Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഹിദ തീവ്രമതവിശ്വാസ ഗ്രൂപ്പുകളില്‍ സജീവം; സ്‌റ്റേഷനില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം വേണമെന്ന് മദ്രസ അധ്യാപിക; കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെ കൊണ്ട്

ഷാഹിദയ്‌ക്ക് മാനസികഅസ്വാസ്ഥ്യം ഉണ്ടെന്ന വാദം പോലീസ് തള്ളി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 12:03 pm IST
in Kerala

പാലക്കാട്: പാലക്കാട് ആറു വയസുകാരനെ മദ്രസ അധ്യാപികയായ മാതാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ചില സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഷാഹിദ സജീവമായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തോളം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക് ഡൗണ്‍ സമയത്ത് സ്‌കൂളില്‍ പോയിരുന്നില്ല. ഈ സമയത്താണ് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളില്‍ സജീവമായിരുന്നത്.ഇത്തരം ഗ്രൂപ്പുകളുടെ സമ്മര്‍ദം കൊലപാതകത്തിനു കാരണമായോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാഹിദയ്‌ക്ക് മാനസികഅസ്വാസ്ഥ്യം ഉണ്ടെന്ന വാദം പോലീസ് തള്ളി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി.  

കൃത്യം നിര്‍വഹിക്കാന്‍ ഉപയോഗിച്ച കത്തി തന്നെ ഇവര്‍ വളരെ തന്ത്രപരമായാണ് സംഘടിപ്പിച്ചത്. മകനെ കൊല്ലാന്‍ പിതാവിനെ കൊണ്ടാണ് ഷാഹിദ കത്തി വാങ്ങിപ്പിച്ചത്. ഇതിന് വേണ്ടി കറിക്കത്തിക്ക് മൂര്‍ച്ചയില്ലെന്നും ഇവര്‍ ഭര്‍ത്താവ് സുലൈമാനോട് പഞ്ഞു.മകനെ കൊലപ്പെടുത്താന്‍ കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവ് സുലൈമാനെ കൊണ്ടെന്ന് മാതാവ് ഷാഹിദ പൊലീസ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്നും അതിനാല്‍ ഇരുമ്പില്‍ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്.സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്.  

അതേസമയം, സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്‌ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.  

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ഷഹീദയും ഇളയമകനും ഒരുമിച്ചാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലായിരുന്നു സുലൈമാനും മറ്റുമക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും കിടന്നിരുന്നത്.പുലര്‍ച്ചെ മൂന്നരയോടെയാണ് ഉറങ്ങിക്കിടന്നിരുന്ന മകനെ ഷഹീദ കുളിമുറിയിലേക്ക് കൊണ്ടുപോയി കഴുത്തറുത്തുകൊന്നത്. കൃത്യം നടത്തിയ ശേഷം ഇവര്‍ ജനമൈത്രി പൊലീസിന്റെ സഹായ നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചു. മൊബൈല്‍ നമ്പര്‍ ലെക്കേറ്റ് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. വാതിലില്‍ തട്ടിയതിനെ തുടര്‍ന്ന് പുറത്തേക്ക് വന്ന ഷഹീദ താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പൊലീസ് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസാണ് ഉറങ്ങിക്കിടന്ന സുലൈമാനെയും മറ്റ് രണ്ട് കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അയല്‍വാസികളില്‍ നിന്നാണ് ജനമൈത്രി പൊലീസിന്റെ നമ്പര്‍ ശേഖരിച്ചത്. ഷഹീദ നിലവില്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുലൈമാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ നഗരത്തില്‍ ടാക്സി ഡ്രൈവറാണ്.

Tags: കൊലപാതകംപാലക്കാട്പോലീസ്islamistsmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.