തയാതൊരാളാല്‍ ശകടത്തെ നശിപ്പിച്ചുവോ. അനഃ  എന്നാല്‍ ശകടം എന്നര്‍ത്ഥം. (ശ്രീകൃഷ്ണഭഗവാന്‍, ശകടാസുരനെ വധിച്ചുവല്ലോ). ബലിജിത് കായഃ പുരാ അസ്ത്രീകൃതഃ -മഹാബലിയെ ജയിച്ച യാതൊരാള്‍- മഹാവിഷ്ണു- തന്റെ ശരീരത്തെ പണ്ട് സ്ത്രീരൂപമാക്കിയോ. (അമൃതാപഹരണത്തിന് ഭഗവാന്‍ സ്ത്രീരുപം ധരിച്ചില്ലേ?) യശ്ച ഉദ്വൃത്ത ഭുജംഗ ഹാ- ആരാണോ വിടര്‍ത്തിയ ഫണങ്ങളുമായി വന്ന സര്‍പ്പത്തിന്റെ അഹങ്കാരം നശിപ്പിച്ചത്. കാളിയന്റെ അഹങ്കാരം ഇല്ലാതാക്കിയത് ഭഗവാനാണ്. (‘ഹാ’ എന്ന വാക്കിന്, വധിക്കുക, അഹങ്കാരം നശിപ്പിക്കുക, മോക്ഷം കൊടുക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്) രവ ലയ (ആരാണോ മുരളീരവത്തില്‍ ലയിച്ചത്. വേദങ്ങളില്‍ ലയിച്ചത് എന്നും അര്‍ത്ഥം. ര എന്ന പദത്തിന്, അഗ്നി എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ര വലയ എന്നും പദച്ഛേദം ചെയ്യാം; അതായത് അഗ്നിയാല്‍ വലയം ചെയ്യപ്പെട്ടവന്‍ എന്നര്‍ത്ഥം. ജരാസന്ധനുമായുള്ള യുദ്ധത്തില്‍, ശ്രീകൃഷ്ണനേയും ബലരാമനേയും ജരാസന്ധന്‍ അനുധാവനം ചെയ്തു. മൂന്നു പേരും പ്രവര്‍ഷണപര്‍വതത്തിന്റെ മുകളിലെത്തി. രാമകൃഷ്ണന്മാര്‍ അപ്രത്യക്ഷരായി. അവര്‍ രക്ഷപ്പെടാതിരിക്കാന്‍ ജരാസന്ധന്‍ പര്‍വ്വതത്തിനു ചുറ്റും തീ കൊളുത്തി. അങ്ങനെ ശ്രീകൃഷ്ണനും ബലരാമനും അഗ്നിയാല്‍ വലയം ചെയ്യപ്പെട്ടവരായി. അതാണ് ര വലയ എന്നു പറഞ്ഞത്. അഗം ഗാം ച യോ ധാരയന്‍ (അഗം അതായത് പര്‍വ്വതത്തെയും ഗാം അഥവാ ഭൂമിയേയും ആരാണോ ധരിച്ചത്. ഗോവര്‍ദ്ധന പര്‍വ്വതത്തെ ഭഗവാന്‍ ഉയര്‍ത്തി. വരാഹാവതാരം പൂണ്ട് ഭൂമിയെ തേറ്റമേല്‍ ഉയര്‍ത്തി). ശശിമത് ശിരോഹര ഇതി നാമൈഃ യസ്യാഹു അമരൈഃ സ്തുത്യഞ്ച- രാഹുവിന്റെ ശിരസ്സറുത്തവന്‍ എന്ന് ദേവന്മാരാല്‍ സ്തുതിക്കപ്പെട്ടവനായ. ശശിമത് എന്നാല്‍ രാഹു.

അന്ധകക്ഷയകരഃ (അന്ധകന്മാര്‍ക്ക് ഭവനം തീര്‍ത്തു കൊടുത്ത), സഃ മാധവഃ സര്‍വദോ ത്വാം പായാല്‍ (ആ ലക്ഷ്മീപതി  അങ്ങയെ എപ്പോഴും രക്ഷിക്കട്ടെ.യാദവവംശത്തില്‍ അന്ധകന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അതിനാല്‍ യാദവന്മാരെ അന്ധകന്മാര്‍ എന്നറിയപ്പെടുന്നു. ഭഗവാന്‍ അവര്‍ക്ക് ക്ഷയകരനായി ദ്വാരക നിര്‍മ്മിച്ചു. യാദവന്മാര്‍ അവസാനകാലത്ത് തമ്മില്‍ കലഹിച്ചാണല്ലോ മരിച്ചത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.