Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒവൈസിയെ ക്ഷണിച്ചതിനെതിരെ തമിഴ്‌നാട്ടിലെ മുസ്‌ളീംങ്ങള്‍; മലക്കം മറിഞ്ഞ് ഡിഎംകെ

ജനവരി ആറിന് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിഎംകെ ഒവൈസിയെ ക്ഷണിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ പിന്നീട് ഡിഎംകെയ്‌ക്ക് തന്നെ ഈ വാര്‍ത്ത പിന്നീട് നിഷേധിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 07:06 am IST
inIndia

ചെന്നൈ:എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ക്ഷണിക്കുക വഴി പ്രാദേശിക മുസ്ലിം നേതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങി ഡിഎംകെ.

ജനവരി ആറിന് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിഎംകെ ഒവൈസിയെ ക്ഷണിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ പിന്നീട് ഡിഎംകെയ്‌ക്ക് വാര്‍ത്ത പിന്നീട് നിഷേധിക്കേണ്ടി വന്നു.

ഡിഎംകെയുടെ ന്യൂനപക്ഷ ക്ഷേമ വിഭാഗം സെക്രട്ടറി ഡോ. ഡി. മസ്താനും എഐഎംഐഎം തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദും ചേര്‍ന്നാണ് അസാസുദ്ദീന്‍ ഒവൈസിയെ യോഗത്തിലേക്ക് ക്ഷണി ച്ചത്. ഡോ. ഡി.മസ്താന്‍ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഡിഎംകെ ഒവൈസിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്ന വാര്‍ത്ത പ്രചരിയ്‌ക്കാന്‍ തുടങ്ങി. പിന്നാലെ ഡിഎംകെയെ പിന്തുണയ്‌ക്കുന്ന പ്രാദേശിക മുസ്ലീം നേതാക്കളും മറ്റു പലരും ഈ നീക്കത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തി. ഇതോടെ ഒവൈസിയെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ യോഗത്തിലേക്ക് ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് ഡിഎംകെ തടിയൂരുകയായിരുന്നു. സഖ്യകക്ഷികളുടെ നേതാക്കളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വിശദീകരണമാണ് ഡിഎംകെ നല്‍കിയത്.

ബീഹാറില്‍ ആര്‍ജെഡിയുടെ തോല്‍വിയ്‌ക്ക് കാരണം ഒവൈസി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു

ഇസ്ലാമിക മൗലികവാദ നിലപാടിലൂടെ അതിവേഗം മുസ്ലിം ജനവിഭാഗത്തിനിടയില്‍ അതിവേഗം വേരുകളാഴ്‌ത്തിക്കൊണ്ടിരിക്കുന്ന എഐഎംഐഎമ്മും ഈ പാര്‍ട്ടിയുടെ നേതാവ് ഒവൈസി അസാസുദ്ദീനും മാധ്യമങ്ങളില്‍ നിറയുകയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകളും നേടി ഒവൈസിയുടെ പാര്‍ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ വിജയത്തിളക്കത്തില്‍ ഇപ്പോള്‍ തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പി്ല്‍ കൂടി കണ്ണു നടുകയാണ് ഒവൈസി.
എഐഎംഐഎം തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദ് ഡിഎംകെ യോഗത്തിലേക്ക് ഒവൈസിയെ ക്ഷണിച്ച വിവരം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ 25 സ്ഥാനാര്‍ത്ഥികളെയെങ്കിലും മത്സരരംഗത്ത് കളത്തിലിറക്കാനും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിലേര്‍പ്പെടാനും ഒവൈസി കണക്കുകൂട്ടുന്നുണ്ട്. നേരത്തെ ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നിര്‍ദേശം ഒവൈസി മുന്നോട്ട് വെച്ചിരുന്നതായി അറിയുന്നു. എന്നാല്‍ അനുകൂല തീരുമാനമില്ലാത്തതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ 2011ലെ സെന്‍സസ് കണക്ക് പ്രകാരം 5.86 ശതമാനം മുസ്ലിങ്ങള്‍ ഉണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഇത് 7 ശതമാനമായി ഉയിര്‍ന്നിരിക്കാമെന്ന് കണക്കുകൂട്ടുന്നു. വെല്ലൂര്‍, റാണിപെട്ട്, തിരുപ്പത്തൂര്‍, കൃഷ്ണഗിരി, രാമനാഥപുരം, പുതുക്കോട്ടൈ, തിരുച്ചി, മധുരൈ, തിരുനെല്‍വേലി എന്നീ ജില്ലകളിലാണ് മുസ്ലിം ജനസംഖ്യ കൂടുതലായുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കച്ചി (എംഎംകെ) എന്നിവരാണ് തമിഴ്‌നാട്ടിലെ മുസ്ലിങ്ങളെ പ്രതിനീധീകരിക്കുന്ന രണ്ട് ന്യൂനപക്ഷ പാര്‍ട്ടികള്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ്, മനിതനേയ ജനനായക കച്ചി, ഓള്‍ ഇന്ത്യ മുസ്ലിംലീഗ്, തമിഴ്‌നാട് തൗഹീദ് ജമാത്ത് എന്നീ ചെറിയ പാര്‍ട്ടികളും മത്സരരംഗത്തെ സാന്നിധ്യമാണ്.

Tags: ഡിഎംകെVote Bankഎഐഎംഐഎംഅസാസുദ്ദീന്‍ ഒവൈസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാഷ്‌ട്രയിലെ വിജയം വികസനോന്മുഖ രാഷ്‌ട്രീയത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖര്‍

Kerala

വഖഫ് നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം തകര്‍ന്നു : രാജീവ് ചന്ദ്രശേഖര്‍

India

മുസ്ലീം സംവരണം കോൺഗ്രസിന്റെ ഭിന്നിപ്പിക്കൽ അജണ്ട , സഖ്യകക്ഷികളുടെ കൈകളിലേക്ക് വഴുതിവീഴുന്ന മുസ്ലീം വോട്ട് ബാങ്ക് തിരിച്ചെടുക്കാൻ ഹൈക്കമാൻഡും : ബിജെപി

Kerala

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍, സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നത് ചില വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍

Kerala

മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു,മലപ്പുറത്ത് കള്ളപ്പണ ഇടപാട് നടന്നാല്‍ കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടത്‌; കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.