Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സരോവരത്തില്‍ വാഴും അനന്തപത്മനാഭന്‍

എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുവര്‍ ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത

നീരജ് ജി.ജി by നീരജ് ജി.ജി
Jan 9, 2021, 05:00 am IST
in Samskriti

ഹരിതഭംഗിയാര്‍ന്ന തടാകത്തിന് നടുവില്‍ സവിശേഷമായ വാസ്തുവിദ്യയോടെ ചെങ്കല്ലില്‍ പടുത്തൊരു മനോഹര ക്ഷേത്രം. തടാകത്തില്‍ ദേവസ്ഥാനത്തിന് കാവലാളായി സസ്യാഹാരിയായൊരു മുതല. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു അത്ഭുത ഗുഹ. കാസര്‍കോട് ജില്ലയിലെ കുംബളയിലുള്ള അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ഈശ്വരനും പ്രകൃതിയും സമന്വയിക്കുന്ന ഈ അത്യപൂര്‍വതകളുള്ളത്.  

തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം  നിര്‍മ്മിക്കുന്നതുവരെ അനന്തപത്മനാഭന്‍ കുടികൊണ്ടിരുന്നത് ഇവിടെയാണെന്ന് ചരിത്ര രേഖകളില്‍ കാണാം. അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു.  

ഇരു ക്ഷേത്രങ്ങളിലും അനന്തപത്മനാഭനെയാണ് ആരാധിക്കുന്നത്.  തിരുവനന്തപുരത്ത്  ഭഗവാന്‍ അനന്ത ശയനത്തിലാണെങ്കില്‍ ഇവിടെ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ശര്‍ക്കര, മെഴുക്, ഗോതമ്പുപൊടി, നല്ലെണ്ണ, തുടങ്ങി 64ല്‍ പരം കൂട്ട് ഉപയോഗിച്ച് കടുശര്‍ക്കര യോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് വിഗ്രഹം  നിര്‍മിച്ചിരിക്കുന്നത്.  

ദേവീദേവന്‍മാരുടെ സംഗമഭൂമി എന്ന് അവകാശപ്പെടുന്ന കാസര്‍കോട്,  ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ആരാധനാ ശൈലി കൊണ്ടും വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന ക്ഷേത്രം കൂടിയാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന  തടാകത്തിന് നടുവിലുള്ള  ഈ ക്ഷേത്രം സരോവര ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഇത്  നിര്‍മ്മിച്ചിരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു.

എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുവര്‍ ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

അത്ഭുത ഗുഹ

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു അത്ഭുത ഗുഹ ഇവിടെ കാണാം. ഇതിനു പിന്നിലെ കഥകളും ഐതിഹ്യങ്ങളും ഏറെയാണ്. വില്വമംഗലം സ്വാമികള്‍ ഏറേക്കാലം ക്ഷേത്രത്തില്‍ ഉപാസിച്ചു വന്നിരുന്നുവത്രെ. ഒരിക്കല്‍ അദ്ദേഹത്തെ സഹായിക്കാനായി ഒരു ബാലന്‍ എത്തി. ഊരും പേരും അറിയാത്ത അവനെ സ്വാമി എല്ലാ കാര്യങ്ങളിലും തന്റെ കൂടെക്കൂട്ടി. ഒരിക്കല്‍ സ്വാമി പൂജ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഈ ബാലന്‍ കുസൃതി കാണിക്കുകയുണ്ടായി. പൂജാസാധനങ്ങള്‍ എടുത്ത് പെരുമാറിയ ബാലനെ സ്വാമി തള്ളിമാറ്റി. ആ ശക്തിയില്‍ ബാലന്‍ ദൂരേക്ക് തെറിച്ചു വീണപ്പോള്‍ അവിടെ ഒരു ഗുഹ പ്രത്യക്ഷപ്പെട്ടുവത്രെ. ബാലന്റെ ദിവ്യത്വം മനസ്സിലായ സ്വാമി വേഗം തന്നെ അവന്റെ പുറകേ പോയി. എന്നാല്‍ അവിടെ ബാലനെ കണ്ടില്ല. മാത്രമല്ല, മുന്നില്‍ ഓംകാരത്തിന്റെ ഒരു ജ്യോതിര്‍ലിംഗമാണ് കണ്ടത്.  

അതിനു പിറകേ പോയ സ്വാമി ഒടുവില്‍ എത്തിയത് കേരളത്തിന്റെ തെക്കേ അറ്റത്താണ്. ഇവിടെ എത്തിയപ്പോള്‍ ബാലന്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ച സ്വാമിയെ ഭഗവാന്‍ ആശ്വസിപ്പിക്കുകയും ചെയ്തു. സ്വാമിയും ഭഗവാനും തമ്മില്‍ കൂടിക്കാഴ്ച നടന്ന സ്ഥലമാണ് അനന്തന്‍കാട് അഥവാ ഇന്നത്തെ തിരുവനന്തപുരം. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഭഗവാന്‍ വിശ്രമിക്കാനായി ഒരുങ്ങിയപ്പോള്‍ ഒരു സര്‍പ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളില്‍ കിടക്കുവാന്‍ ഭഗവാനോട് അപേക്ഷിക്കുകയും അദ്ദേഹം അത് കൈക്കൊള്ളുകയും ചെയ്തുവത്രേ. അങ്ങനെയാണ് തിരുവനന്തപുരത്തെ പ്രതിഷ്ഠ അനന്തശയനമായത്.  

സസ്യഭുക്കായ മുതല  

സസ്യഭുക്കായ മുതലയാണ് ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതം. ക്ഷേത്ര സംരക്ഷനായി തടാകത്തില്‍ എപ്പോഴും ഈ മുതലയുണ്ട്. ബബിയ എന്നാണ് ഭക്തര്‍ ഈ മുതലയെ വിളിക്കുന്നത്. മനുഷ്യരെ ഉപദ്രവിക്കില്ല. കുളത്തിനുള്ളിലെ രണ്ടു ഗുഹകളിലായാണ് മുതല വസിക്കുന്നത്. പൂജാരിമാര്‍ നല്‍കുന്ന നിവേദ്യച്ചോറാണ്  പ്രധാന ഭക്ഷണം. ഈ സമയത്തു മാത്രമേ മുതലയെ വെള്ളത്തിനു മുകളില്‍ കാണുവാന്‍ സാധിക്കൂ.  മുതലയ്‌ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. നിവേദ്യം പൂജാരി തടാകത്തിലെത്തി കൊടുക്കും. അനുസരണയോടെ പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമാണ്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ഉപദ്രവിക്കാറില്ല.  

1945ല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരുന്നുവത്രെ ഈ ക്ഷേത്രം. ക്ഷേത്രക്കുളത്തിലെ മുതലയുടെ കഥകള്‍ കേട്ടറിഞ്ഞ സൈന്യത്തിന് അതിനെ കാണുവാന്‍ മോഹമായി. വിശ്വാസത്തെ ചോദ്യം ചെയ്യുകയായരുന്നു ലക്ഷ്യം. മുതലയെ പരീക്ഷിക്കാനായി ക്ഷേത്രക്കുളത്തില്‍ ചെന്ന് അവര്‍ ബബിയാ എന്നു വിളിച്ചപ്പോള്‍ മുതല തടാകത്തിന് മുകളിലേക്ക് വന്നുവത്രെ. ഇതുകണ്ട സൈനികരിലൊരാള്‍ അതിനെ വെടിവെച്ചു. വെടിവെച്ചതും സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും ഒരു വിഷ ജീവി സൈനികന്റെ ദേഹത്തേയ്‌ക്ക് പാഞ്ഞു കയറി. തല്‍ക്ഷണം അയാള്‍ മരിച്ചു. പക്ഷേ, അടുത്ത ദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.  

കാസര്‍കോട് നിന്ന് 18 കിലോമീറ്റര്‍ അകലെ കുംബള എന്ന പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംബളയില്‍ നിന്നും കുമ്പശ ബദിയടുക്ക പാതയിലൂടെ നാലു കിലോമീറ്റര്‍ പോയാല്‍ നായിക്കാപ്പ് എന്ന സ്ഥലത്തെത്താം. അവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു ക്ഷേത്രത്തിലേക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

Samskriti

നമാമി രാമം 17: പുണ്യവനം പഞ്ചവടി

India

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.