Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഗ്ദാനങ്ങള്‍ വാക്കില്‍ ഒതുങ്ങി; ദേവസ്വം ബോര്‍ഡിനെ കൈവിട്ട് പിണറായി സര്‍ക്കാര്‍; നിത്യച്ചെലവിനായി കടമെടുക്കുന്നു

ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമെന്നാണ് സൂചന. സ്ഥിതി ഇത്രയും വഷളായിട്ടും ഹിന്ദു സ്ഥാപനത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 24, 2021, 06:22 pm IST
inKerala

തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായമില്ല, പാപ്പരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ കടം വാങ്ങാന്‍ ഒരുങ്ങുന്നു. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളില്‍ നിന്നോ അവിടങ്ങളിലെ സമ്പന്നരായ ഭക്തരില്‍ നിന്നോ തിരുമല, തിരുപ്പതി ദേവസ്വം പോലെയുള്ള ക്ഷേത്രങ്ങളില്‍ നിന്നോ കടമെടുത്തേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.  

ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമെന്നാണ് സൂചന. സ്ഥിതി ഇത്രയും വഷളായിട്ടും ഹിന്ദു സ്ഥാപനത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

വേറെ വഴിയില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അടക്കമുള്ള അയ്യപ്പ ഭക്തരുടെ സഹായം തേടാതെ വേറെ നിവൃത്തിയില്ല. ദേവസ്വം ബോര്‍ഡ് പദ്ധതികളിലെ മിച്ചം വന്ന വിഹിതം ശമ്പളമായി നല്‍കാനാകില്ല. അതിന് നിയമം കൊണ്ടുവരണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണം. അല്ലാതെ വേറെ നിര്‍വാഹമില്ല.  

എന്‍. വാസു

പ്രസിഡന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല വരുമാനം മുഴുവന്‍ നിക്ഷേപമാക്കി കൊണ്ടാണ് ഒരു വര്‍ഷത്തെ ശമ്പളവും പെന്‍ഷനും  നല്‍കി വരുന്നത്. ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 29 കോടി മാത്രം. 92 ശതമാനം കുറവ്. 2018ല്‍ ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളെ പ്രവേശിപ്പിച്ചതു മുതല്‍ വരുമാനം കാര്യമായി കുറഞ്ഞു തുടങ്ങി. യുവതീ പ്രവേശനം കാരണം ഭക്തര്‍  കാണിക്കയിടുന്നതും വലിയ തോതില്‍ കുറഞ്ഞു. ഇതോടെ മറ്റ് ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച് 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി.

നഷ്ടം നികത്താനാകില്ല: കടകംപള്ളി

ശബരിമലയിലുണ്ടായ നഷ്ടം മുഴുവന്‍ സര്‍ക്കാരിന് നല്‍കാനാകില്ല. ഇപ്പോള്‍ ചെയ്യുന്ന സഹായത്തിനേ കഴിയൂ. സര്‍ക്കാരിന് കഴിയാവുന്നത് ചെയ്യുന്നുണ്ട്. ശബരിമലയിലെ ഭക്തരോട് കാണിക്കയ്‌ക്കായി അഭ്യര്‍ഥിക്കാം. അതിനപ്പുറം ഒന്നും ചെയ്യാനാകില്ല.

കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം മന്ത്രി

അയ്യായിരം ജീവനക്കാരും നാലായിരത്തിലേറെ പെന്‍ഷന്‍കാരുമുണ്ട്. ശമ്പളത്തിനും പെന്‍ഷനും പ്രതിമാസം വേണ്ട നാല്‍പ്പതു കോടി രൂപ കണ്ടെത്തണം. കഴിഞ്ഞ വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പ്പതു കോടിയാണ്. ഭക്തര്‍ കാണിക്കയിട്ടില്ലെങ്കിലും സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ വാഗ്ദാനം. അന്ന് ശബരിമലയില്‍ കുറവ് വന്ന 100 കോടി നല്‍കി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ കൈമലര്‍ത്തി. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ദേവസ്വം ബോര്‍ഡിന്റെ പദ്ധതി വിഹിതം വകമാറ്റിയാലും രണ്ട് മാസം കൂടിയേ പിടിച്ചു നില്‍ക്കാനാകൂ. അതിനാല്‍, ഭക്തരുടെ മുന്നില്‍ കൈ നീട്ടി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കണമെന്ന് അപേക്ഷിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.

Tags: Pinarayi VijayanDevaswom Boardkadakampally surendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.