Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപമാനം മൃത്യുവിനേക്കാള്‍ ഭീകരം

ശിവാജി കൂടുതല്‍ കോപാവേശത്തോടെ തന്റെ പക്ഷം പറഞ്ഞു. ഇവിടെ വരുന്നതിനു മുന്‍പ് തന്നെ എന്റെ മകന്‍ അയ്യായിരം സൈന്യത്തിന്റെ നായകനാണ്, എന്റെ സൈനികോദ്യോഗസ്ഥനായിരുന്ന നേതാജി പാല്‍ക്കര്‍ അയ്യായിരം സൈന്യത്തിന്റെ നായകനാണ്. ഇവര്‍ക്കുള്ള സ്ഥാനം തന്നെയാണോ എന്റെതും? അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും സഭാ ഭയംകൊണ്ടും ആശ്ചര്യംകൊണ്ടും വിറക്കുന്നുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 31, 2021, 07:50 pm IST
in Samskriti

അത് കേട്ട ശിവാജിയുടെ കോപം ഒന്നുകൂടി വര്‍ധിച്ചു. കോപാവേശം കൊണ്ട് അദ്ദേഹം ചോദിച്ചു? ഇതെന്തൊരു പെരുമാറ്റമാണ്, എന്റെ സൈനികര്‍ പലവട്ടം പരാജയപ്പെടുത്തിയ ആളിനേക്കാള്‍ താഴ്ന്ന സ്ഥാനമാണോ എന്റേത്? പാവം രാമസിംഹന്‍ എന്തുത്തരം പറയും എന്നറിയാതെ ശാന്തനായിരിക്കൂ, താങ്കള്‍ ശാന്തനായിരിക്കൂ എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചു. പക്ഷേ അദ്ദേഹത്തിന്റെ നിവേദനം നിഷ്ഫലമായി.

ശിവാജി കൂടുതല്‍ കോപാവേശത്തോടെ തന്റെ പക്ഷം പറഞ്ഞു. ഇവിടെ വരുന്നതിനു മുന്‍പ് തന്നെ എന്റെ മകന്‍ അയ്യായിരം സൈന്യത്തിന്റെ നായകനാണ്, എന്റെ സൈനികോദ്യോഗസ്ഥനായിരുന്ന നേതാജി പാല്‍ക്കര്‍ അയ്യായിരം സൈന്യത്തിന്റെ നായകനാണ്. ഇവര്‍ക്കുള്ള സ്ഥാനം തന്നെയാണോ എന്റെതും? അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും സഭാ ഭയംകൊണ്ടും ആശ്ചര്യംകൊണ്ടും വിറക്കുന്നുണ്ടായിരുന്നു. ദില്ലി ബാദശാഹയുടെ സഭയില്‍ ഇതുപോലൊരു സംഭവം മുന്‍പുണ്ടായിട്ടില്ല. ഇനി എന്ത് സംഭവിക്കും? എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ എല്ലാവരും കൗതുകത്തോടെ ബാദശാഹയേയും ശിവാജിയെയും മാറി മാറി നോക്കിക്കൊണ്ടിരിക്കയായിരുന്നു.

ശിവാജിയുടെ ശീഷ്‌കാരം ഔറംഗസേബ് കേട്ടു. ഒന്നും അറിയാത്ത ഭാവത്തില്‍ രാമസിംഹനെ വിളിച്ചു. ഔറംഗസേബ് ചോദിച്ചു! രാമസിംഹ! ശിവാജിയുടെ ശബ്ദം എന്തുകൊണ്ടാണ് ഉയര്‍ന്നതെന്നു ചോദിക്കൂ!!

ശിവാജി രാമസിംഹനെ നോക്കി, സഭയില്‍ എല്ലാവരും കേള്‍ക്കുമാറ് ഉച്ചസ്വരത്തില്‍ പറഞ്ഞു. താങ്കള്‍ക്കും താങ്കളുടെ പിതാവിനും ബാദശാഹയും ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനാരാണെന്ന്. എന്നിട്ടും എന്നെ ഇവിടെ മൂന്നാംകിട ശ്രേണിയില്‍ നിര്‍ത്തിയിരിക്കുന്നു. എന്നെ എന്തിനാണ് ഇവിടെ വിളിച്ചുവരുത്തിയത്?  

രാമസിംഹന്‍ അടുത്തുവന്നു ശിവാജിയെ സമാധാനിപ്പിക്കാന്‍ കൈനീട്ടി. പക്ഷേ രാജേ കൈ തട്ടി മാറ്റി. ബാദശാഹയ്‌ക്ക് പിന്‍തിരിഞ്ഞ് അവിടെ ഇരുന്നു എന്റെ മരണം സംഭവിച്ചാലും ഇനി ഞാന്‍ ബാദശാഹയുടെ മുഖം നോക്കില്ല. ആത്മഹത്യ ചെയ്യും, എന്നാലും അപമാനം സഹിക്കാന്‍ സാധ്യമല്ല. രാമസിംഹാ താങ്കളുടെ കഠാരതരൂ എന്നുപറഞ്ഞു.

കഠാര ശിവരാജേയുടെ കൈയില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും! ശിവാജി ആത്മഹത്യ ചെയ്യുമോ? ശസ്ത്ര പ്രയോഗത്തില്‍ നിപുണനായ അദ്ദേഹം ഔറംഗസേബിന്റെ കണ്ഠത്തില്‍ പ്രയോഗിക്കുമോ? എന്തായാലും രാമസിംഹന്‍ കഠാര കൊടുത്തില്ല. ആത്മഹത്യ ചെയ്യുമെന്ന ഭയംകൊണ്ട്.

രാമസിംഹന്‍ ബാദശാഹയുടെ അടുത്തു ചെന്നു പറഞ്ഞു ശിവാജി അസ്വസ്ഥനാണ്. മുഗള്‍ ബാദശാഹയോട് വൈമുഖ്യം കാണിച്ച് പിന്‍തിരിഞ്ഞിരിക്കുന്ന ആദ്യത്തെ ആള്‍, മുഗള്‍രാജസഭയുടെ ചരിത്രത്തിലാദ്ധ്യമായ സംഭവമാണിത്. പെട്ടെന്ന് ബാദശാഹ മൂന്ന് നായകന്മാരെ വിളിച്ച് പുതിയ വസ്ത്രങ്ങല്‍ കൊടുത്ത് ശിവാജിയുടെ അടുത്തേക്കയച്ചു. ആ വസ്ത്രം ധരിച്ചു വരാന്‍ സൂചനയും കൊടുത്തു.

അതുവരേക്കും ശിവാജിയുടെ യഥാര്‍ത്ഥ മുഖം അവിടെ പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു. ദാസ്യാഭിനയത്തിന്റെ മിഥ്യാ നാടകം അവസാനിപ്പിച്ച് ദില്ലി രാജസഭയില്‍നിന്ന് സമസ്ത ഹിന്ദു സമാജത്തിനേയും സ്വാഭിമാനത്തിന്റെ പാഠം പഠിപ്പിച്ചു. അതുകൊണ്ട് വസ്ത്രവുമായി വന്നവരോട് കോപത്തോടെ ‘ഞാന്‍ ബാദശാഹയുടെ ദാസനല്ല, എന്നെ കൊന്നാലും ശരി ഞാനതംഗീകരിക്കില്ല, എനിക്ക് ഈ വസ്ത്രം വേണ്ട’ എന്നു തീര്‍ത്തു പറഞ്ഞു. ആ മൂന്നു നായകന്മാരും ബാദശാഹയെ ശിവാജിയുടെ മറുപടി പറഞ്ഞുകേള്‍പ്പിച്ചു. അതുകേട്ട ബാദശാഹയുടെ കോപം പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.  അപ്പോഴേക്കും രാമസിംഹന്‍ വന്നു ബാദശാഹയെ ധരിപ്പിച്ചു, ശിവാജി പര്‍വത പ്രദേശത്തുനിന്നു വന്നതല്ലെ അതുകൊണ്ട് രാജസഭയുടെ ശിഷ്ടാചാരങ്ങള്‍ ഒന്നും അറിയില്ല. ബാദശാഹ തെറ്റിദ്ധരിക്കരുത് എന്ന്.  

ഔറംഗസേബ് മുഖത്ത് കോപം പ്രകടിപ്പിക്കാതെ തന്നെ രാമസിംഹനോട് പറഞ്ഞു, ശിവാജിയെ കൂട്ടിക്കൊണ്ടുപോയി രാജസഭയുടെ ശിഷ്ടാചാരങ്ങള്‍ നന്നായി പഠിപ്പിക്കൂ. അതിനുശേഷം അയാളുടെ അംഗീകാരത്തോടെ വീണ്ടും രാജസഭയില്‍ കൊണ്ടുവരിക.

മോഹന കണ്ണന്‍

Tags: Shivji MaharajChatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.