Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കണ്ടക്കടവില്‍ വര്‍ണ്ണ കൊക്കുകള്‍ വിരുന്നെത്തി

പക്ഷി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പെലിക്കനുകള്‍ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനു മുമ്പ് വെള്ളം വാര്‍ത്തിക്കളയുന്ന തരത്തില്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 11:08 am IST
inErnakulam
കണ്ടക്കടവ് പാടശേഖരത്തില്‍ വിരുന്നെത്തിയ ദേശാടന പക്ഷികള്‍

കണ്ടക്കടവ് പാടശേഖരത്തില്‍ വിരുന്നെത്തിയ ദേശാടന പക്ഷികള്‍

പള്ളുരുത്തി: കണ്ടക്കടവ് പാടശേഖരത്തില്‍ വര്‍ണ്ണ കാഴ്ചയൊരുക്കി ദേശാടന പക്ഷികള്‍ വിരുന്നെത്തി. പെലിക്കന്‍ , പെയിന്റഡ് സ്റ്റോര്‍ക്ക്  ,ഇസ്രായേലില്‍ നിന്നുള്ള യൂറേഷ്യല്‍ കുപ്പോ തുടങ്ങി വിവിധ തരം പറവകളാണ് എത്തിയിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് പെലിക്കനുകള്‍ ഇന്ത്യയില്‍ പ്രജനനം നടത്തുന്നത്. പെലിക്കന്‍ഡ കുടുംബത്തില്‍പ്പെട്ട ജല പക്ഷികളുടെ ഒരു വര്‍ഗ്ഗമാണ് പെലിക്കനുകള്‍.

 പക്ഷി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പെലിക്കനുകള്‍ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനു മുമ്പ് വെള്ളം വാര്‍ത്തിക്കളയുന്ന തരത്തില്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. മത്സ്യം പ്രധാന ഭക്ഷണമാക്കിയ പെലിക്കനുകള്‍ ഇര തേടി ദിവസേന നൂറു കിലോ മീറ്ററിലധികം സഞ്ചരിക്കും.  രണ്ട് കിലോയോളം മത്സ്യം ഒരു ദിവസം ഇവ ഭക്ഷിക്കും. തെക്ക് കിഴക്കേ യൂറോപ്പ് മുതല്‍ ഏഷ്യയിലും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്.  വെണ്‍ കൊതുമ്പന്നം, ഈസ്റ്റേണ്‍ വൈറ്റ് പെലിക്കന്‍, റോസി പെലിക്കന്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മാസങ്ങളോളം ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പെലിക്കനുകള്‍ കണ്ട കടവില്‍ എത്തുന്നത്. 

എല്ലാ സീസണുകളിലും പെലിക്കനുകള്‍ കണ്ടക്കടവിലെ തെങ്ങില്‍ കൂടുകൂട്ടി മുട്ട ഇടുകയും കുഞ്ഞുങ്ങളെ വിരിയിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ ആദ്യമായി പെലിക്കനുകള്‍ കൂടു കൂട്ടി മുട്ട ഇടുന്നത് കണ്ടക്കടവിലായിരുന്നു. പെലിക്കനുകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയും നല്ല മത്സ്യവുമുള്ള ഇവിടെ ഇത്തവണയും കൂടു കൂട്ടി താമസിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ണ്ണ മനോഹരമായ മറ്റൊരു ഇനം കൊക്ക് ഗണത്തില്‍ പെട്ട പെയ്ന്റഡ് സ്റ്റോര്‍ക്കുകളാണ്. ഐബീസ് ലീഗ്യൂസ് സെഫലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹിമാലയം മുതല്‍ തെക്കേ ഇന്ത്യ വരെയാണ് ഇതിനെ വ്യാപകമായി കാണപ്പെടുന്നത്. കേരളത്തില്‍ പെയ്ന്റഡ് സ്റ്റോര്‍ക്കുകളെ വര്‍ണ്ണ കൊക്കുകള്‍ എന്നും  അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളില്‍ സുന്ദരന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

മഞ്ഞച്ചുണ്ടുകളും ചിറകില്‍ ചായം പൂശിയ പോലുള്ള നിറവും ആകര്‍ഷകരമാണ്. പിന്‍ഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോര്‍ക്കെന്ന് പേരു വരാന്‍ കാരണം. വിസ്തീര്‍ണ്ണമുള്ള ചതുപ്പുകളിലും തടാകങ്ങളിലുമാണ് ഇവ ഇര തേടുന്നത്. ഇര തേടുന്ന രീതി വ്യത്യസ്തമാണ് . നീണ്ട കാലുകള്‍ ചെളിക്കുള്ളിലേക്ക് ആഴ്ന്നിറക്കി ചെളിയില്‍ പതുങ്ങിയിരിക്കുന്ന മീനുകളെയാണ് ഇവ ഭക്ഷിക്കുന്നത്. ഒക്റ്റോബര്‍ മുതല്‍ മെയ് വരെയാണ് ഇവ പ്രജനനം നടത്തുന്നത്. 20 മുതല്‍ 25 വര്‍ഷം വരെ ജീവിക്കും. പെലിക്കന്‍  പക്ഷികള്‍ കൂടു കൂട്ടുന്ന ചില്ല പങ്കിട്ട് പെയ്ന്റഡുകള്‍ കൂടു കൂട്ടാറുണ്ട്. വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളില്‍ റെഡ് ലിസ്റ്റിലാണ് ഈ സുന്ദരന്‍.ബ്ലാക്ക് വിന്‍ഗ്ഡ് സ്റ്റില്‍റ്റ് , വിസിലിംഗ് ഡക്ക്, സ്പൂണ്‍ ബില്‍ , ഏഷ്യന്‍ ഓപ്പണ്‍ ബില്‍ , സ്‌പോട്ട് ബില്‍ഡ് ഡക്ക് തുടങ്ങിയ ഇനം പക്ഷികളും ഇവിടെ എത്തിയിട്ടുണ്ട്.

Tags: kochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.