Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമി; ദര്‍ശനപുണ്യം നുകര്‍ന്ന് ഭക്തര്‍ മലയിറങ്ങി

പത്തനംതിട്ട:ശരണമന്ത്രമലരുകള്‍ പൊന്നലുക്കുകള്‍ചാര്‍ത്തിയസന്നിധാനത്ത് തിരുവാഭരണംചാര്‍ത്തിയ അയ്യപ്പസ്വാമിയെ കൈവണങ്ങി,കിഴക്കന്‍ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന മകരനക്ഷത്രത്തേയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കിനേയും വന്ദിച്ച് ഭക്തര്‍ ശബരിമലയിറങ്ങി.കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്തര്‍കുറവായിരുന്നെങ്കിലും തിരുവാഭരണവിഭൂഷിതനായ ശബരീശനെകാണാന്‍ ആയിരങ്ങള്‍ സന്നിധാനത്ത് എത്തിയിരുന്നു.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jan 14, 2021, 08:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: ശരണമന്ത്രമലരുകള്‍ പൊന്നലുക്കുകള്‍ചാര്‍ത്തിയസന്നിധാനത്ത് തിരുവാഭരണംചാര്‍ത്തിയ അയ്യപ്പസ്വാമിയെ കൈവണങ്ങി,കിഴക്കന്‍ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന മകരനക്ഷത്രത്തേയും പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരവിളക്കിനേയും വന്ദിച്ച് ഭക്തര്‍ ശബരിമലയിറങ്ങി.കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്തര്‍കുറവായിരുന്നെങ്കിലും തിരുവാഭരണവിഭൂഷിതനായ ശബരീശനെകാണാന്‍ ആയിരങ്ങള്‍ സന്നിധാനത്ത് എത്തിയിരുന്നു.

മകരസംക്രമസന്ധ്യയില്‍ മണിണ്ഠസ്വാമിക്ക് ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്നുംകൊടുത്തയച്ച തിരുവാഭരണങ്ങളുമായുള്ളഘോഷയാത്ര ഇന്നലെ വൈകിട്ട് ആറരയോടെ സന്നിധാനത്ത് എത്തി. തിരുവാഭരണപേടകങ്ങളെ ശരംകുത്തിയില്‍നിന്നും ദേവസ്വംബോര്‍ഡ് അധകൃതരും അയ്യപ്പഭക്തസംഘടനകളും, നാഗസ്വരം, പഞ്ചവാദ്യം, തകില്‍, ചെണ്ടമേളം, കര്‍പ്പൂരാഴി, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.തിരുവാഭരണപേടകം പതിനെട്ടാംപടിയിലേക്കും വെള്ളിപ്പെട്ടിയും കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും കൊണ്ടുപോയി. പതിനെട്ടാംപടികടന്നെത്തിയ തിരുവാഭരണപേടകത്തെ തിരുമുറ്റത്ത് ദേവസ്വംപ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവര്‍ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി.നടഅടച്ചശേഷം തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്തി നടതുറന്ന് ദീപാരാധന നടത്തി. ഈസമയം പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരദീപം തെളിഞ്ഞു. കിഴക്കെ മാനത്ത് മകരനക്ഷത്രവും ഉദിച്ചുയര്‍ന്നു. ദീപാരാധനയ്‌ക്ക് ശേഷം അയ്യപ്പസ്വാമിയെദര്‍ശിക്കാനായി ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.ഇന്നലെ രാവിലെ 8.14 നായിരുന്നു മകരസംക്രമപൂജ.തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് പൂജാവേളയില്‍ തന്ത്രി കണ്ഠര് രാജീവര്  അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, അംഗങ്ങളായ കെ.എസ്.രവി, പി.എം.തങ്കപ്പന്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. ഡോ. അരുണ്‍ വിജയ്, ചീഫ് എന്‍ജിനിയര്‍ ജി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പി. പി.ബിജോയ്, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, പത്തനംതിട്ട എസ്പി. പി.ബി.രാജീവ്,ഹരിവരാസനം അവാര്‍ഡ്‌ലഭിച്ച വീരമണിരാജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: SABARIMALA
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies