Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മംഗലാംകുന്ന് കര്‍ണന്‍ തൃശൂര്‍ക്കാരുടെ പ്രിയതാരം

ജില്ലയിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളില്‍ വര്‍ഷങ്ങളോളം സ്ഥിരസാന്നിധ്യമായിരുന്നതിനാല്‍ ആബാലവൃദ്ധം ആനപ്രേമികളുടെയും പ്രിയങ്കരനായ ഗജവീരനായിരുന്നു കര്‍ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 02:17 pm IST
in Thrissur

തൃശൂര്‍: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ഇനി ആരാധകരുടെ ഓര്‍മകളില്‍. ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി ഉത്സവപ്പറമ്പുകളിലെ കരിവീര ചന്തം വിസ്മൃതിയിലായി. തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രശസ്ത പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കര്‍ണന്‍ തൃശൂര്‍ക്കാരുടെ പ്രിയതാരമാണ്. ജില്ലയിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളില്‍ വര്‍ഷങ്ങളോളം സ്ഥിരസാന്നിധ്യമായിരുന്നതിനാല്‍ ആബാലവൃദ്ധം ആനപ്രേമികളുടെയും പ്രിയങ്കരനായ ഗജവീരനായിരുന്നു കര്‍ണന്‍.

തിരുവമ്പാടി ദേവസ്വം ഉള്‍പ്പെടെ ജില്ലയിലെ വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ കര്‍ണന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ‘നിലവി’ന്റെ (തലയെടുപ്പ്) മഹാരാജാവെന്ന വിശേഷണം കര്‍ണന് മാത്രം സ്വന്തമായിരുന്നു. ചട്ടക്കാരുടെ നിര്‍ദേശമോ, സമ്മര്‍ദ്ദമോ ഇല്ലാതെ തന്നെ തല ഉയര്‍ത്തിപ്പിടിക്കുമെന്നതാണ് കര്‍ണന്റെ ഏറ്റവും വലിയ പ്രത്യേകത. ഉടലഴകില്‍ മംഗലാംകുന്ന് കര്‍ണന് പകരം വയ്‌ക്കാന്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ 65-ാം വയസില്‍ വിടവാങ്ങുന്നതു വരെ തലയെടുപ്പില്‍ കര്‍ണനെ വെല്ലാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏതു കൊമ്പനോട് മത്സരിച്ചാലും തലപ്പൊക്കത്തില്‍ കര്‍ണന്‍ തന്നെയായിരുന്നു ജേതാവ്. ഇതിനാല്‍ ഉത്സവപ്പറമ്പുകളില്‍ ‘നിലവിന്റെ തമ്പുരാനെ’ന്ന പേരില്‍ കര്‍ണന്‍ ഏറെ പ്രശസ്തനായി.

എഴുന്നള്ളത്ത് ആരംഭിച്ചാല്‍ പിന്നീട് തിടമ്പ് ഇറക്കുന്നത് വരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോഴും ഈ ‘നിലവു’കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനായത്. ഉടല്‍നീളം കൊണ്ടും കര്‍ണനെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാകുമായിരുന്നു.  ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെ.മീ. ആണ് ഉയരം.

ജന്മംകൊണ്ട് ബീഹാറിയായ കൊമ്പന്‍ 1989ലാണ് കേരളത്തിലെത്തുന്നത്. വരുമ്പോള്‍ തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ള കര്‍ണന്‍ തലയെടുപ്പ് മത്സരവേദികളില്‍ നിരവധി തവണ ജേതാവായിട്ടുണ്ട്. മാതംഗ മാണിക്യം, പാലകാപ്യഗജപതി, ഗജകുലമാര്‍ത്താണ്ഡന്‍, കലികാലകട്ടബൊമ്മന്‍ തുടങ്ങി നിരവധി വിളിപ്പേരുണ്ട് കര്‍ണന്. ആരാധകരില്‍ കൂടുതലും പേര്‍ ഇഷ്ടത്തോടെ വിളിച്ചിരുന്നത് ‘കര്‍ണാപ്പി’ എന്നായിരുന്നു.

ഫാന്‍സുള്ള താരം, സിനിമയിലും വേഷമിട്ടു

സര്‍വാഭരണ വിഭൂഷിതനായി കര്‍ണന്‍ എഴുന്നെള്ളി നില്‍ക്കുന്നത് കാണുമ്പോള്‍ ഉത്സവപ്പറമ്പ് ആവേശത്തിമിര്‍പ്പിലാകും. കര്‍ണന്റെ തലയെടുപ്പും അഴകും വെള്ളിത്തിരയിലുമെത്തിയിട്ടുണ്ട്. മലയാള സിനിമയിലും ബോളിവുഡ് സിനിമയിലും വേഷമിട്ടിട്ടുള്ള താരമാണ് കര്‍ണന്‍. മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നിവയ്‌ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത  ദില്‍സേയിലും കര്‍ണന്‍ അഭിനയിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ദില്‍സേയില്‍ ജിയ ജലേ എന്ന ഗാനരംഗത്തില്‍ ഷാരൂഖ് ഖാന്‍. പ്രീതിസിന്റ എന്നിവരോടൊപ്പമാണ് കര്‍ണന്‍ നിറഞ്ഞു നിന്നത്.

നിരവധി പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായി. സിനിമാ താരങ്ങളുടേതു പോലെ സംസ്ഥാനത്ത് കര്‍ണന് ഫാന്‍സ് അസോസിയേഷനുമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങള്‍ക്കിടയിലും ജില്ലയില്‍ നിരവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കര്‍ണന്‍ എഴുന്നെള്ളിപ്പിനെത്തിയിരുന്നു. നീര് സമയത്ത് അത്രവാശിയോ, ശാഠ്യമോ കാണിക്കില്ലെന്നത് കര്‍ണന്റെ പ്രത്യേകതയാണ്. ആളുകളെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് കര്‍ണനുണ്ടായിരുന്നു. ആളുകളോട് നല്ലപോലെ ഇണങ്ങുന്ന രീതിയുള്ളതിനാലാണ് എഴുപ്പള്ളിപ്പുകളില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്ന ശീലം കര്‍ണനുണ്ടായത്. കൊവിഡ് മൂലം എഴുന്നള്ളിപ്പുകള്‍ കുറഞ്ഞതോടെ ഒരു വര്‍ഷമായി വിശ്രമത്തിലായിരുന്നു. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.

Tags: ThrissurElephantMangalamkunnu Karnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

പുതിയ വാര്‍ത്തകള്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.