Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉമ്മന്‍ചാണ്ടിയുടെ വരവ്; കുര്യന്‍ മൗനത്തില്‍

ഒടുവില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച കുര്യനെ ഗ്രൂപ്പ് വൈരം മറന്നാണ് കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ ഇഷ്ടക്കാരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിയമിച്ചതിനെതിരെ മല്ലപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുകയും കുര്യന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

ജി. അനൂപ്byജി. അനൂപ്
Jan 22, 2021, 07:47 pm IST
inKerala

തിരുവല്ല: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി.ജെ. കുര്യനും കോണ്‍ഗ്രസ് നേതൃത്വവുമായി അകലുന്നു. യുഡിഎഫിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചതോടെ കുര്യന്‍ മൗനത്തിലാണ്. രാജ്യസഭാ കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും സീറ്റു കിട്ടാതെ പോയത് മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി കുര്യന്‍ അകന്ന് കഴിയുകയായിരുന്നു. ഒടുവില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച കുര്യനെ ഗ്രൂപ്പ് വൈരം മറന്നാണ് കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ ഇഷ്ടക്കാരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിയമിച്ചതിനെതിരെ മല്ലപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുകയും കുര്യന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

രാജ്യസഭ സീറ്റ് കിട്ടാതെ പോയപ്പോള്‍ കുര്യന്റെ വിമര്‍ശനത്തിന്റെ കുന്തമുന പ്രധാനമായും ഉമ്മന്‍ചാണ്ടിക്ക് നേര്‍ക്കായിരുന്നു. അതേ ഉമ്മന്‍ചാണ്ടിയില്‍ ഹൈക്കമാന്‍ഡ് വിശ്വാസം ഉറപ്പിച്ചതോടെ കുര്യന്‍ ഞെട്ടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. ഒരു സമയത്ത് ടെന്‍ ജനപഥുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുര്യന്‍ 1980 മുതല്‍ തുടര്‍ച്ചയായി ആറ് തവണ ലോക്‌സഭാംഗവും 2005 മുതല്‍ 2018 വരെ രാജ്യസഭാംഗവുമായിരുന്നു. മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി. പാര്‍ട്ടിയില്‍ ചീഫ് വിപ്പ് അടക്കം പല ഉന്നത സ്ഥാനങ്ങളും അലങ്കരിക്കുകയും ചെയ്തു. രാജ്യസഭാ സീറ്റ് പ്രശ്‌നം മുതല്‍ ഹൈക്കമാന്‍ഡുമായി അകല്‍ച്ചയിലാണ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയില്‍ കുര്യനെ ഹൈക്കമാന്‍ഡ് ഉള്‍പ്പെടുത്തിയതുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുര്യന്‍ പ്രൊഫ. കെ.വി.തോമസിന്റെ വഴിയേ ആണോ എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

എഴുപത്തൊമ്പതു വയസ്സുകാരനായ കുര്യന്‍ ഇത്തവണ നിയമസഭയിലെത്തുകയും യുഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണെറിയുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ കുര്യനെ ഒന്നിച്ച് എതിര്‍ക്കുന്നതിന്റെ കാരണവും ഇതാണ്.  തനിക്ക് എന്‍എസ്എസും മാര്‍ത്തോമ സഭാ നേതൃത്വവുമായുള്ള അടുത്ത ബന്ധവും ഉയര്‍ത്തിക്കാട്ടിയാണ് സീറ്റിന് ശ്രമിക്കുന്നത്. അതേ സമയം പുതിയ തലമുറയ്‌ക്കായി വഴിമാറി കൊടുത്തുകൂടേ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ കുര്യന്‍ അടുത്തയിടെ ഇടതുപക്ഷത്തേക്ക് കണ്ണെറിഞ്ഞിട്ടുണ്ട്.  

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പിന്തുണച്ച് കുര്യന്‍ നടത്തിയ പ്രസ്താവനയും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. പക്ഷെ ഇടതു ക്യാമ്പില്‍ എത്തിയാലും തിരുവല്ല സീറ്റ് ലഭിക്കാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. ജനതാദള്‍ എസിന്റെ സിറ്റിങ് സീറ്റായ തിരുവല്ലയില്‍ മാത്യു ടി.തോമസ് തന്നെയായിരിക്കും മത്സരിക്കുക. മറ്റൊരാള്‍ മത്സരിക്കുന്നതിനോട് സിപിഎം നേതൃത്വത്തിനും താല്‍പ്പര്യമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.