Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകര പക്ഷത്തിന് തിരിച്ചടി; ജില്ലാ കമ്മിറ്റിയെ പൂട്ടി സിപിഎം സംസ്ഥാന നേതൃത്വം

ഇതോടെ ജില്ലയിലെ പാര്‍ട്ടിയില്‍ തോമസ് ഐസക്ക് വിഭാഗം കരുത്താര്‍ജ്ജിച്ച് തുടങ്ങി. ജില്ലയുടെ ചുമതലക്കാരായ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് എന്നിവരുടെ ഇടപെടലുകളാണ് കടുത്ത അച്ചടക്കലംഘനങ്ങളെന്ന് വിലയിരുത്തപ്പെട്ടവയില്‍ പോലും നടപടിയെടുക്കാന്‍ കഴിയാതെ ജില്ലാ നേതൃത്വം കാഴ്ചക്കാരായി മാറാനിടയാക്കിയെതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 18, 2021, 04:48 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ജി. സുധാകര പക്ഷത്തിന് തിരിച്ചടി. സമീപ കാലത്ത് പാര്‍ട്ടിയിലുണ്ടായ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ സുധാകര വിഭാഗത്തിന് ആധിപത്യമുള്ള ആലപ്പുഴ ജില്ലാ നേതൃത്വം പ്രതിസന്ധിയില്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും, സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുടെ നിലപാടുകളെ തള്ളുന്നത് അടുത്ത കാലത്ത് പതിവായി.

ഇതോടെ ജില്ലയിലെ പാര്‍ട്ടിയില്‍ തോമസ് ഐസക്ക് വിഭാഗം കരുത്താര്‍ജ്ജിച്ച് തുടങ്ങി. ജില്ലയുടെ ചുമതലക്കാരായ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് എന്നിവരുടെ ഇടപെടലുകളാണ് കടുത്ത അച്ചടക്കലംഘനങ്ങളെന്ന് വിലയിരുത്തപ്പെട്ടവയില്‍ പോലും നടപടിയെടുക്കാന്‍ കഴിയാതെ ജില്ലാ നേതൃത്വം കാഴ്ചക്കാരായി മാറാനിടയാക്കിയെതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവിനെ മാറ്റണമെന്ന് ജി. സുധാകരന്റെ നി ര്‍ദ്ദേശം  സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞതാണ് അവസാനത്തേത്. ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിക്ക് മന്ത്രിയെ പ്രേരിപ്പിച്ചത്. ഇതോടെ ഒരു വിഭാഗം സഖാക്കള്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സുധാകരനെ സംസ്ഥാന നേതൃത്വം തള്ളുകയും, പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാനുള്ള തീരുമാനം തിരുത്തുകയുമായിരുന്നു.

ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയെങ്കിലും, പിന്നീട് ഒഴിവാക്കി. വിശദീകരണം ലഭിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതാണ് ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായത്. മാത്രമല്ല, പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതുപോലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടര വര്‍ഷം വീതം ഊഴമനുസരിച്ച് നല്‍കി എങ്ങനെയും പ്രശ്‌നം അവസാനിപ്പിച്ച് തലയൂരാനാണ് ഇപ്പോഴത്തെ നീക്കം.

ചെന്നിത്തല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായ വിജയമ്മ ഫിലേന്ദ്രനോട് രാജിവയ്‌ക്കാന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ രാജിവയ്‌ക്കാന്‍ തയാറായിട്ടില്ല. തനിക്ക് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കാന്‍ കഴിയുള്ളു എന്നാണ് വിജയമ്മയുടെ നിലപാട്. ഇവിടെയും ജില്ലാ നേതൃത്വം  കാഴ്ചക്കാരായി. മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിലും ഇതുവരെ അന്തിമ തീരുമാനമെടുക്കാനായില്ല.

മുഹമ്മ പഞ്ചായത്തില്‍ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ മത്സരിച്ച് വി.എസ്. അച്യൂതാന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ബി. ചന്ദ്രന്‍ നല്ല ഭൂരിപക്ഷത്തിന് ജയിച്ചിരുന്നു. ഇവിടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ലതീഷിന് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇവിടെയും നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. മേല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നാണ്  പാര്‍ട്ടി അണികള്‍ പറയുന്നത്.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.