Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദളിതരോട് അവഗണന: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സാധാരണ ഗതിയില്‍ ജനറല്‍ സീറ്റില്‍ ഒരിടത്തും കോണ്‍ഗ്രസ് ദളിത് വിഭാഗങ്ങളെ സ്ഥാനാര്‍ഥിയാക്കാറില്ല. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംവരണ മണ്ഡലം ഘടകകക്ഷിക്കും നല്‍കുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ ദളിത് കൂട്ടായ്‌മ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 11:20 am IST
inKollam

ശാസ്താംകോട്ട: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ദളിതരെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്‌മ. സ്‌കൂള്‍ രാഷ്‌ട്രീയം മുതല്‍ കോണ്‍ഗ്രസിന്റെ പല ഉന്നതപദവികള്‍ വരെ വഹിച്ചവരെയെല്ലാം ഒഴിവാക്കി ആര്‍എസ്പിക്ക് സീറ്റു നല്‍കാനുള്ള യുഡിഎഫ് നീക്കമാണ് പ്രതിഷേധ കൂട്ടായ്‌മ രൂപീകരണത്തിലേക്ക് നയിച്ചത്.  

ആര്‍എസ്പിക്കായി കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് കോവൂരാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കുന്നത്തൂരെ യുഡിഎഫ് നേതൃത്വത്തിലും ഉല്ലാസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഏകദേശ ധാരണയില്‍ എത്തിക്കഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും ദളിത് വിഭാഗത്തില്‍പെട്ടവര്‍ പ്രതിഷേധ കൂട്ടായ്‌മയുണ്ടാക്കിയത്. സംവരണ മണ്ഡലമായ കുന്നത്തൂരില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ സജീവ പ്രവര്‍ത്തകരുള്ളപ്പോള്‍ ആര്‍എസ്പിക്ക് സീറ്റ് നല്‍കിയതാണ് നേതാക്കളെ പ്രകോപിതരാക്കിയത്.

സാധാരണ ഗതിയില്‍ ജനറല്‍ സീറ്റില്‍ ഒരിടത്തും കോണ്‍ഗ്രസ് ദളിത് വിഭാഗങ്ങളെ സ്ഥാനാര്‍ഥിയാക്കാറില്ല. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംവരണ മണ്ഡലം ഘടകകക്ഷിക്കും നല്‍കുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ ദളിത് കൂട്ടായ്‌മ ആരോപിക്കുന്നു.

1982ല്‍ കോട്ടക്കുഴി സുകുമാരന് ശേഷം യുഡിഎഫ് കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ വിജയം കണ്ടിട്ടില്ല. പിന്നീട് യുഡിഎഫ് പല അതികായന്‍മാരെയും അങ്കത്തട്ടിലിറക്കി. മുന്‍ മന്ത്രിമാരായിരുന്ന കെ.കെ. ബാലകൃഷ്ണനും(1987) പന്തളം സുധാകരനും(2001) അടക്കം തോറ്റ് തുന്നംപാടി. അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടുമ്പോഴും അതിന് മുന്‍പും ശേഷവും ഉണ്ടായ പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു മുന്നേറ്റമെന്ന് കണക്കുകള്‍ നിരത്തി കൂട്ടായ്‌മ വ്യക്തമാക്കുന്നു. ആര്‍എസ്പിക്ക് നാല് അസംബ്ലി മണ്ഡലമാണ് ധാരണയായിട്ടുള്ളത്. കുന്നത്തൂര്‍, ചവറ, ഇരവിപുരം, ആറ്റിങ്ങല്‍. എന്നാല്‍ വിജയസാധ്യതയുള്ള കൊല്ലം, പുനലൂര്‍, കുണ്ടറ മണ്ഡലങ്ങളില്‍ ഒരെണ്ണം വേണമെന്ന ആവശ്യം ആര്‍എസ്പി മുന്നോട്ടുവച്ചിട്ടുണ്ട്. ബാബു ദിവാകരന് വേണ്ടിയാണ് ഈ വിലപേശല്‍ എന്നറിയുന്നു.

ഈ സാഹചര്യത്തില്‍ കുന്നത്തൂര്‍ കോണ്‍ഗ്രസിന് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ദളിത് കൂട്ടായ്‌മ. രാഹുല്‍ഗാന്ധിക്ക് അടക്കം ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചു.  

20525 വോട്ടിനാണ് കഴിഞ്ഞ തവണ ഉല്ലാസ്, എല്‍ഡിഎഫിലെ കോവൂര്‍ കുഞ്ഞുമോനോട് തോറ്റത്. പിന്നീട് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 7700 വോട്ടിന്റെ ലീഡും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടിന്റെ ലീഡും കുന്നത്തൂരില്‍ യുഡിഎഫിന് നേടാനായെന്ന് ദളിത് കൂട്ടായ്‌മ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: congressDalits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.