Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ സുഗതകുമാരി ടീച്ചറുടെ ആത്മാവിനെ ചതിച്ചു; വീണാ ജോര്‍ജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രന്‍

വീണാ ജോര്‍ജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്‌നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്‌നമാണിത്. വനം നശീകരണത്തിനെതിരെ മരം മുറിച്ചാല്‍ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചര്‍ പറഞ്ഞപ്പോള്‍ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എല്‍.എമാരുള്ള നാടാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 05:11 pm IST
in Kerala

ആറന്മുള: സുഗതകുമാരി ടീച്ചറുടെ വാഴുവേലില്‍ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സര്‍ക്കാര്‍ കൊടും ചതി ചെയ്‌തെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ടീച്ചറുണ്ടായിരുന്നെങ്കില്‍ ഈ സമരം ഉദ്ഘാടനം ചെയ്യുക അവരായിരുന്നുവെന്നും വാഴുവേലില്‍ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. നാടിന്റെ പൈതൃകസ്വത്തിന് നേരെ അതിക്രമം ഉണ്ടായിട്ടും ആറന്മുള എം.എല്‍.എ എന്താണ് ഒരു അക്ഷരം പോലും മിണ്ടാത്തത് എം.എല്‍.എയുടെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെയും കണ്ണിന്റെ മുമ്പിലല്ലെ ഇത്രയും പാതകം നടന്നത്.  

വീണാ ജോര്‍ജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്‌നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്‌നമാണിത്. വനം നശീകരണത്തിനെതിരെ മരം മുറിച്ചാല്‍ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചര്‍ പറഞ്ഞപ്പോള്‍ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എല്‍.എമാരുള്ള നാടാണിത്. ആറന്മുളയുടെ പൈതൃകം നശിപ്പിക്കാന്‍ ശ്രമിച്ച കെ.ജി.എഫിനെ ഓടിക്കാന്‍ കഴിവുണ്ടെങ്കില്‍ കാവ് വെട്ടിതെളിക്കാന്‍ വരുന്നവരെ ഓടിക്കാനും ബി.ജെ.പിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രവുമായി ഇഴകി ചേര്‍ന്ന് നില്‍ക്കുന്നതാണ്. 

സുഗതകുമാരി ടീച്ചര്‍ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം ഇത്തരം ഒരു സംഗമം ഇവിടെ നടത്തേണ്ടി വന്നതില്‍ നമുക്ക് വിഷമമുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചര്‍. ആറന്മുള വിമാനത്താവളമായാലും വനംകൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിര്‍ത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കുന്നു. പരിസ്ഥിതിയെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ അത് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ദേശീയ സമിതി അംഗം വി.എന്‍ ഉണ്ണി, ജില്ലാ ജനല്‍ല്‍ സെക്രട്ടറിമാരായ വിജയകുമാര്‍ മണിപ്പുഴ, വി എ സൂരജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ് അനില്‍, ഷാജി പി.ആര്‍, അയ്യപ്പന്‍കുട്ടി,  മേഖലാ ജനറല്‍ സെക്രട്ടറി ഷാജി നായര്‍, ജില്ലാ സെക്രട്ടറി വിഷ്ണുമോഹന്‍  യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ജി  രാജ്കുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അനോജ് കുമാര്‍, മഹിളാമോര്‍ച്ച നേതാക്കളായ ദീപ ജി നായര്‍, സ്വപ്ന കുളനട തുടങ്ങിയവര്‍ സംസാരിച്ചു.  ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു കുഴിക്കാല സ്വാഗതവും സൂരജ് ഇലന്തൂര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ആറന്മുള പുത്തരിയാലിന്റെ മുന്നില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു

Tags: കെ. സുരേന്ദ്രന്‍Veena Georgeഎംഎല്എസുഗതകുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

പുതിയ വാര്‍ത്തകള്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.